കളമശ്ശേരി മെഡിക്കൽ കോളജിൽ 43 അധ്യാപക തസ്തികകൾക്ക് അനുമതി

Estimated read time 0 min read

ക​ള​മ​ശ്ശേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 43 അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ പു​തു​താ​യി സൃ​ഷ്ടി​ക്കു​ന്ന​തി​ന് മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി. ചി​കി​ത്സാ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് പൂ​ർ​ത്തി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ച​തെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. 24 ഡി​പ്പാ​ർ​ട്ട്മെ​ന്റി​ലാ​യാ​ണ് ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ച​ത്. അ​സോ. പ്ര​ഫ​സ​ർ, അ​സി. പ്ര​ഫ​സ​ർ, സീ​നി​യ​ർ റെ​സി​ഡ​ന്റ് ത​സ്തി​ക​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി സേ​വ​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​ത് വ​ഴി​യൊ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ദു​ര​ന്ത​സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​കി​ത്സ സൗ​ക​ര്യം വി​പു​ല​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. കാ​ർ​ഡി​യോ തൊ​റാ​സി​ക്, ന്യൂ​റോ സ​ർ​ജ​റി, നി​യോ​നാ​റ്റോ​ള​ജി, യൂ​റോ​ള​ജി, പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി വി​ഭാ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നും പു​തി​യ ത​സ്തി​ക സൃ​ഷ്ടി​ക്ക​ൽ വ​ഴി​യൊ​രു​ക്കും. 2013ൽ ​സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ശേ​ഷം ഇ​ത്ര​യും വി​ഭാ​ഗ​ങ്ങ​ൾ ഒ​രു​മി​ച്ച് ആ​രം​ഭി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് കി​ഫ്ബി അ​ടു​ത്തി​ടെ 80 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. 223 പ​ശ്ചാ​ത്ത​ല ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​ട്ടി​ക ഉ​ൾ​പ്പെ​ടു​ത്തി മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് കോ​ർ​പ​റേ​ഷ​ൻ ത​യാ​റാ​ക്കി​യ ഡി.​പി.​ആ​ർ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സാ​ങ്കേ​തി​ക സ​മി​തി​യും പ​രി​ശോ​ധി​ച്ചാ​ണ് അ​ന്തി​മ​മാ​ക്കി​യ​ത്. 368.74 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​ത്. എ​ട്ടു നി​ല​യി​ലാ​യി 8.27 ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍ണ​ത്തി​ലാ​ണ് ബ്ലോ​ക്ക് സ​ജ്ജ​മാ​കു​ന്ന​ത്.

പു​തി​യ ത​സ്തി​ക​ക​ൾ കൂ​ടി അ​നു​വ​ദി​ക്ക​പ്പെ​ട്ട​തോ​ടെ മ​ധ്യ​കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ആ​ധു​നി​ക ചി​കി​ത്സ കേ​ന്ദ്ര​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​റു​മെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. എ​ന്നാ​ൽ, പൊ​ള്ള​ൽ ചി​കി​ത്സ​ക്ക്​​ആ​വ​ശ്യ​മാ​യ പ്ലാ​സ്റ്റി​ക് സ​ർ​ജ​ന്റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല.

അ​നു​വ​ദി​ച്ച ത​സ്തി​ക​ക​ൾ

അ​ന​സ്‌​തേ​ഷ്യോ​ള​ജി (2), ബ​യോ കെ​മി​സ്ട്രി (1), ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ (1), ഡെ​ർ​മി​റ്റോ​ള​ജി (3), എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ (4), ഇ.​എ​ൻ.​ടി (2), ജ​ന​റ​ൽ സ​ർ​ജ​റി (3), മൈ​ക്രോ ബ​യോ​ള​ജി (1), ഒ ​ആ​ൻ​ഡ്​ ജി (3), ​ഒ.​എം.​എ​ഫ്.​എ​സ് (1), ഒ​ഫ്താ​ൽ​മോ​ള​ജി (1), ഓ​ർ​ത്തോ​പീ​ഡി​ക്സ് (1), പീ​ഡി​യാ​ട്രി​ക്സ് (1), പാ​ത്തോ​ള​ജി (2), ഫി​സി​യോ​ള​ജി (1),

പി.​എം.​ആ​ർ (2), സൈ​ക്യാ​ട്രി (1),റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സ് (1), കാ​ർ​ഡി​യോ​തൊ​റാ​സി​ക് (2), ന്യൂ​റോ സ​ർ​ജ​റി (3), നി​യോ നാ​റ്റോ​ള​ജി (1), പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി (2), യൂ​റാ​ള​ജി (2), ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ (2)

You May Also Like

More From Author