കെ.എസ്.ഇ.ബിയുടെ വാഹന ചാർജിങ് സ്റ്റേഷൻ അടച്ചിട്ട് മൂന്നു മാസം പിന്നിട്ടു

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മൂ​ന്നു​മാ​സ​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന കെ.​എ​സ്.​ഇ.​ബി​യു​ടെ മ​ന്ന​ത്തെ വാ​ഹ​ന ചാ​ർ​ജി​ങ്​ സ്റ്റേ​ഷ​ൻ

പ​റ​വൂ​ർ: കെ.​എ​സ്.​ഇ.​ബി മ​ന്നം 66 കെ.​വി സ​ബ് സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വാ​ഹ​ന ചാ​ർ​ജി​ങ്​ കേ​ന്ദ്രം മൂ​ന്ന് മാ​സ​മാ​യി​ട്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഇ​ക്ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ 23നാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി സ്റ്റേ​ഷ​ൻ അ​ട​ച്ച​ത്. ഒ​രേ സ​മ​യം നാ​ല് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഇ​വി​ടെ​യു​ണ്ട്. കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

സെ​പ്​​റ്റം​ബ​ർ 23ന് ​ഇ​വി​ടെ വൈ​ദ്യു​തി കാ​ർ ചാ​ർ​ജ് ചെ​യ്യാ​ൻ എ​ത്തി​യ മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ.​എ​ൽ. സ്വ​പ്ന​ക്ക് മെ​ഷീ​നി​ൽ നി​ന്ന്​ ഷോ​ക്കേ​റ്റി​രു​ന്നു. തെ​റി​ച്ചു​വീ​ണ സ്വ​പ്ന​ക്ക് ശ്വാ​സ ത​ട​സ്സ​വും ത​ല​ക​റ​ക്ക​വും ഉ​ണ്ടാ​യി. കൈ​ക്കും കാ​ലി​നും പൊ​ള്ള​ലേ​റ്റ സ്വ​പ്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. 59 ശ​ത​മാ​നം ചാ​ർ​ജ് ക​യ​റി​യ ശേ​ഷം മെ​ഷീ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി.

വീ​ണ്ടും പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​തി​നാ​ൽ കാ​റി​ന്‍റെ ക​ണ​ക്ട​റി​ൽ നി​ന്ന്​ പ്ല​ഗ് വി​ച്ഛേ​ദി​ച്ച ശേ​ഷം മെ​ഷീ​നി​ലേ​ക്ക് തി​രി​കെ വെ​ച്ച​പ്പോ​ഴാ​ണ് ഷോ​ക്കേ​റ്റ​തെ​ന്നാ​ണ് സ്വ​പ്ന പ​റ​ഞ്ഞ​ത്.​അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ അ​ട​ച്ച​താ​ണ്​ ചാ​ർ​ജി​ങ് സ്റ്റേ​ഷ​ൻ. ആ​ദ്യ​മാ​യാ​ണ് ഇ​വി​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്റ്റേ​ഷ​ൻ സ്ഥാ​പി​ച്ച ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​രും കെ.​എ​സ്.​ഇ.​ബി​യി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

സ്വ​പ്ന​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ സ്റ്റേ​ഷ​ൻ തു​റ​ക്കാ​ൻ മാ​ത്രം ന​ട​പ​ടി​യാ​യി​ട്ടി​ല്ല. പ​റ​വൂ​ർ മേ​ഖ​ല​യി​ലെ ഏ​ക ചാ​ർ​ജി​ങ്​ സ്റ്റേ​ഷ​നാ​ണി​ത്. ഇ​തു​കാ​ര​ണം നി​ര​വ​ധി വാ​ഹ​ന ഉ​ട​മ​ക​ൾ വി​ഷ​മ സ​ന്ധി​യി​ലാ​ണ്.

You May Also Like

More From Author

+ There are no comments

Add yours