Ernakulam News
മാർത്താണ്ഡവർമ പാലത്തിൽ ഉയരം കൂടിയ ഗ്രില്ലുകൾ സ്ഥാപിക്കണമെന്ന് ആവശ്യം
ആലുവ: മാർത്താണ്ഡവർമ പാലത്തിൽ പുതിയ കൈവരികൾ സ്ഥാപിക്കുന്നതോടൊപ്പം ഉയരം കൂടിയ ഗ്രില്ലുകൾ സ്ഥാപിക്കണമെന്നും ആവശ്യം. എട്ട് പതിറ്റാണ്ടിലധികം പഴക്കമേറിയ പാലത്തിന്റെ ഫുട്പാത്ത് ഭാഗങ്ങളിലാണ് സംരക്ഷണ കൈവരികൾ സ്ഥാപിക്കുന്നത്. കൈവരികൾ അഞ്ചുമാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇവ വീണ്ടും തകർന്ന് തുടങ്ങിയതോടെയാണ് ദേശീയ പാത അധികൃതർ ഇരുമ്പ് ഹാൻഡ് റെയിലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. 132 മീറ്റർ നീളമുള്ള പാലത്തിൽ മൂന്നുമീറ്റർ വീതം നീളമുള്ള ഹാൻഡ് റെയിലുകൾ പുറത്ത് നിർമിച്ച ശേഷം വെൽഡ് ചെയ്താണ് സ്ഥാപിക്കുന്നത്. ഇതിനായി…
ചേന്ദമംഗലം കവലയിൽ കാറും ജീപ്പും കൂട്ടിയിടിച്ചു; അപകടത്തിൽ രണ്ട് വാഹനവും തകർന്നു
പറവൂർ: ചേന്ദമംഗലം കവലയിൽ സിഗ്നലിനു സമീപം ജീപ്പും കാറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനവും തകർന്നു. തിങ്കളാഴ്ച പുലർച്ച നാലിനാണ് അപകടം. കോഴിക്കോടുനിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോയ വാഹനം ചേന്ദമംഗലം കവലയിൽ എത്തിയപ്പോൾ പുല്ലംകുളം ഭാഗത്തുനിന്നുവന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇരുവാഹനത്തിലെയും യാത്രക്കാർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികൾ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പിന്നീട് നാട്ടിലേക്ക് മടങ്ങി. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. വീതിയില്ലാത്ത ചെറിയ കവലയായ ഇവിടെ പലപ്പോഴും സിഗ്നൽ സംവിധാനം…
ബസ് യാത്രക്കിടെ യുവതിയുടെ എട്ട് പവന്റെ മാല നഷ്ടമായി
കരുമാല്ലൂർ: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിയുടെ എട്ട് പവൻ വരുന്ന മാല നഷ്ടപ്പെട്ടു. നാടോടി സ്ത്രീകൾ മോഷ്ടിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആലുവ-പറവൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുന്നതിനിടെ കരുമാല്ലൂർ പുതുക്കാട് സ്വദേശിനിയായ യുവതിയുടെ മാലയാണ് നഷ്ടമായത്. തിങ്കളാഴ്ച രാവിലെ കരുമാല്ലൂര്‍ യൂനിയന്‍ ബാങ്ക് ശാഖയില്‍ പണയത്തിലിരുന്ന സ്വർണാഭരണങ്ങള്‍ തിരികെയെടുക്കാന്‍ വന്നതായിരുന്നു യുവതി. പണമടച്ച് തിരികെയെടുത്ത ആഭരണങ്ങള്‍ ബാഗില്വെച്ച ശേഷം കെ.എസ്.ആർ.ടി.സി ബസില്‍ പറവൂരിലേക്ക് പോയി. അക്കൗണ്ടന്റായ യുവതി ഓഫിസിലെത്തി ബാഗ് തുറന്നുനോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ട…
എറണാകുളത്തെ റെയിൽവേ സ്റ്റേഷൻ; ജനുവരി മുതൽ ഓട്ടോകൾക്ക് പെർമിറ്റ് നിർബന്ധം
