കൊച്ചി: സംസ്ഥാനത്തെ പൊലീസ് സേനയിൽ വീണ്ടും ആത്മഹത്യ. പിറവം പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തി.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് രാമമംഗലം സ്വദേശിയ ബിജുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ തന്നെയാണെന്നാണ് പ്രഥമിക നിഗമനം. മരണത്തിൽ അസ്വാഭാവികതയില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം ജീവനൊടുക്കിയതെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ കമാൻഡോയെ ശുചിമുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി (36) വിനീതാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനകളാണ് വിനീത് ബന്ധുവിന് അയച്ച വാട്‌സാപ് സന്ദേശത്തിലുണ്ടായിരുന്നത്.
( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056 )
+ There are no comments
Add yours