Ernakulam News

  • മാധ്യമപ്രവർത്തകരുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് കെ.എസ്.യു നേതാവ്

    മാധ്യമപ്രവർത്തകരുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് കെ.എസ്.യു നേതാവ്

    കോതമംഗലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ ഷൂ എറിഞ്ഞ സംഭവത്തിൽ മാധ്യമപ്രവർത്തകരുമായി ഗൂഢാലോചന നടന്നിട്ടില്ലെന്ന് കേസിലെ ഒന്നാം പ്രതിയും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബേസിൽ പാറേക്കുടി. അങ്ങനെ തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തയാറാണെന്നും ബേസിൽ പറഞ്ഞു. നവകേരള സദസ്സിനോടനുബന്ധിച്ച് തന്‍റെ സഹപ്രവർത്തകർ ക്രൂരമായി മർദനത്തിന് ഇരയാക്കപ്പെട്ടപ്പോഴുണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് സമരത്തിന് പിന്നിലെന്നും മുൻകൂട്ടി തയാറാക്കിയ സമര പദ്ധതിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    read more

  • വൺവേ തെറ്റിച്ച് വാഹനമോടിക്കൽ 40 പേരുടെ ലൈസൻസ് സസ്പൻഡ് ചെയ്തു

    വൺവേ തെറ്റിച്ച് വാഹനമോടിക്കൽ 40 പേരുടെ ലൈസൻസ് സസ്പൻഡ് ചെയ്തു

    കാ​ക്ക​നാ​ട്: സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ വ​ൺ​വേ തെ​റ്റി​ച്ച് വാ​ഹ​ന​മോ​ടി​ച്ച 40 പേ​രു​ടെ ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ​സ്പെ​ൻ​ഡ്​ ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 40 പേ​രെ പി​ടി​കൂ​ടി​യ​ത്. കാ​ക്ക​നാ​ട് ഗേ​ൾ​സ് ചി​ൽ​ഡ്ര​സ് ഹോ​മി​ന് മു​ന്നി​ലെ മീ​ഡി​യ​ൻ അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്തു​നി​ന്നും നി​യ​മ വി​രു​ദ്ധ​മാ​യി വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ക​ല​ക്ട​റേ​റ്റ് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും കാ​റു​ക​ളും പി​ടി​കൂ​ടി​യ​വ​യി​ൽ​പെ​ടും. ക​ല​ക്ട​റേ​റ്റ് സി​ഗ്ന​ൽ…

    read more

  • അങ്കമാലിയിലെ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം

    അങ്കമാലിയിലെ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം

    അങ്കമാലി: ദേശീയപാത അങ്കമാലി കറുകുറ്റിയിൽ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഭിന്നശേഷിക്കാരൻ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു. രാത്രി വൈകിയും തീയണക്കാൻ ശ്രമം തുടരുകയാണ്​. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചിലർക്ക് വീണ്​ പരിക്കേൽക്കുകയും മറ്റ് ചിലർക്ക് ചെറിയതോതിൽ പൊള്ളലേൽക്കുകയും ചെയ്തു. ഏതാനും വാഹനങ്ങളും അഗ്​നിക്കിരയായി. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. കറുകുറ്റി അഡ്​ലക്സ് കൺവെൻഷൻ സെന്‍ററിന് എതിർവശത്തെ ‘ന്യൂ ഇയർ കുറീസ്’ എന്ന സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകീട്ട് 4.15നാണ് തീപിടിത്തം. ദേശീയപാതവഴി സഞ്ചരിച്ചവരാണ് ആദ്യം കണ്ടത്. ഇവർ അറിയിച്ചതോടെ…

