കഞ്ചാവുമായി മൂന്ന് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

Estimated read time 0 min read

കാ​ക്ക​നാ​ട്: വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന 13.175 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്ന് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലീ​സ് പി​ടി​കൂ​ടി. കാ​ക്ക​നാ​ട് ചി​റ്റേ​ത്തു​ക​ര​യി​ലെ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ മാ​ണി​ക് സേ​ഖ് (23), സ​രി​ഫു​ൾ സേ​ഖ് (28), നൂ​റി​സ്​​ലാം (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ൾ കു​റ​ച്ചു​നാ​ളാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മു​ർ​ഷി​ദാ​ബാ​ദി​ൽ​നി​ന്ന്​ ട്രെ​യി​ൻ മാ​ർ​ഗം എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് പാ​ക്ക​റ്റു​ക​ളി​ലാ​ക്കി കാ​ക്ക​നാ​ട് ഭാ​ഗ​ത്തു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് പ​തി​വ്. ഇ​ൻ​ഫോ​പാ​ർ​ക്ക് എ​സ്.​ഐ ബി. ​ശ്രീ​ജി​ത്തി​​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

You May Also Like

More From Author