കളമശ്ശേരി: സൗഹൃദം നടിച്ച് യുവതിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം മണ്‍റോതുരുത്ത് സ്വദേശി സുകേശിനി വിലാസം വീട്ടില്‍ അമില്‍ ചന്ദ്രനാണ് (23) അറസ്റ്റിലായത്.
യുവതിയുമായി സൗഹൃദം സ്ഥാപിച്ചശേഷം ഇയാള്‍ ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി ഒന്നിലേറെ തവണ പീഡിപ്പിക്കുകയായിരുന്നു. വിസമ്മതിച്ചപ്പോൾ മർദിക്കുകയും ചില്ലുപ്ലേറ്റ് പൊട്ടിച്ച് കൈയില്‍ വരയുകയും ചെയ്തു. നഗ്നചിത്രങ്ങൾ പകർത്തിയശേഷം പുറത്തുപറഞ്ഞാൽ ചിത്രങ്ങൾ വെബ്സൈറ്റില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
നിരന്തര ശല്യത്തെ തുടര്‍ന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. എളമക്കരയിലെ വാടക വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.