അങ്കമാലി: അങ്കമാലി പട്ടണവും പരിസരവും ഇനി മുഴുസമയവും സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണത്തിൽ. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് നഗരസഭയാണ് തുടക്കം കുറിച്ചിരിക്കുന്നത്. പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുക, ട്രാഫിക് നിയമങ്ങൾ ലംഘിക്കുക, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെടുക തുടങ്ങിയവ കണ്ടെത്തി നിയമാനുസൃതമായ ശിക്ഷാനടപടികൾ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ 50 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
രണ്ടാംഘട്ടത്തിൽ 100 ക്യാമറകൾ സ്ഥാപിക്കും. പദ്ധതി റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ മാത്യു തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ പദ്ധതി വിശദീകരിച്ചു. നഗരസഭ ഉപാധ്യക്ഷ സിനി മനോജ്, ജിത ഷിജോയി, കെ.പി. പോൾ ജോവർ, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, റീത്ത പോൾ, അഡ്വ. ഷിയോ പോൾ, ജാൻസി അരീയ്ക്കൽ, ജെസ്മി ജിജോ, എ.വി. രഘു, മനു നാരായണൻ, ടി.കെ. കട്ടപ്പൻ, ആർ. അനിൽ, പി. ശശി എന്നിവർ സംസാരിച്ചു.
+ There are no comments
Add yours