പുറമ്പോക്ക് ഭൂമി വിട്ടുകിട്ടിയാല്‍ വല്ലം ജങ്ഷനിലെ ഗതാഗതക്കുരുക്ക്​ അഴിക്കാമെന്ന് പഞ്ചായത്ത്

Estimated read time 1 min read

പെ​രു​മ്പാ​വൂ​ര്‍: വ​ല്ലം ജ​ങ്ഷ​നി​ൽ ത​രി​ശാ​യി കി​ട​ക്കു​ന്ന പു​റ​മ്പോ​ക്ക് ഭൂ​മി വി​ട്ടു​കി​ട്ടി​യാ​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​മെ​ന്ന് ഒ​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി. ഇ​ത് സം​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​റി​ല്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പാ​സാ​ക്കി​യ പ്ര​മേ​യം ജി​ല്ല ക​ല​ക്ട​ര്‍ക്കും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ള്‍ക്കും സ​മ​ര്‍പ്പി​ച്ചെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​സി​ഡ​ന്റ് കെ.​എം. ഷി​യാ​സ് പ​റ​ഞ്ഞു.

ഒ​ക്ക​ല്‍, കാ​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ ബ​ന്ധി​പ്പി​ക്കു​ന്ന വ​ല്ലം-​പാ​റ​പ്പു​റം പാ​ലം വ​ന്ന​തി​നു ശേ​ഷം എം.​സി റോ​ഡി​ലെ വ​ല്ലം ജ​ങ്‌​ഷ​നി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും പ​തി​വാ​കു​ക​യാ​ണ്. പു​ന​ര്‍നി​ര്‍മാ​ണ​ത്തി​നാ​യി പൂ​പ്പാ​നി വ​ച്ചാ​ല്‍ പാ​ലം പൊ​ളി​ച്ച​തോ​ടെ കോ​ട​നാ​ട്, മ​ല​യാ​റ്റൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ളും ഭാ​ര​വാ​ഹ​ന​ങ്ങ​ളും വ​ല്ലം ജ​ങ്ഷ​നി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​ത്. പു​ല​ര്‍ച്ചെ തു​ട​ങ്ങു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് രാ​ത്രി​യി​ലും തു​ട​രു​ന്ന സ്ഥി​തി​യാ​ണ്.

വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്താ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ള്‍ ക​യ​റാ​ത്ത​ത് മൂ​ലം വ്യാ​പാ​രി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. വ​ല്ലം റോ​ഡി​ലെ പാ​ത​യോ​ര​ത്ത് ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്റും എം.​സി റോ​ഡി​ല്‍ ലോ​റി സ്റ്റാ​ന്റു​മാ​ണ്. സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ല്‍ ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പ​ടെ പാ​ര്‍ക്ക് ചെ​യ്യു​ന്ന​ത് റോ​ഡ​രി​കി​ലാ​ണ്. ഇ​വ​യെ​ല്ലാം ദീ​ര്‍ഘ​ദൂ​ര യാ​ത്ര വാ​ഹ​ന​ങ്ങ​ള്‍ക്കും മ​റ്റും ത​ട​സ്സ​മാ​ണ്. പു​റ​മ്പോ​ക്ക് ഭൂ​മി കി​ട്ടി​യാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ത​യോ​ര​ത്തു​നി​ന്ന് മാ​റ്റു​ന്ന​തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കാ​നാ​കു​മെ​ന്ന് മാ​ത്ര​മ​ല്ല ഓ​ട്ടോ സ്റ്റാ​ന്റി​നും ലോ​റി സ്റ്റാ​ന്റി​നും സ്ഥ​ല​മാ​കും.

പെ​രു​മ്പാ​വൂ​രി​ല്‍നി​ന്ന് പോ​കു​മ്പാ​ള്‍ പു​ത്ത​ന്‍പാ​ല​ത്തി​ന്റെ വ​ല​തു ഭാ​ഗ​ത്ത് താ​ഴ്ന്നു​കി​ട​ക്കു​ന്ന ചേ​ലാ​മ​റ്റം വി​ല്ലേ​ജി​ലെ 50 സെ​ന്റോ​ള​മാ​ണ് പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്റ്റാ​ന്റി​ന് പു​റ​മെ ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യും വി​ശ്ര​മ കേ​ന്ദ്ര​വും ഒ​രു​ക്കു​ന്ന ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​ക്ക് പ​ഞ്ചാ​യ​ത്ത് 18 ല​ക്ഷം വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. സ്ഥ​ലം താ​ലൂ​ക്ക് സ​ര്‍വേ​യ​ര്‍ അ​ള​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യി​ട്ടി​ല്ല. റ​വ​ന്യൂ വ​കു​പ്പി​ന്റെ ഭാ​ഗ​ത്തു​നി​ന്ന്​ പ​ഞ്ചാ​യ​ത്തി​ന്റെ പ​ദ്ധ​തി​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

You May Also Like

More From Author