Ernakulam News
സദാചാര അക്രമവും പിടിച്ചുപറിയും: രണ്ടുപേർ പൊലീസ് പിടിയിൽ
കോതമംഗലം: സദാചാര അക്രമവും പിടിച്ച് പറിയും നടത്തിയ കേസിൽ രണ്ടുപേർ പൊലീസ് പിടിയിലായി. മൂവാറ്റൂപുഴ പുന്നമറ്റം കോട്ടക്കുടി ഷമീർ (42), മൂവാറ്റൂപുഴ മാർക്കറ്റ് പള്ളത്ത് കടവിൽ നവാസ് (39) എന്നിവരെയാണ് കോതമംഗലം പൊലീസ് ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കേസിന് ആസ്പദമായ സംഭവം. കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിയായ യുവാവും പെൺ സുഹൃത്തും ബൈക്കിൽ യാത്ര ചെയ്യുമ്പോൾ സംഘം തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും യുവാവിനെ മർദിക്കുകയുമായിരുന്നു. ആക്രമത്തിൽ യുവാവിന്റെ…
കൊച്ചിയിൽ 4000 കോടിയുടെ മൂന്ന് ബൃഹദ് പദ്ധതികൾ
കൊച്ചി: രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നാഴികക്കല്ലാകുന്ന 4000 കോടിയുടെ മൂന്ന് വൻകിട പദ്ധതികൾ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ഷിപ്യാർഡിൽ 1799 കോടി ചെലവിട്ട് നിർമിച്ച പുതിയ ഡ്രൈ ഡോക്ക്, 970 കോടി ചെലവിട്ട് ഒരുക്കിയ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രമായ ഐ.എസ്.ആർ.എഫ്, കൊച്ചി പുതുവൈപ്പിൽ 1236 കോടി ചെലവിട്ട് ഐ.ഒ.സിയുടെ കീഴിൽ പുതിയ എൽ.പി.ജി ഇറക്കുമതി ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്ന പദ്ധതികൾ. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് ഗുണം…
മോദി കൊച്ചിയിൽ; മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു
കൊച്ചി: ദ്വിദിന സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പ്രത്യേക ഹെലികോപ്റ്ററിൽ നാവികസേന ആസ്ഥാനത്തെത്തി. കൊച്ചി കെ.പി.സി.സി ജങ്ഷനിൽ നിന്ന് റോഡ്ഷോ തുടങ്ങി. വിവിധ പദ്ധതി ഉദ്ഘാടനങ്ങൾക്കും പൊതു, സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുന്നതിനുമായാണ് മോദി കേരളത്തിലെത്തിയത്. ഇന്നും നാളെയും കൊച്ചി, തൃശൂർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ഇന്ന് വൈകീട്ട് അഞ്ചിന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ആറിന് കൊച്ചി…
കൊലപാതകശ്രമം: യുവാവ് പിടിയിൽ
വൈപ്പിൻ: നെഞ്ചക്ക് ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പള്ളിപ്പുറം ചെറായി എനിക്കാട്ട് വീട്ടിൽ ധീരജിനെയാണ് (19) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. ചെറായി ഭാഗത്ത് വാടകക്ക് താമസിക്കുന്ന ശ്യാം മോഹനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. ഞായറാഴ്ച രാത്രി എട്ടരയോടെ സ്റ്റാർ ലൈൻ റോഡിലാണ് സംഭവം. നെഞ്ചക്ക് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപിക്കുകയായിരുന്നു.
പറവൂർ സഹകരണ ബാങ്ക് ക്രമക്കേട്; അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം
പറവൂർ: പറവൂർ സഹകരണ ബാങ്കിൽ നടക്കുന്ന വിജിലൻസിന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തിലുള്ള അന്വേഷണം ജില്ലയിലെ ഒരു മന്ത്രിയുടെ നേതൃത്വത്തിൽ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കോൺഗ്രസ് ആരോപണം. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബാങ്കിൽ നടന്ന ആദായ നികുതി വെട്ടിപ്പ്, അനധികൃത ഭൂമി ഇടപാട്, സ്വർണപ്പണയ ഇടപാട് തുടങ്ങിയ അഴിമതികൾക്കെതിരെ ഹൈകോടതി നിർദേശാനുസരണമുള്ള അന്വേഷണമാണ് പൂർത്തിയായത്. അന്വേഷണ ഉദ്യോഗസ്ഥ റിപ്പോർട്ട് സമർപ്പിച്ചിട്ടും ജോയന്റ് രജിസ്ട്രാർ തുടർ നടപടികൾ സ്വീകരിക്കാതെ മനഃപൂർവം വൈകിപ്പിക്കുകയാണ്. അഞ്ചുമാസം മാത്രം കാലാവധിയുള്ള…
വാഹനത്തട്ടിപ്പ് കേസിൽ ഒളിവിലിരുന്ന പ്രതി പിടിയിൽ
