കോതമംഗലം: കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായലിൽ നാലര കിലോമീറ്റർ നീന്തി കടക്കാൻ ഏഴ് വയസ്സുകാരൻ. കോതമംഗലം വാരപ്പെട്ടി പിടവൂർ തുരുത്തിക്കാട്ട് സാത്വിക് സന്ദീപ് ആണ് ശനിയാഴ്ച്ച രാവിലെ എട്ടിന് വൈക്കം ബീച്ചിൽ നിന്ന് ആലപ്പുഴ ചേർത്തല തവണക്കടവ് വരെ നീന്തുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന് വേണ്ടി പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിലാണ് പരിശീലനം. കോതമംഗലം ക്രിസ്തുജ്യോതി ഇന്റർനാഷനൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് സത്വിക്. കാലാവസ്ഥ അനുകൂലമാണങ്കിൽ 1.40 മണിക്കൂർ കൊണ്ട് നീന്തിക്കയറുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ ഷിഹാബ് കെ. സൈനു പറഞ്ഞു.
കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്താൻ ഏഴ് വയസ്സുകാരൻ

Estimated read time
0 min read