കൊച്ചി: എറണാകുളം ജങ്ഷൻ (സൗത്ത്), ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷനുകളിൽനിന്ന് യാത്രക്കാരെ കയറ്റിക്കൊണ്ടുപോകാൻ ഓട്ടോകൾക്ക് റെയിൽവേ കാർട്ട് ലൈസൻസ് (പെർമിറ്റ്) നിർബന്ധമാക്കി ഉത്തരവിറക്കി. ജനുവരി ഒന്നുമുതൽ കാർട്ട് ലൈസൻസ് ഇല്ലാത്ത ഓട്ടോകളിൽ സ്റ്റേഷൻ പരിധിയിൽനിന്ന് യാത്രക്കാരെ കയറ്റാൻ അനുവദിക്കില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ഓട്ടോയുടെ പ്രധാന രേഖകൾ ഹാജരാക്കിയാണ് ലൈസൻസ് എടുക്കേണ്ടത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി), ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ് സിറ്റി പെർമിറ്റ്, പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് (പി.യു.സി), ഡ്രൈവർക്കുള്ള പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ്…
കൊച്ചിൻ കാർണിവൽ; സുരക്ഷ ശക്തമാക്കും
ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുമെന്ന് സബ് കലക്ടർ കെ. മീര പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പരേഡ് ഗ്രൗണ്ടിൽ തന്നെയായിരിക്കും 31ന് പാപ്പാഞ്ഞിയെ കത്തിക്കുക. ഈ ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൂടുതൽ പൊലീസിനെ നിയോഗിക്കും. തിരക്ക് ഒഴിവാക്കാൻ പപ്പാഞ്ഞിയെ കത്തിച്ച് കഴിഞ്ഞാലുടൻ ആളുകളെ സ്ഥലത്തുനിന്ന് മാറ്റില്ല. സമയം അനുവദിക്കും. വിവിധ വകുപ്പുകളെ ഏകോപിച്ചായിരിക്കും കാർണിവൽ നടത്തുകയെന്നും യാത്രാ സർവിസുകൾ അടക്കമുള്ള സജ്ജീകരണം ഒരുക്കുമെന്നും…
നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി
മരട്: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു. കുണ്ടന്നൂര്‍, കണ്ണാടിക്കാട്, നെട്ടൂര്‍ പ്രദേശത്ത് പാന്‍മസാലകള്‍ വില്പന നടത്തുന്നതിന്റെ മറവില്‍ വ്യാപാരം ചെയ്തിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ റെയ്ഡില്‍ പിടിച്ചെടുത്തത്. മൊത്തക്കച്ചവടക്കാര്‍ ഇവിടെ എത്തിച്ച ശേഷം വിവിധ സ്ഥലങ്ങളില്‍ അന്തർസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് വില്പന. കൂടാതെ 10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടിച്ചെടുത്തു. ക്ലീന്‍ സിറ്റി മാനേജര്‍ പ്രേംചന്ദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ഐ. ജേക്കബ്സണ്, ജെ.എച്ച്.ഐ എ. ഹുസൈന് എന്നിവര്‍…
മെട്രോപൊളീറ്റന്‍സ് എറണാകുളം ഒമാന്‍ ചാര്‍പ്റ്റര്‍ രൂപവത്കരിച്ചു
മസ്കത്ത്: ആഗോള തലത്തില്‍ വ്യാപിച്ചു കിടക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ മെട്രോപൊളീറ്റന്‍സ് എറണാകുളം ഒമാന്‍ ചാര്‍പ്റ്റര്‍ രൂപവത്കരിച്ചു. രക്ഷാധികാരികളായി സുരേഷ് ബി. നായര്‍, രാജു തണങ്ങാടന്‍, സി.എം. സിദാര്‍ എന്നിവരെ തിരഞ്ഞെടുത്തു. സിദ്ദിക്ക് ഹസ്സന് (പ്രസി), ബിജോയ് കെ. ജോസഫ്, രാജേഷ് മേനോന്, ഹൈദ്രോസ് പുതുവന (വൈ.പ്രസി), എം.ആർ. ചന്ദ്രശേഖരന് (ജന.സെക്ര), ഒ.കെ. മുഹമ്മദ് അലി, എസ്. സോമസുന്ദരം, ജോസഫ് ജയ്സന്, സാജു പുരുഷോത്തമന്, സംഗീത സുരേഷ് (സെക്ര), എല്‍ദോ മണ്ണൂര്‍ (ട്രഷ), മുഹമ്മദ് റഫീക്ക് (ജോ.…