മട്ടാഞ്ചേരി: സംസ്ഥാന വ്യാപകമായി നിരവധി വാഹന തട്ടിപ്പുകൾ നടത്തി ദീർഘനാളായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ, കോമ്പാറ റയാൻ മൻസിലിൽ കെ.പി. ഷജാസ് (37) നെയാണ് ഹാർബർ പൊലീസ് സബ് ഇൻസ്പെക്ടർ സി.ആർ. സിങ്ങിന്റെ നേതൃത്വത്തിൽ എറണാകുളം എ.സി.പിയുടെ സ്ക്വാഡ് തിരുവനന്തപുരം ഷാഡോ ടീമിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടുന്നതിനായി എറണാകുളം അസി. കമീഷണർ പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിക്കെതിരെ കടത്തുരത്തി,…
എം.വി. ദേവന് അവാർഡ് കാനായി കുഞ്ഞിരാമന്
ആലുവ: ശിൽപ്പിയും ചിത്രകാരനുമായിരുന്ന എം.വി. ദേവന്റെ ഓർമക്കായി ഏർപ്പെടുത്തിയ ‘എം.വി. ദേവന് അവാർഡ് 2024 പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമന്. 50,000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. കെ.കെ. മാരാര്, എന്.കെ.പി. മുത്തുക്കോയ, ആർട്ടിസ്റ്റ് മദനന് എന്നിവരുൾപ്പെട്ട സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ജനുവരി 15 ന് ആലുവ ചൂർണി ദേവാങ്കണത്തില് നടക്കുന്ന ദേവസന്ധ്യയുടെ ഭാഗമായി ഗുരുവന്ദനം എന്ന തലക്കെട്ടില് കെ.എസി.എസ് പണിക്കര് ഓർമ്മദിനവും എം.വി. ദേവന് ജന്മദിനവും ആചരിക്കും. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയില് എം.വി.…
ഗൃഹോപകരണ സ്ഥാപനത്തിൽ തീപിടിത്തം; 10 ലക്ഷം നഷ്ടം
കടുങ്ങല്ലൂർ: പുനരുപയോഗത്തിനുള്ള ഗൃഹോപകരണങ്ങൾ സൂക്ഷിക്കുന്ന സ്ഥാപനത്തിൽ തീപിടിത്തം. പടിഞ്ഞാറെ കടുങ്ങല്ലൂർ കാവിപ്പടിയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കയന്റിക്കര പണിക്കരുവീട്ടിൽ സുബിൻ വാടകക്കെടുത്ത് നടത്തുന്ന സ്ഥാപനമാണിത്. വെൽഡിങ് ജോലി നടന്നുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഏലൂർ, ആലുവ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷ സേനയെത്തി തീയണച്ചു. കടുങ്ങല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ. ഷാനവാസ്, പി. സജീവ്, കെ.ബി. ജയകുമാർ, ജിത്തു, രൺദീപ് രാജ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വാർഡ് അംഗം…
കൊച്ചി-ധനുഷ്കോടിദേശീയപാത നവീകരണംഅശാസ്ത്രീയം -എൽ.ഡി.എഫ്
മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാത നവീകരണം അശാസ്ത്രീയമെന്ന് ആരോപിച്ച് എൽ.ഡി.എഫ് രംഗത്തെത്തി. നിർമാണം നടക്കുന്ന മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങൾ എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എൻ. അരുൺ, സി.പി.എം ജില്ല കമ്മിറ്റി അംഗം പി.എം. ഇസ്മയിൽ, ഷാജി മുഹമ്മദ്, കെ.എ. നവാസ് തുടങ്ങിയവർ സന്ദർശിച്ചു. നിലവിലെ സൗകര്യങ്ങൾ ഇല്ലാതാക്കുന്നതാണ് നിർമാണ പ്രവർത്തനങ്ങളെന്നും വിഷയത്തിൽ ഡീൻ കുര്യാക്കോസ് എം.പി ഇടപെടണമെന്നും എൻ. അരുൺ ആവശ്യപ്പെട്ടു. പുറമ്പോക്ക് ഒഴിപ്പിച്ച് ദേശീയപാത നവീകരിക്കുന്നതാണ് പദ്ധതി. എന്നാൽ, കല്ലിട്ട് തിരിച്ചഭാഗം ഉൾപ്പെടെ…
ഫോർട്ട്കൊച്ചി ഗവ. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല; പ്രതിഷേധവും തർക്കവും
ഫോർട്ട്കൊച്ചി: സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവിനെച്ചൊല്ലി തർക്കവും പ്രതിഷേധവും. രോഗികളിൽ പലരും ക്യൂവിൽ കാത്തുനിന്ന് ഡോക്ടർമാർ ഇല്ലെന്നറിഞ്ഞതോടെ മടങ്ങി. രോഗികൾ മടങ്ങിയ സാഹചര്യത്തിൽ മഹാത്മ സാംസ്കാരിക വേദി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മഹാത്മ പ്രവർത്തകർ ആശുപത്രിയിൽ എത്തിയപ്പോൾ സൂപ്രണ്ടും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. തുടർന്ന് ആർ.എം.ഒയുമായി ചർച്ച നടത്തി. നിലവിൽ ജോലി ഭാരം കൂടുതലാണെന്നും ഇത് പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ആർ.എം.ഒ പറഞ്ഞതായി പ്രതിഷേധക്കാർ പറഞ്ഞു. ഫോർട്ട്കൊച്ചി സ്വദേശിനിയായ വീട്ടമ്മ കീമോ കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ…





