പെരുമ്പാവൂര്‍: പൊലീസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പിതാവും മകനും കവര്‍ച്ച കേസില്‍ അറസ്റ്റിലായി. മാറമ്പിള്ളി പള്ളിക്കവല ഈരേത്ത് വീട്ടില്‍ ഷഫീര്‍ (ബാവ -47), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
24ന് വൈകീട്ട് കനാല്‍പാലം ജങ്ഷനില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തയാളെ തടഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബാവ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ കൊലപാതകക്കേസിലെ പ്രതിയാണ്. മകന് പെരുമ്പാവൂര്‍, തടിയിട്ട പറമ്പ് സ്റ്റേഷനുകളില്‍ നിരവധി കേസില്‍ ഉള്‍പ്പെട്ടയാളാണ്. ഇന്‍സ്പെക്ടര്‍ ടി.എം. സൂഫിയുടെ നേതൃത്വത്തില്‍ എസ്.ഐ ശിവ പ്രസാദ് ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്.
+ There are no comments
Add yours