സ്വകാര്യ ബസ്സ്റ്റാൻഡിൽ മിനി ഷോപ്പിങ് കോംപ്ലക്സ് പദ്ധതിയുമായി ആലുവ നഗരസഭ
ആലുവ: സ്വകാര്യ ബസ് സ്റ്റാൻഡിൽ മിനി ഷോപ്പിങ് കോംപ്ലക്സ് പദ്ധതിയുമായി നഗരസഭ. നഗരസഭയുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ കെട്ടിടം പണിയുന്നത്. ഇതിലൂടെ സ്റ്റാൻഡിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങളും ഉപകാരപ്പെടുത്താനാവും. ആറ് മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശം. തുടർന്ന് മുറികൾ ലേലം ഉറപ്പിച്ചവർക്ക് കൈമാറും. സിവിൽ വർക്കുകൾക്ക് 85 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇലട്രിക്കൽ, പ്ലംബിങ് ജോലികൾക്കായി 15 ലക്ഷം വേണ്ടിവന്നാലും സമയബന്ധിതമായി കെട്ടിടം പൂർത്തിയാക്കിയാൽ ഡെപ്പോസിറ്റ് തുകയിൽ അര കോടിയിലേറെ നഗരസഭക്ക് നീക്കിയിരിപ്പുണ്ടാകും. മെട്രോ സ്റ്റേഷനിൽനിന്നും…
ആമ്പത്തോട് പാലം മണ്ണ് പരിശോധന; ടെൻഡര്‍ നടപടി പൂര്‍ത്തിയായി
പറവൂർ: ഏഴിക്കര പഞ്ചായത്തിലെ കടക്കരയെയും വടക്കേ കടക്കരയെയും ബന്ധിപ്പിക്കുന്ന ആമ്പത്തോട് പാലം നിര്‍മാണത്തിന് മുന്നോടിയായ മണ്ണ് പരിശോധനയുടെ ടെൻഡര്‍ നടപടി പൂര്‍ത്തിയായി. 2023-24 വര്‍ഷത്തെ സംസ്ഥാന ബജറ്റിൽ 10 കോടി വകയിരുത്തിയതിനെ തുടര്‍ന്നാണ് ആദ്യഘട്ടമെന്ന നിലയില്‍ മണ്ണ് പരിശോധന നടത്തുന്നതിനും ടോട്ടല്‍ സ്റ്റേഷന് സർവേ നടത്തുന്നതിനും വേണ്ടി 7.20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്. ഇത് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എൻജിനീയർക്ക് സമര്‍പ്പിക്കുകയും 7.20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സാങ്കേതികാനുമതി…
ജനവാസ മേഖലകളിൽനിന്ന് കാട്ടാനകൾ തിരികെ പോയതായി സൂചന
കോതമംഗലം: കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ തമ്പടിച്ച കാട്ടാനകളിൽ രണ്ടെണ്ണം തട്ടേക്കാട് വനത്തിലേക്ക് തിരികെ പോയതായി സൂചന. തട്ടേക്കാട് പക്ഷി സങ്കേതം വനത്തിൽനിന്ന് പെരിയാർ നീന്തിക്കടന്നെത്തിയ കൊമ്പനും പിടിയും കുട്ടിയുമടങ്ങുന്ന സംഘത്തിലെ പിടിയും കുട്ടിയും വെള്ളിയാഴ്ച രാത്രി തിരികെ പോയതായാണ് വനപാലകരുടെ നിഗമനം. നമ്പൂരിക്കൂപ്പ് പ്ലാന്റേഷനിലും ചാരുപാറ ഭാഗത്തു വനത്തിലുമായാണ് ആനകൾ തമ്പടിച്ചത്. വനത്തിൽനിന്ന് പെരിയാറിന് സമീപം വരെ വലിയ ആനയുടെയും കുട്ടിയാനയുടെയും കാൽപാട് കാണുന്നുണ്ട്. ഇവ കടന്നുപോയ വഴിയിലെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. കൊമ്പൻ മറ്റു വഴിയിലൂടെ…










