അങ്കമാലി: ദേശീയപാത കോതകുളങ്ങരയിൽ വാഹനങ്ങൾ ഒന്നിനു പിറകെയൊന്നായി കൂട്ടിയിടിച്ചു. ആർക്കും കാര്യമായ പരിക്കില്ല. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു അപകടം. ചാലക്കുടി ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരുകയായിരുന്ന അഞ്ച് കാറുകളും ട്രാവലറുമാണ് അപകടത്തിൽപെട്ടത്.
എല്ലാ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മുന്നിൽ പോവുകയായിരുന്ന വാഹനം പൊടുന്നനെ ബ്രേക്കിട്ടതോടെയാണ് പിന്നാലെവന്ന വാഹനങ്ങൾ ഇടിച്ചുകയറിയത്.
അപകടത്തെതുടർന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതക്കുരുക്കനുഭവപ്പെട്ടു. പിന്നീട് പൊലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.