മഞ്ഞുപെയ്യും ക്രിസ്മസ്​ രാവിൽ…ആഘോഷം, ആവേശം, ആഹ്ലാദം

എ​റ​ണാ​കു​ളം ​ബ്രോ​ഡ്​​വേ​യി​ലെ ക്രി​സ്​​മ​സ്​ വി​പ​ണി​യി​ലെ തി​ര​ക്ക്​

കൊ​ച്ചി: നാ​ടും ന​ഗ​ര​വും തി​രു​പ്പി​റ​വി ആ​ഘോ​ഷത്തിര​ക്കി​ൽ. യേ​ശു​ക്രി​സ്തു​വി​ന്‍റെ തി​രു​പ്പി​റ​വി​യാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് നാ​ടെ​ങ്ങും സ​ജ്ജ​മാ​ക്കി​യി​ട്ടു​ള​ള​ത്. ക്രി​സ്‌​മ​സ് ദി​നം കെ​ങ്കേ​മ​മാ​യി ത​ന്നെ ആ​ഘോ​ഷി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ വി​ശ്വാ​സി​ക​ള്‍ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. പു​ല്‍ക്കൂ​ടു​ക​ളും മി​ന്നി​ത്തി​ള​ങ്ങു​ന്ന ന​ക്ഷ​ത്ര​ങ്ങ​ളും ക്രി​സ്‌​മ​സ് ട്രീ​ക​ളു​മെ​ല്ലാ​മൊ​രു​ക്കി തി​രു​പ്പി​റ​വി ദി​ന​ത്തെ വ​ര​വേ​ല്‍ക്കു​ക​യാ​ണ് വി​ശ്വാ​സി​ക​ൾ. ഇ​തോ​ടൊ​പ്പം വി​വി​ധ സം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ കൊ​ഴു​പ്പി​ക്കു​ന്ന​തി​നു​ള​ള തി​ര​ക്കി​ലാ​ണ്.

അ​ണി​ഞ്ഞൊ​രു​ങ്ങി ദേ​വാ​ല​യ​ങ്ങ​ൾ

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദേ​വാ​ല​യ​ങ്ങ​ളെ​ല്ലാം ന​ക്ഷ​ത്ര​ശോ​ഭ​യി​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ച് ഡി​സം​ബ​ർ എ​ത്തി​യ​പ്പോ​ൾ ത​ന്നെ ദേ​വാ​ല​യ​ങ്ങ​ളി​ലും കു​രി​ശ​ടി​ക​ളി​ലു​മെ​ല്ലാം ന​ക്ഷ​ത്ര​ങ്ങ​ൾ നി​ര​ന്ന് ക​ഴി​ഞ്ഞി​രു​ന്നു. ന​ഗ​ര​ത്തി​ലും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും വ​ർ​ണാ​ഭ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വി​വി​ധ സ​ഭ​ക​ളു​ടെ കീ​ഴി​ലു​ള​ള ദേ​വാ​ല​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ ക്രി​സ്മ​സ് രാ​ത്രി​യി​ൽ പ്ര​ത്യേ​ക കു​ർ​ബാ​ന​ക​ളും പ്രാ​ർ​ഥ​ന​ക​ളു​മെ​ല്ലാം ന​ട​ന്നു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് സു​വി​ശേ​ഷ യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ സ​ഭ മേ​ല​ധ്യ​ക്ഷ​ന്മാ​രെ​ല്ലാ​വ​രും ത​ന്നെ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കു​ക​യും സ​ന്തോ​ഷം പ​ങ്കി​ടു​ക​യും ചെ​യ്തി​രു​ന്നു.

രാ​വി​നെ പ​ക​ലാ​ക്കി ക​രോ​ൾ സം​ഘ​ങ്ങ​ൾ

ആ​ഘോ​ഷ​ങ്ങ​ളി​ൽ ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ​ത് ക​രോ​ൾ സം​ഘ​ങ്ങ​ളാ​യി​രു​ന്നു. ഇ​ട​വ​ക ത​ല​ത്തി​ലും കു​ടും​ബ യൂ​നി​റ്റ് ത​ല​ത്തി​ലു​മെ​ല്ലാം നാ​ടൊ​ട്ടു​ക്കും ക​രോ​ൾ സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും പ്രാ​ദേ​ശി​ക​മാ​യി ക്ല​ബു​ക​ളു​​ടെ​യും വാ​യ​ന​ശാ​ല​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലും ക​രോ​ൾ സം​ഘ​ങ്ങ​ൾ നി​ര​ത്ത് വാ​ണു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ​ഭ​ക​ളും ഇ​ട​വ​ക​ക​ളു​മെ​ല്ലാം കേ​ന്ദ്രീ​ക​രി​ച്ച് ക​രോ​ൾ​ഗാ​ന മ​ത്സ​ര​മ​ട​ക്ക​മു​ള​ള വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

തി​ര​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി റോ​ഡു​ക​ൾ

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കൊ​ഴു​പ്പി​ക്കാ​ൻ ജ​നം റോ​ഡി​ലി​റ​ങ്ങി​യ​തോ​ടെ ഗ്രാ​മ- ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ റോ​ഡു​ക​ളി​ൽ തി​ര​ക്കും കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടു. ക്രി​സ്മ​സ് അ​വ​ധി​ക്കാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള​ട​ച്ച​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ തി​ര​ക്ക് ക്രി​സ്മ​സ്​ ത​ലേ​ന്നും തു​ട​രു​ക​യാ​യി​രു​ന്നു.

ഇ​തോ​ടൊ​പ്പം വ​സ്ത്ര വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും മ​ത്സ്യ-​മാം​സ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി​രു​ന്നു തി​ര​ക്കേ​റെ​യും. ഇ​തി​നി​ട​യി​ൽ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും കൂ​ടി ആ​യ​പ്പോ​ൾ ന​ഗ​ര​ത്തി​ലു​ൾ​പ്പ​ടെ പ​ല​മേ​ഖ​ല​ക​ളി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക്​ രൂ​ക്ഷ​മാ​യി. മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ട്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ ല​ക്ഷ്യ സ്ഥാ​ന​ത്തെ​ത്തി​യ​ത്.

You May Also Like

More From Author

+ There are no comments

Add yours