    read more

  • കോതകുളങ്ങരയിൽ വാഹനങ്ങളുടെ കൂട്ടയിടി

    കോതകുളങ്ങരയിൽ വാഹനങ്ങളുടെ കൂട്ടയിടി

    അ​ങ്ക​മാ​ലി: ദേ​ശീ​യ​പാ​ത കോ​ത​കു​ള​ങ്ങ​ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഒ​ന്നി​നു പി​റ​കെ​യൊ​ന്നാ​യി കൂ​ട്ടി​യി​ടി​ച്ചു. ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം. ചാ​ല​ക്കു​ടി ഭാ​ഗ​ത്തു​നി​ന്ന് അ​ങ്ക​മാ​ലി​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന അ​ഞ്ച് കാ​റു​ക​ളും ട്രാ​വ​ല​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​നം പൊ​ടു​ന്ന​നെ ബ്രേ​ക്കി​ട്ട​തോ​ടെ​യാ​ണ് പി​ന്നാ​ലെ​വ​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​ക​യ​റി​യ​ത്. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക​നു​ഭ​വ​പ്പെ​ട്ടു. പി​ന്നീ​ട് പൊ​ലീ​സെ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

    read more

  • സ്​ത്രീശാക്തീകരണത്തിൽ കുടുംബശ്രീയുടെ പങ്ക് നിർണായകം -മന്ത്രി എം.ബി. രാജേഷ്

    സ്​ത്രീശാക്തീകരണത്തിൽ കുടുംബശ്രീയുടെ പങ്ക് നിർണായകം -മന്ത്രി എം.ബി. രാജേഷ്

    കൊ​ച്ചി: കേ​ര​ളീ​യ സ്ത്രീ​ജീ​വി​ത​ത്തെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ൽ കു​ടും​ബ​ശ്രീ​യു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച പ​ത്താ​മ​ത് ദേ​ശീ​യ സ​ര​സ് മേ​ള ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഓ​ൺ​ലൈ​നാ​യി മ​ന്ത്രി പി. ​രാ​ജീ​വ് യോഗത്തിൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ൽ​പ​ന്ന സ്റ്റാ​ൾ ഉ​ദ്ഘാ​ട​നം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ഫു​ഡ് കോ​ർ​ട്ട് ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ​യും തീം ​സ്റ്റാ​ൾ കെ. ​ബാ​ബു എം.​എ​ൽ.​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര​സ് ടാ​ഗ് ലൈ​ൻ…

    read more

  • അതിജീവിതയെ പീഡിപ്പിച്ച കേസിൽ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യഹരജിയിൽ ഇന്ന് വിധി

    അതിജീവിതയെ പീഡിപ്പിച്ച കേസിൽ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യഹരജിയിൽ ഇന്ന് വിധി

    കൊച്ചി: നിയമസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈകോടതി വിധി പറയും. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രതിക്ക് അഭിഭാഷകനെന്ന പരിഗണന നൽകാനാവില്ലെന്നും മനുവിനെതിരായ ആരോപണം ഗുരുതരമാണെന്നും കഴിഞ്ഞ ദിവസം ഹൈകോടതി വ്യക്തമാക്കിയിരുന്നു. അതിജീവിതയുടെ ശാരീരിക-മാനസിക അവസ്ഥ സംബന്ധിച്ച് ഡോക്ടറുടെ റിപ്പോർട്ടും കോടതി തേടിയിരുന്നു. മുമ്പ് പീഡനത്തിനിരയായ യുവതി ഈ കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് തന്നെ സമീപിച്ചതെന്നും പരാതിക്കാരി…

    read more

  • കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം: ഈ വര്‍ഷം പറന്നത് ഒരുകോടി യാത്രക്കാര്‍!, റെക്കോര്‍ഡുമായി സിയാല്‍

    കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം: ഈ വര്‍ഷം പറന്നത് ഒരുകോടി യാത്രക്കാര്‍!, റെക്കോര്‍ഡുമായി സിയാല്‍

    നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വര്‍ഷം പറന്നത് ഒരു കോടി യാത്രക്കാര്‍. വ്യാഴാഴ്ച വൈകീട്ട് ബാംഗ്ലൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 യാത്രക്കാര്‍ പറന്നതോടെ, വര്‍ഷം അവസാനിക്കാന്‍ 11 ദിവസം ബാക്കിയിരിക്കെ ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോര്‍ഡിട്ടു. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാല്‍. കേരളത്തിലെ ഒരേയൊരു വിമാനത്താവളവും. സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 20 ലക്ഷത്തിലധികം…

    read more

  • ഓട്ടത്തിനിടെ കാർ കത്തിനശിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടു

    ഓട്ടത്തിനിടെ കാർ കത്തിനശിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടു

    കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ ഓ​ട്ട​ത്തി​നി​ടെ കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. യാ​ത്ര​ക്കാ​ര​ൻ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഡി.​സി.​സി മു​ൻ ജ​ന.​സെ​ക്ര​ട്ട​റി സ​ക്ക​റി​യ്യ ക​ട്ടി​ക്കാ​ര​ന്‍റെ സു​സു​കി എ​സ് ക്രോ​സ് കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​ദ്ദേ​ഹം മാ​ത്ര​മാ​ണ്​ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. പാ​ല​ത്തി​നു മ​ധ്യ​ത്തി​ൽ​വെ​ച്ച് ആം​ബു​ല​ൻ​സി​നാ​യി കാ​ർ ഒ​തു​ക്കി​യ​പ്പോ​ൾ, ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​ണ് പി​റ​കി​ൽ തീ​പി​ടി​ക്കു​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്. ഉ​ട​ൻ കാ​റി​ൽ​നി​ന്നി​റ​ങ്ങി​യ സ​ക്ക​റി​യ, ടൗ​ൺ​ഹാ​ൾ മെ​ട്രോ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​ന്‍റെ സ​ഹാ​യ​ത്തോ​ടെ പു​റ​ത്തു​നി​ന്ന് വാ​ഹ​നം നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും…

    read more

  • കളമശ്ശേരി മെഡിക്കൽ കോളജിൽ 43 അധ്യാപക തസ്തികകൾക്ക് അനുമതി

    കളമശ്ശേരി മെഡിക്കൽ കോളജിൽ 43 അധ്യാപക തസ്തികകൾക്ക് അനുമതി

    ക​ള​മ​ശ്ശേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 43 അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ പു​തു​താ​യി സൃ​ഷ്ടി​ക്കു​ന്ന​തി​ന് മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി. ചി​കി​ത്സാ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് പൂ​ർ​ത്തി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ച​തെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. 24 ഡി​പ്പാ​ർ​ട്ട്മെ​ന്റി​ലാ​യാ​ണ് ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ച​ത്. അ​സോ. പ്ര​ഫ​സ​ർ, അ​സി. പ്ര​ഫ​സ​ർ, സീ​നി​യ​ർ റെ​സി​ഡ​ന്റ് ത​സ്തി​ക​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി സേ​വ​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​ത് വ​ഴി​യൊ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ദു​ര​ന്ത​സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​കി​ത്സ സൗ​ക​ര്യം വി​പു​ല​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.…

    read more

  • വണ്ടിപ്പെരിയാർ പീഡനം: വെറു​തെ വിട്ട പ്രതിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകണം -ഹൈകോടതി

    വണ്ടിപ്പെരിയാർ പീഡനം: വെറു​തെ വിട്ട പ്രതിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകണം -ഹൈകോടതി

    കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് ​കൊന്ന കേസിൽ​ ​തെളിവില്ലെന്ന് കണ്ട് വെറു​തെ വിട്ട പ്രതി അർജുന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈകോടതി. വണ്ടിപ്പെരിയാര്‍ പൊലീസിനാണ് ഹൈകോടതി നിർദേശം നല്‍കിയത്. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് അര്‍ജ്ജുന്റെ അച്ഛന്‍ സുന്ദറും കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. വീട്ടിലുള്ള സാധനങ്ങള്‍ എടുക്കാന്‍ പോകാനും കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് കോടതി നിർദേശിച്ചു. 2021 ജൂൺ 30ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു…

    read more