കൊച്ചി തിളങ്ങും…

വൈ​റ്റി​ല​യി​ൽ സി.​എ​സ്.​എം.​എ​ൽ സ്ഥാ​പി​ച്ച വ​ഴി​വി​ള​ക്കു​ക​ൾ

കൊ​ച്ചി: ഇ​രു​ളി​ന്‍റെ മ​റ​വി​ലെ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​നി കൊ​ച്ചി​യി​ൽ ഇ​ട​മു​ണ്ടാ​വി​ല്ല. സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ല​ഹ​രി ഇ​ട​പാ​ടു​ക​ൾ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യി രാ​ത്രി​കാ​ല​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കു​റ്റ​വാ​ളി​ക​ൾ​ക്ക് ഇ​നി അ​ത്ത​രം ഇ​ട​ങ്ങ​ൾ കൊ​ച്ചി​യി​ൽ ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​മാ​യി​രി​ക്കും. ന​ഗ​രം മു​ഴു​വ​ൻ പ്ര​കാ​ശ​വ​ല​യ​ത്തി​ലാ​ക്കു​ന്ന വ​മ്പ​ൻ വ​ഴി​വി​ള​ക്ക് പ​ദ്ധ​തി​യു​ടെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് കൊ​ച്ചി​ൻ സ്മാ​ർ​ട്ട് മി​ഷ​ൻ ലി​മി​റ്റ​ഡ് (സി.​എ​സ്.​എം.​എ​ൽ).

കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ 74 ഡി​വി​ഷ​നു​ക​ളി​ലും മി​ക​വു​റ്റ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. നി​ല​വി​ൽ 34000ത്തോ​ളം ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ജ​നു​വ​രി 15ഓ​ടെ ഇ​ത് 40,400ലെ​ത്തി​ക്കു​മെ​ന്ന് കൊ​ച്ചി സ്മാ​ർ​ട്ട്മി​ഷ​ൻ ലി​മി​റ്റ​ഡ് സി.​ഇ. ഷാ​ജി വി. ​നാ​യ​ർ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ളെ​ല്ലാം വ​ഴി​വി​ള​ക്കി​ന് കീ​ഴി​ലാ​കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ മു​ഴു​വ​ൻ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ ചെ​ല​വ് 40 കോ​ടി രൂ​പ​യാ​ണ്.

ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് കൂ​ടാ​തെ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കു​ള്ള അ​റ്റ​കു​റ്റ​പ​ണി​ക​ളും സി.​എ​സ്.​എം.​എ​ൽ നി​ർ​വ​ഹി​ക്കും. ലൈ​റ്റു​ക​ൾ കേ​ട് സം​ഭ​വി​ച്ചാ​ൽ അ​ത് മാ​റി​വെ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ എ​ല്ലാം അ​തി​ലു​ൾ​പ്പെ​ടും. ചെ​റി​യ റോ​ഡു​ക​ളു​ടെ അ​രി​കു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നി​ല​വി​ൽ ആ​ധു​നി​ക ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും മു​മ്പു​ണ്ടാ​യി​രു​ന്ന കേ​ബി​ളു​ക​ൾ ന​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് മാ​റ്റി​വെ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കു​റ​വ്​ ഊ​ർ​ജ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​കാ​ശം

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വി​ള​ക്കു​ക​ളെ അ​പേ​ക്ഷി​ച്ച് മൂ​ന്നി​ര​ട്ടി കൂ​ടു​ത​ൽ പ്ര​കാ​ശം ല​ഭി​ക്കു​ന്ന​വ​യാ​ണ് സി.​എ​സ്.​എം.​എ​ൽ സ്ഥാ​പി​ക്കു​ന്ന​ത്. പ്ര​കാ​ശം കൂ​ടു​മെ​ന്ന​ത് മാ​ത്ര​മ​ല്ല, ഊ​ർ​ജ ഉ​പ​ഭോ​ഗ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​മു​ണ്ടാ​കും. ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​യ​തി​ൽ ഏ​റ്റ​വും ഊ​ർ​ജ ഉ​പ​ഭോ​ഗം കു​റ​ഞ്ഞ എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത് എ​ന്ന​താ​ണ് കാ​ര​ണം.

കു​റ​ഞ്ഞ വൈ​ദ്യു​തി ചെ​ല​വി​ൽ കൂ​ടു​ത​ൽ പ്ര​കാ​ശ​മെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത​യെ​ന്ന് സി.​എ​സ്.​എം.​എ​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 150 ലൂ​മ​ൻ പെ​ർ​വാ​ട്ട് ലൈ​റ്റു​ക​ളാ​ണ് സ്ഥാ​പി​ച്ചു​വ​രു​ന്ന​ത്. മ​റ്റ് പ​ല​യി​ട​ങ്ങ​ളി​ലും 110 ലൂ​മ​ൻ പെ​ർ​വാ​ട്ട് വ​രെ​യു​ള്ള ലൈ​റ്റു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ലൂ​ടെ 30 ശ​ത​മാ​ന​ത്തോ​ളം വൈ​ദ്യു​തി ചെ​ല​വ് ലാ​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ച​ത്.

You May Also Like

More From Author

+ There are no comments

Add yours