പെരുമ്പാവൂര്‍: വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. തൊടുപുഴ, കാഞ്ഞിരമറ്റം, പൂതനകുന്നേല് വീട്ടില്‍ ശംബു (24), തൊടുപുഴ തെക്കുംഭാഗം കണിയാംമൂഴിയില്‍ വിനയരാജ് (25) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്.
വില്പനക്കായി അല്ലപ്രയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 3.690 കിലോഗ്രാം കഞ്ചാവുമായി ഹസ്സന് എന്നയാളെ കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് ഇപ്പോള്‍ രണ്ടുപേര്‍ അറസ്റ്റിലായത്. ഹസ്സന് കഞ്ചാവ് വിതരണം ചെയ്തിരുന്നത് ഇവര്‍ മുഖേനയായിരുന്നു. ശംഭു പെരുമ്പാവൂരിലെ ബസ് ഡ്രൈവറാണ്.
ഇടുക്കി ജില്ലയിലേക്കും കഞ്ചാവ് കടത്തിയിരുന്നത് ഇവരാണ്. ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇരുവര്ക്കുമെതിതിരെ കഞ്ചാവ് കടത്ത്, ഭവനഭേദനം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.