ആർ.ടി.ഒയുടെ ഔദ്യോഗിക വാഹനം കോടതി ജപ്‌തി ചെയ്തു

Estimated read time 0 min read

മൂ​വാ​റ്റു​പു​ഴ: വാ​ലി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മൂ​വാ​റ്റു​പു​ഴ ആ​ർ.​ടി.​ഒ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം കോ​ട​തി ജ​പ്‌​തി ചെ​യ്തു. മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പി​ന്റെ വി​വി​ധ ജോ​ലി​ക​ൾ​ക്ക് വാ​ഹ​നം അ​നി​വാ​ര്യ​മാ​ണെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മ​യ​ത്ത് ഹാ​ജ​രാ​ക്കാ​മെ​ന്നും ആ​ർ.​ടി.​ഒ ഉ​റ​പ്പു​ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് വാ​ഹ​നം താ​ൽ​ക്കാ​ലി​ക​മാ​യി കോ​ട​തി വി​ട്ടു​ന​ൽ​കി.

മൂ​വാ​റ്റു​പു​ഴ വാ​ലി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പി​റ​വം ശ്രീ ​നി​ല​യം​അ​ജി​ത് കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് കോ​ട​തി ആ​ർ.​ടി.​ഒ​യു​ടെ വാ​ഹ​നം ജ​പ്‌​തി ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

96ൽ ​ക​നാ​ലി​നു​വേ​ണ്ടി പാ​ടം വി​ട്ടു​ന​ൽ​കി​യ​തി​ന് പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ കോ​ട​തി​യി​ൽ നി​ന്നും അ​നു​കൂ​ല ഉ​ത്ത​ര​വ് നേ​ടി​യ​ങ്കി​ലും വി​ധി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് വി​ധി ന​ട​പ്പാ​ക്കി​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് വാ​ഹ​നം മൂ​വാ​റ്റു​പു​ഴ സ​ബ് കോ​ട​തി ജ​പ്തി ചെ​യ്ത​ത്. ഇ​തേ തു​ട​ർ​ന്ന് ആ​ർ.​ടി.​ഒ​യു​ടെ വാ​ഹ​നം കോ​ട​തി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ആ​ർ.​ടി.​ഒ രേ​ഖാ​മൂ​ലം ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്‌​ഥാ​ന​ത്തി​ൽ വാ​ഹ​നം വി​ട്ടു​ന​ൽ​കി​യ​ത്.

You May Also Like

More From Author

+ There are no comments

Add yours