Ernakulam News
കൊച്ചി മെട്രോ: മൂന്നാംഘട്ടത്തിൽ ഭൂഗർഭ സ്റ്റേഷനും
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിൽ ഭൂഗർഭ സ്റ്റേഷനും പരിഗണനയിലെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) എം.ഡി. ലോക് നാഥ് ബെഹ്റ. ആലുവ മുതൽ അങ്കമാലി വരെയുള്ള ഈ ഘട്ടത്തിൽ അങ്കമാലിയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഒരു ഉപപാതയുണ്ട്. വിമാനത്താവളത്തിൽ അവസാനിക്കുന്ന പാതയിലെ അവസാന സ്റ്റേഷൻ ഭൂഗർഭ സ്റ്റേഷനായി നിർമിക്കാനാണ് തീരുമാനം. മൂന്നാംഘട്ട പദ്ധതിയിലെ ഏറ്റവും വലിയ സ്റ്റേഷനായിരിക്കും ഇത്. വിമാനത്താവളത്തിന്റെ സ്ഥലം നഷ്ടപ്പെടാത്തവിധം സ്റ്റേഷൻ നിർമിക്കണമെന്ന സിയാലിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് ഭൂഗർഭ സ്റ്റേഷൻ…
നെടുമ്പാശ്ശേരിയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതി മരിച്ചു
നെടുമ്പാശ്ശേരി: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില കനാപ്പിള്ളിവീട്ടിൽ സേവ്യറുടെ മകൾ സയന (21) ആണ് മരിച്ചത്.ദേശീയ പാതയിൽ നെടുമ്പാശ്ശേരി അത്താണിയിൽ ഇന്ന് പുലർച്ചെയാണ് അപകടം.കാറിൽ സയനയുൾപ്പെടെ നാല് പേരുണ്ടായിരുന്നു. മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.
ഉംറക്കെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി
മദീന: ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി. എറണാംകുളം മുവാറ്റുപുഴ സ്വദേശിനിയായ മാവുടി മണലംപാറയിൽ പരേതനായ പരീതിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ പാത്തുവാണ് (67) നിര്യാതയായത്. സ്വകാര്യ ഉംറ ഗ്രൂപ്പിൽ എത്തിയ ഇവർ മക്കയിലെത്തി ഉംറ നിർവഹിച്ച് മദീന സന്ദർശിക്കുന്ന വേളയിലാണ് ഹൃദയാഘാതം മൂലം ഞായറാഴ്ച രാവിലെ മരിച്ചത്. മരിച്ച പാത്തുവിന്റെ സഹോദരനായിരുന്നു ഉംറ ഗ്രൂപ്പിന്റെ അമീർ. നടപടികൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച അസർ നമസ്കാരാനന്തരം മദീനയിൽ ഖബറടക്കി. പല്ലാരിമംഗലം ഇണ്ടംതുരുത്തിൽ കുടുംബാംഗമാണ് മരിച്ച പാത്തു.…
മാലിന്യം തള്ളുന്നത് തടയാൻ സ്നേഹാരാമം പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ
മൂവാറ്റുപുഴ: മാലിന്യം തള്ളുന്നത് തടയാൻ സ്നേഹാരാമം പദ്ധതിയുമായി മൂവാറ്റുപുഴ നഗരസഭ. റോഡരുകിലെ മാലിന്യം തള്ളുന്ന പോയന്റുകൾ വൃത്തിയാക്കി ഇവിടെ പൂച്ചെടികൾ നട്ട് മനോഹരമാക്കുന്നതാണ് പദ്ധതി. റോഡരുകിലെ മാലിന്യം കോരിമടുത്തതോടെയാണ് പൊതുജനത്തെ ആകർഷിക്കുന്ന തരത്തിൽ പൂന്തോട്ടം ഒരുക്കി സ്നേഹാരാമം പദ്ധതിയുമായി നഗരസഭ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ആദ്യപടിയായി ഇ.ഇ.സി ബൈപാസിലെ മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപത്തെ മാലിന്യകേന്ദ്രം ചെടികൾവെച്ച് മനോഹരമാക്കി. ഇതിനുശേഷം ഇരുപത്തിയഞ്ചോളം കേന്ദ്രങ്ങളിലും പദ്ധതി നടപ്പാക്കും. എം.സി റോഡിൽ വാഴപ്പിള്ളി ലിസ്യൂ സെന്ററിനു മുന്നിൽ തുടങ്ങി ഇ.ഇ.സി റോഡ്, മാർക്കറ്റ് റോഡ്,…
