Ernakulam News
പണമിടപാട് സ്ഥാപന ഏജന്റുമാരെന്ന വ്യാജേന പണംതട്ടുന്ന സംഘം വ്യാപകം
ചെറായി: വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വീട്ടമ്മമാരെ പ്രലോഭിപ്പിച്ച് പണംതട്ടുന്ന സംഘങ്ങൾ വൈപ്പിനിൽ വ്യാപകം.സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഏജന്റുമാരെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ വീട്ടമ്മമാരെ സമീപിക്കുന്നത്. അഞ്ചോ പത്തോ പേരടങ്ങുന്ന വനിതകളുടെ ഒരു ടീം ഉണ്ടാക്കിയാൽ ഒരാൾക്ക് 50000 രൂപ വരെ വായ്പ നൽകാമെന്നാണ് വാഗ്ദാനം. ഈട് വേണ്ടെന്നും പകരം പരസ്പര ജാമ്യം മതിയെന്നും പണം ഗഡുക്കളായി പലിശ സഹിതം തിരിച്ചടച്ചാൽ മതിയാകുമെന്നും അറിയിക്കും. ഒരാൾ വീഴ്ചവരുത്തിയാൽ മറ്റുളളവരുടെ പക്കൽ നിന്നും മുതലും പലിശയും ഇടാക്കും.…
ബിസിനസില്‍ പങ്കാളിത്ത വാഗ്ദാനം: സി.പി.ഐ മുൻ ജില്ല സെക്രട്ടറി 45 ലക്ഷം വാങ്ങിയെന്ന് പരാതി
കൊച്ചി: പച്ചക്കറി കച്ചവടത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സി.പി.ഐ മുൻ എറണാകുളം ജില്ല സെക്രട്ടറി പി. രാജു 45 ലക്ഷം രൂപ തട്ടിച്ചെന്ന് യുവാവിന്റെ പരാതി. സി.പി.ഐ ഭരിക്കുന്ന കൃഷി വകുപ്പിനുകീഴിലെ ഹോർട്ടികോർപ്പിന് തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറി എത്തിച്ച് നൽകി ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയെന്നാണ് കൊടുങ്ങല്ലൂര്‍ സ്വദേശി അഹമ്മദ് റസീൻ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറിയായിരിക്കെ രാജുവും ഡ്രൈവര്‍ ധനീഷ്, വിതുല്‍ ശങ്കര്‍, സി.വി. സായ് എന്നിവർ…
കാപ്പ ഉത്തരവ് ലംഘിച്ച കേസിൽ സ്ഥിരം കുറ്റവാളി അറസ്റ്റിൽ
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച കേസിൽ സ്ഥിരംകുറ്റവാളി അറസ്റ്റിൽ. മറ്റൂർ പിരാരൂർ പുത്തൻകുടി വീട്ടിൽ ശരത് ഗോപി (25) യെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബറിൽ കാപ്പചുമത്തി ഒരുവർഷത്തേക്ക് നാട് കടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് ഇയാൾ അങ്കമാലിയിൽ പ്രവേശിച്ചതിനാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, സംഘം ചേരൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്.
കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
ആലുവ: ഏഴ് കിലോയോളം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ചൂണ്ടി ചങ്ങനംകുഴിയിൽ മണികണ്ഠൻ ( ബിലാൽ-30), ചൂണ്ടി പുറത്തുംമുറിയിൽ പ്രദീഷ് (36) എന്നിവരെയാണ് ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് അണ്ടിക്കമ്പനി ഭാഗത്ത് നിന്ന് പിടികൂടിയത്. ഒഡിഷയിലെ വിജയനഗരത്തിലെ ഉൾവനത്തിൽ നിന്നും പ്രത്യക ഏജന്റ് വഴിയാണ് കഞ്ചാവ് വാങ്ങിയത്. മണികണ്ഠൻ 2018 ൽ നടന്ന കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. പത്ത്കിലോ കഞ്ചാവ് പാലക്കാട് പിടികൂടിയ കേസിലെ പ്രതിയാണ് പ്രദീഷ്.
വീടിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധിക മരിച്ചു; മൃതദേഹം കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിൽ
മൂവാറ്റുപുഴ: വീടിന് തീ പിടിച്ച് കിടപ്പ് രോഗിയായ വയോധിക മരിച്ചു. മേക്കടമ്പ് എൽ.പി സ്കൂളിന് സമീപം ഓലിക്കൽ സാറാമ്മ പൗലോസാണ് (80)മരിച്ചത്. കിടപ്പ് രോഗിയായ സാറാമ്മയുടെ മൃതദേഹം കട്ടിലിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് സാറാമ്മ കിടക്കുന്ന മുറിയിൽ തീ പിടിത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ ഫയർ ഫോഴ്സിൽ വിവരമറിയിച്ചു. എന്നാൽ ഫയർഫോഴ്സ് എത്തുമ്പോഴേക്കും അയൽവാസികൾ തീയണച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സാറാമ്മയും മകൻ ബിജുവും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മകൻ ജോലിക്ക്…
പരിസര മലിനീകരണം: മെഡിക്കൽ കോളജിന് കളമശ്ശേരി നഗരസഭയുടെ നോട്ടീസ്
കളമശ്ശേരി: മലിനജലം പൊട്ടിയൊലിച്ച് കിടക്കുന്നതിനാലും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിന്റെ പേരിലും ഗവ. മെഡിക്കൽ കോളജിന് കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. മെഡിക്കൽ കോളജ് ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപനം കൂടുതലെന്ന നവകേരള സദസ്സിൽ ലഭിച്ച പരാതിയിൽ നടത്തിയ പരിശോധനയിലാണ് നടപടി. മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ നിർമാണത്തിലുള്ള കാൻസർ സെന്ററിന്റെ ബേസ്മെന്റിൽ ഉൾപ്പെടെ പല ഭാഗങ്ങളിലും വെള്ളം വ്യാപകമായി കെട്ടിക്കിടക്കുകയാണ്. സി വേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്നുള്ള വെള്ളം തൊട്ടടുത്തെ തോട്ടിലേക്ക് ഒഴുക്കിവിടുന്നതായും ഹോസ്റ്റലിൽനിന്നുള്ള സി വേജ് ലൈൻ…
മുപ്പത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതി പിടിയിൽ
കിഴക്കമ്പലം: മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ. തൃക്കാക്കര കുന്നത്ത്കൃഷ്ണപുരം വീട്ടിൽ വിഷ്ണു (36) നെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം ചാലക്കുടിയിലെ ബാർ ഹോട്ടലിൽനിന്നാണ് ഇയാളെ പിടികൂടിയത്. കിഴക്കമ്പലത്തെ മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ സ്ത്രീയുടെ രണ്ടരപ്പവന്റെ മല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിന്റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. തിരുവനന്തപുരത്ത്നിന്ന് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നാണ് ജില്ലയിൽ മാല പൊട്ടിക്കലുകൾ നടത്തിയത്. പൊട്ടിക്കുന്നതിനിടയിൽ ആക്രമിക്കുകയും ചെയ്യും. മോഷണമുതൽ വിറ്റുകിട്ടുന്ന പണം ആർഭാട ജീവിതത്തിനുപയോഗിക്കുകയാണ് പതിവ്. പ്രതി…
തൃക്കളത്തൂരിൽ വീണ്ടും അപകടം; കാർ ഓടയിൽ വീണ് രണ്ടുപേർക്ക് പരിക്ക്
മൂവാറ്റുപുഴ: എം.സി റോഡിൽ വീണ്ടും അപകടം. കാർ റോഡരികിലെ ഓടയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. തൃക്കളത്തൂർ കാവുംപടിയിൽ ബുധനാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. കരിങ്കുന്നം പൂത്തക്കാട്ട് ഗ്രേസി (47), കിടങ്ങൂർ സ്വദേശിനി എൽസമ്മ മത്തായി (60) എന്നിവർക്കാണ് പരിക്കേറ്റത്. പാലായിൽനിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതില് ഇടിച്ചുതകര്‍ത്ത് കാനയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും രണ്ട് സ്ത്രീകളുമാണ് കാറിൽ ഉണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് പരിക്കില്ല. പരിക്കേറ്റവരെ ആദ്യം മൂവാറ്റുപുഴയിലെയും തുടര്‍ന്ന് കോട്ടയത്തെയും സ്വകാര്യ…
മോദിക്കൊപ്പം വേദി പങ്കിട്ട് പ്രഫ. ടി.ജെ. ജോസഫും
കൊച്ചി: മറൈൻ ഡ്രൈവിലെ ബി.ജെ.പി പരിപാടിയിൽ നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട് പ്രഫ. ടി.ജെ. ജോസഫും. ചോദ്യ പേപ്പറിൽ പ്രവാചകനിന്ദ പരാമർശം ഉണ്ടായെന്ന് ആരോപിച്ച് പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിനിരയായ തൊടുപുഴ ന്യൂമാൻ കോളജിലെ പ്രഫസറായിരുന്ന ടി.ജെ. ജോസഫിനെ ബി.ജെ.പി നേതാക്കളാണ് യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചത്. തുടർന്ന് അദ്ദേഹം പരിപാടിക്ക് എത്തുകയായിരുന്നു. 13 വർഷം മുമ്പായിരുന്നു ചോദ്യപേപ്പർ വിവാദവും തുടർന്ന് കൈവെട്ടലടക്കമുള്ള സംഭവങ്ങളുമുണ്ടായത്. പ്രധാനമന്ത്രിയെ കണ്ടതിനുപിന്നിൽ രാഷ്ട്രീയ നിലപാടുകളൊന്നുമില്ലെന്നും ഒരുപാർട്ടിയിലും പെടാത്ത സ്വതന്ത്രനിലപാടാണ് തനിക്കെന്നും ജോസഫ് പറഞ്ഞു.…
മുക്കുപണ്ടം പണയംെവച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
മൂവാറ്റുപുഴ: മുക്കുപണ്ടം പണയംെവച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം ചോലയ്ക്കര ഏറന്തൊടി വീട്ടിൽ മുഹമ്മദ് അഷ്റഫിനെയാണ് (49) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.ഡി.ബി.ഐ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയിൽ 96 ഗ്രാം തൂക്കം വരുന്ന 12 മുക്കുപണ്ട വളകൾ പണയംെവച്ച് മൂന്നു ലക്ഷത്തി എൺപത്തയ്യായിരം രൂപയാണ് തട്ടിയത്. പെരുമ്പാവൂർ ഭാഗത്ത് തടിക്കച്ചവട ഏജന്റാണ് ഇയാൾ. മലപ്പുറം, മഞ്ചേരി , തൊടുപുഴ ,വടക്കാഞ്ചേരി സ്റ്റേഷനുകളിലായി സമാനസ്വഭാവമുള്ള 13 കേസുകൾ മുഹമ്മദ് അഷറഫിനെതിരെയുണ്ട്. പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ്…









