സമഗ്ര ശിക്ഷ അഭിയാൻ; നാലുവർഷത്തിനിടെ എറണാകുളംജില്ലയിൽ ചെലവഴിച്ചത് 699.33 ലക്ഷം

Estimated read time 1 min read

കൊ​ച്ചി: സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ​ദ്ധ​തി​യാ​യ സ​മ​ഗ്ര ശി​ക്ഷ അ​ഭി​യാ​ൻ പ്ര​കാ​രം ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തി​നി​ടെ 699.33 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ.

ഹൈ​ബി ഈ​ഡ​ൻ എം.​പി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി അ​ന്ന​പൂ​ർ​ണ ദേ​വി ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി ന​ൽ​കു​ന്ന ഫ​ണ്ട്, പു​ന​രു​ജ്ജീ​വ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി ന​ൽ​കു​ന്ന ഫ​ണ്ട് എ​ന്നി​ങ്ങ​നെ ര​ണ്ടു​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 2019-20 സാ​മ്പ​ത്തി​ക​വ​ർ​ഷം മു​ത​ൽ 2023-24 സാ​മ്പ​ത്തി​ക​വ​ർ​ഷം വ​രെ​യാ​ണ് 699.33 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി 2019-20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 156.50 ല​ക്ഷം രൂ​പ​യും 2020-21ൽ 97.05 ​ല​ക്ഷം രൂ​പ​യും 2021-22ൽ 43.10 ​ല​ക്ഷം രൂ​പ​യും 2022-23ൽ 39.8 ​ല​ക്ഷം രൂ​പ​യും 2023-24ൽ 40 ​ല​ക്ഷം രൂ​പ​യും ജി​ല്ല​ക്ക്​ ന​ൽ​കി.

ഈ​യി​ന​ത്തി​ൽ​മാ​ത്രം ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ടെ ആ​കെ 376.45 ല​ക്ഷ​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്. കൂ​ടാ​തെ പു​ന​രു​ജ്ജീ​വ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ഇ​ന​ത്തി​ൽ മ​തി​ൽ നി​ർ​മി​ക്കാ​ൻ ഇ​ക്കാ​ല​യ​ള​വി​ൽ 220.38 ല​ക്ഷം രൂ​പ​യും പ്ര​ധാ​ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് 53.0 ല​ക്ഷം രൂ​പ​യും ചെ​റി​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് 49.5 ല​ക്ഷം രൂ​പ​യും ജി​ല്ല​ക്ക് ന​ൽ​കി. ഈ​യി​ന​ത്തി​ൽ 2019-20 സാ​മ്പ​ത്തി​ക​വ​ർ​ഷം മു​ത​ൽ 2023-24 സാ​മ്പ​ത്തി​ക​വ​ർ​ഷം വ​രെ ആ​കെ 322.88 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്.

2018-19 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലാ​ണ്, കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സാ​ക്ഷ​ര​ത വ​കു​പ്പും സം​യോ​ജി​ത കേ​ന്ദ്രാ​വി​ഷ്​​കൃ​ത പ​ദ്ധ​തി ആ​രം​ഭി​ച്ച​തെ​ന്നും ഇ​ത് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലു​ണ്ടാ​യി​രു​ന്ന സ​ർ​വ​ശി​ക്ഷ അ​ഭി​യാ​ൻ (എ​സ്.​എ​സ്.​എ), രാ​ഷ്ട്രീ​യ മാ​ധ്യ​മി​ക് ശി​ക്ഷ അ​ഭി​യാ​ൻ (ആ​ർ.​എം.​എ​സ്.​എ.), ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ (ടി.​ഇ) എ​ന്നീ മൂ​ന്ന് മു​ൻ​കാ​ല പ​ദ്ധ​തി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു.

You May Also Like

More From Author