മസാജ് പാർലറിന്റെ മറവിൽ ലഹരി വിൽപന; എം.ഡി.എം.എയുമായി നടത്തിപ്പുകാരൻ പിടിയിൽ
കൊച്ചി: മസാജ് പാർലറിന്റെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയയാൾ എം.ഡി.എം.എയുമായി പിടിയിൽ. കാക്കനാട് കുസുമഗിരി സ്വദേശി കാളങ്ങാട്ട് വീട്ടിൽ ആഷിൽ ലെനിനാണ് (25) എക്സൈസ് പ്രത്യേക വിഭാഗത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 38 ഗ്രാം എം.ഡി.എം.എ, രണ്ടഗ്രാം ഹഷീഷ് ഓയിൽ, മൂന്ന് ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ച രണ്ട് സ്മാർട്ട് ഫോൺ, 9100 രൂപ എന്നിവയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. വൈറ്റില സഹോദരൻ അയ്യപ്പൻ റോഡിൽ ഹെർബൽ പീജിയൺ ആയുർവേദ തെറപ്പി ആൻഡ്…
പൈപ്പ് ലൈൻ റോഡിലെ അശാസ്ത്രീയ റോഡ് നിർമാണം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തടഞ്ഞു
ആലുവ: പൈപ്പ് ലൈൻ റോഡിലെ അശാസ്ത്രീയ റോഡ് നിർമാണം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തടഞ്ഞു. ദീർഘനാളായി പൊട്ടിപ്പൊളിഞ്ഞ റോഡ് പ്രതിഷേധങ്ങൾക്കൊടുവിലാണ് പുനരുദ്ധരിക്കാൻ തീരുമാനിച്ചത്. ഇൻറർലോക്ക് കട്ട വിരിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്. എന്നാൽ, നാലുമീറ്റർ ഉണ്ടായിരുന്ന റോഡിന്റെ വീതി കുറച്ചാണ് പണി നടക്കുന്നത്. റോഡിൽനിന്ന് ഒന്നര അടിയോളം ഉയർത്തിയാണ് നിർമാണം. ഉയരം കൂട്ടുകയും വീതി കുറക്കുകയും ചെയ്തതുമൂലം ഇരു വശങ്ങളിലും ഒന്നര അടിയോളം താഴ്ച രൂപപ്പെട്ടു. ഒട്ടേറെ ജനങ്ങൾ ആശ്രയിക്കുന്ന റോഡാണ് അപകടം വരുന്ന രീതിയിൽ പുനരുദ്ധരിക്കുന്നത്. എം.എൽ.എ ഓഫിസിന്റെ…
ഗ്രോബാഗിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
പറവൂർ: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി ചെയ്യുന്ന യുവാവ് പൊലീസ് പിടിയിൽ. കെടാമംഗലം ദേവസ്വം പറമ്പ് മഞ്ഞനക്കര വീട്ടിൽ സുധീഷ് (34) നെയാണ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ പദ്ധതിയുടെ ഭാഗമായി ജില്ല പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിമൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വഴിക്കുളങ്ങരയിൽ ഓട്ടോ വർക്ക്ഷോപ്പ് വാടകക്ക് എടുത്ത് നടത്തുകയാണ് ഇയാൾ. വർക്ക് ഷോപ്പിന്റെ വളപ്പിൽ ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടുവളർത്തിയത്. മൂന്ന് ഗ്രോ…
