തട്ടിപ്പുകേസ്​ പ്രതി പിടിയിൽ

Estimated read time 0 min read

മ​ട്ടാ​ഞ്ചേ​രി: ത​ട്ടി​പ്പു​കേ​സി​ൽ ജാ​മ്യ​മെ​ടു​ത്ത് മു​ങ്ങി​ന​ട​ന്ന മ​ട്ടാ​ഞ്ചേ​രി പ​ന​യ​പ്പി​ള്ളി​യി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ജ​യ​ല​ക്ഷ്മി​യെ (60) മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 2009ൽ ​മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യെ ക​ബ​ളി​പ്പി​ച്ച് 21 പ​വ​നും അ​ര​ല​ക്ഷം രൂ​പ​യും ത​ട്ടി​യ കേ​സി​ൽ പ്ര​തി​യാ​ണ് വി​ജ​യ​ല​ക്ഷ്മി.

ഈ ​കേ​സി​ൽ കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യം​നേ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ ത​മി​ഴ്നാ​ട്ടി​ലും മ​റ്റു​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. 13 വ​ർ​ഷ​ത്തി​നു​ശേ​ഷം മ​ട്ടാ​ഞ്ചേ​രി പ​ന​യ​പ്പി​ള്ളി​യി​ൽ വാ​ട​ക വീ​ട്ടി​ൽ​നി​ന്ന് മ​ട്ടാ​ഞ്ചേ​രി അ​സി.​ക​മീ​ഷ്ണ​ർ കെ.​ആ​ർ. മ​നോ​ജ്, പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി. ബി​ജു, എ​സ്.​ഐ ജ​യ​പ്ര​സാ​ദ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശാ​ലി​നി, മേ​രി ജാ​ക്വി​ലി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

You May Also Like

More From Author