ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന;കഴിഞ്ഞ വർഷം പിഴയായി ഈടാക്കിയത് 47.60 ലക്ഷം

Estimated read time 0 min read

കാ​ക്ക​നാ​ട്: ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ വി​വി​ധ സ്ക്വാ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ 2023 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 47,60,300 രൂ​പ പി​ഴ ഈ​ടാ​ക്കി. ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ വി.​ഇ. അ​ബ്ബാ​സി​ന്‍റെ​യും ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി​സ്റ്റ​ന്‍റ്​ ക​മീ​ഷ​ണ​ർ ജോ​ൺ വി​ജ​യ​കു​മാ​റി​ന്‍റെ​യും അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​പ​ദേ​ശ​ക​സ​മി​തി യോ​ഗ​ത്തി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു. ആ​കെ 10,019 പ​രി​ശോ​ധ​ന​യാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ന​ട​ന്ന​ത്.

437 ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടി. 14,81,600 രൂ​പ​യാ​ണ് ആ​ർ.​ഡി.​ഒ കോ​ട​തി​ക​ളി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത് പി​ഴ​യി​ട്ട​ത്. 80,066 കി​ലോ ഉ​പ​യോ​ഗ​ശേ​ഷ​മു​ള്ള എ​ണ്ണ ശേ​ഖ​രി​ച്ച് ബ​യോ ഡീ​സ​ൽ നി​ർ​മാ​ണ​ത്തി​ന് ന​ൽ​കി. ജി​ല്ല​യി​ലെ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ൾ​ക്കാ​ണ് ഇ​ത് കൈ​മാ​റി​യ​ത്. ഷ​വ​ർ​മ​യി​ൽ​നി​ന്ന് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​ൽ​ക്കു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന കേ​സു​ക​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. 782 പ​രി​ശോ​ധ​ന ന​ട​ത്തി 343 ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. 86 ക​ട​ക​ൾ അ​ട​ച്ചു. 10,15,000 രൂ​പ​യാ​ണ് ഷ​വ​ർ​മ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ​നി​ന്ന് പി​ഴ​യീ​ടാ​ക്കി​യ​ത്. 443 മീ​ൻ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. 69 ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. 2,10,000 രൂ​പ​യാ​ണ് ഈ​യി​ന​ത്തി​ൽ ഈ​ടാ​ക്കി​യ പി​ഴ. 6630 കി​ലോ കേ​ടാ​യ മീ​നു​ക​ൾ ന​ശി​പ്പി​ച്ചു.

ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം ഉ​യ​ര്‍ത്താ​ൻ സ്കൂ​ളു​ക​ളെ ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സി​ന്‍റെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രാ​നും ഈ​റ്റ് റൈ​റ്റ് സ്കൂ​ൾ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് ക​ത്ത​യ​ക്കും. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്ലോ​ട്ട​ർ ഹൗ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം ചേ​രും.

ജി​ല്ല​യി​ലെ ഹോ​സ്റ്റ​ലു​ക​ളി​ലും പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കും. ഒ​രു​കോ​ടി രൂ​പ ചെ​ല​വി​ൽ പ​ന​മ്പി​ള്ളി ന​ഗ​റി​ൽ ആ​രം​ഭി​ക്കു​ന്ന ക്ലീ​ൻ സ്ട്രീ​റ്റ് ഫു​ഡ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മാ​ർ​ച്ചി​ന് മു​മ്പ്​ നി​ർ​വ​ഹി​ക്കും. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സി​വി​ൽ സ​പ്ലൈ​സ്, പൊ​ലീ​സ് തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

You May Also Like

More From Author