പറവൂർ: കഞ്ചാവ് കേസിലെ പ്രതിക്ക് രണ്ടുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. ഒഡിഷ സ്വദേശി രഞ്ജിത്ത് പ്രധാനെയാണ് (38) പറവൂർ അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജി മുജീബ് റഹ്മാൻ ശിക്ഷിച്ചത്.
കോതമംഗലം തൃക്കാരിയൂർ മുണ്ടക്കപ്പടിയിൽനിന്ന് മൂന്നുകിലോ കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ഡിവൈ.എസ്.പി അഗസ്റ്റിൻ മാത്യു, ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐമാരായ രഘുനാഥൻ, ഉബൈസ്, സീനിയർ സി.പി.ഒമാരായ ജോബി, ജീമോൻ, അജീഷ് കുട്ടപ്പൻ സി.പി.ഒമാരായ ദയേഷ്, സുറുമി എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി എൻ.കെ. ഹരി ഹാജരായി.