പത്ത് വയസ്സുകാരനെ മര്‍ദിച്ച സംഭവം: പൊലീസിനെതിരെ ആരോപണം
മരട്: പൂണിത്തുറ വളപ്പിക്കടവില് കളിക്കുന്നതിനിടെ തെറിച്ചുപോയ പന്തെടുക്കാന്‍ ചെന്ന 10 വയസ്സുകാരനെ വീട്ടുടമ മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്ത്. സംഭവം നടന്ന് ആറുദിവസം പിന്നിട്ടിട്ടും പ്രതിയുമായി ഒത്തുചേര്‍ന്ന് കേസ് ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനും ശ്രമിക്കുന്നതായാണ് ആരോപണം. പ്രതി മരട് ദിവ്യദീപം വീട്ടില്‍ ബാലന് സി.പി.എം പ്രവര്‍ത്തകനാണ്. ഇക്കാരണത്താലാണ് പ്രതിക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതെന്നും ഇവർ പറയുന്നു. പ്രതിക്കെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്ന് ബി.ജെ.പി മേഖല സെക്രട്ടറിയും തൃപ്പൂണിത്തുറ മുനിസിപ്പല്‍ കൗണ്‍സിലറുമായ…
നവീകരണം കഴിഞ്ഞിട്ട് അഞ്ചു മാസം: സർവിസ് തുടങ്ങാതെ മട്ടാഞ്ചേരി ബോട്ടുജെട്ടി
മട്ടാഞ്ചേരി: നവീകരണം കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടിട്ടും സർവിസിനായി തുറന്നുകൊടുക്കാനാകാതെ മട്ടാഞ്ചേരി ബോട്ടുജെട്ടി. രാജ്യത്തെ തന്നെ ആദ്യ പാസഞ്ചർ ബോട്ടുജെട്ടിയുടെ അവസ്ഥയാണിത്. 2018ലാണ് ജെട്ടിയിൽ നിന്നുള്ള ബോട്ട് സർവിസുകൾ നിർത്തിവെച്ചത്. പ്രളയത്തെ തുടർന്ന് ഒലിച്ചുവന്ന മരക്കഷണങ്ങൾ ജെട്ടിക്ക് സമീപം കായലിൽ പൂണ്ട് കിടപ്പുണ്ടെന്നും ബോട്ടിന്റെ അടിഭാഗം അതിൽ തട്ടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സർവിസ് നിർത്തിയത്. എന്നാൽ ടൂറിസ്റ്റുകളുമായി എത്തുന്ന ഡബിൾ ഡെക്കർ ബോട്ടുകൾ വരെ ഈ ജെട്ടിയിൽ വരാറുറെണ്ടങ്കിലും ഒരു പ്രശ്നവും ഉണ്ടായില്ല. സർവിസ് നിർത്തിവെച്ചതോടെ ജനകീയ…
മാലിന്യ പ്രശ്നത്തിന് പരിഹാരമില്ല; സമരത്തിന് ഒരുങ്ങി പേട്ട നിവാസികൾ
മൂവാറ്റുപുഴ: ജനവാസ കേന്ദ്രമായ പേട്ടയിലൂടെ ഒഴുകുന്ന മണ്ണാൻ കടവ് തോട്ടിലെ മാലിന്യ പ്രശ്നം പരിസരവാസികൾക്ക്ദുരിതമായി. ദുർഗന്ധവും ഇൗച്ചയും കൊതുകും മൂലം ജനജീവിതം ദുസഹമായി. മാസങ്ങൾക്ക് മുമ്പ് മണ്ണാൻ തോട്ടിലേക്ക് ഓട മാലിന്യം ഒഴുകി എത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങിയതോടെ നഗരസഭ വികസന കാര്യസമിതി ചെയർമാന്റെ നേതൃത്വത്തിൽ ഗവ. ആശുപത്രിയ്ക്ക് മുൻവശം മുതൽ ഓടയിലെ മാലിന്യം നീക്കം ചെയ്യുകയും ഓടയിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കുന്നത് തടയുകയും ചെയ്തിരുന്നു. എന്നാൽ വേനൽ ആരംഭിച്ചതോടെ പ്രശ്നം വീണ്ടും രൂക്ഷമായിരിക്കുകയാണ്. വീണ്ടും ഓടയിലൂടെ മാലിന്യം തോട്ടിലേക്ക് ഒഴുകി എത്തുന്നു.…










