Ernakulam News
ഡി.എല്‍.എഫ് ഫ്ലാറ്റിലെ വെള്ളത്തിൽ ഇ-കോളി അണുബാധ
കാക്കനാട്: ഡി.എല്‍.എഫ് ഫ്ലാറ്റിലെ വെള്ളത്തിൽ ഇ-കോളി അണുബാധയെന്ന് കണ്ടെത്തല്‍. ബോർവെല്ലുകളിൽനിന്ന് വെള്ളം സ്റ്റോർ ചെയ്യുന്ന സംഭരണിയിലെ വെള്ളത്തിലാണ് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചത്. ഫ്ലാറ്റിലെ വിവിധ കുടിവെള്ള സ്രോതസ്സുകളായ ഓവർഹെഡ് ടാങ്കുകൾ, ബോർവെല്ലുകൾ, ഡൊമെസ്റ്റിക് ടാപ്പുകൾ, കിണറുകൾ, ടാങ്കർ ലോറികളിൽ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയിൽനിന്നായി ആരോഗ്യ വിഭാഗം സാമ്പിളുകളാണ് പരിശോധനക്കെടുത്തത്. ഇതിൽ ബോർവെല്ലിലെ വെള്ളം ശേഖരിക്കുന്ന സംഭരണിയിലെ വെള്ളത്തിൽ മാത്രമാണ് ഇ-കോളി സാന്നിധ്യം കണ്ടെത്തിയത്. ജലസംഭരണി ശുചീകരിക്കാനും വാൽവ് മാറ്റിസ്ഥാപിക്കാനും ആരോഗ്യവിഭാഗം നിർദേശം നൽകി.…
ബൈക്ക് മതിലിലും പോസ്റ്റിലും ഇടിച്ച് തെറിച്ച് വീണ യുവാവ് മരിച്ചു
അങ്കമാലി: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. അങ്കമാലി മൂക്കന്നൂർ കാളാർകുഴി വെട്ടിക്ക വീട്ടിൽ ടോമിയുടെ മകൻ ഡാനിയാണ് (27) മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മതിലിലും പോസ്റ്റിലും ഇടിച്ച് ഡാനി റോഡിൽ തെറിച്ച് വീഴുകയായിരുന്നു. ബുധനാഴ്ച രാത്രി 10.30ഓടെ കാളാർകുഴി ലക്ഷം വീടിന് സമീപമായിരുന്നു അപകടം. അവശനിലയിലായ ഡാനിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുമ്മൽ ജോലിക്കാരനാണ്. അമ്മ: ആനി. സഹോദരൻ: ഡാർവിൻ.
തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നിന്ന് കരിങ്ങാച്ചിറ കത്തീഡ്രലിലേക്ക് എണ്ണ സമർപ്പിച്ചു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൻ്റെ മുന്നോടിയായി കരിങ്ങാച്ചിറ സെൻ്റ്. ജോർജ് കത്തീഡ്രലിലേക്ക് എണ്ണ വഴിപാടായി സമർപ്പിച്ചു. ക്ഷേത്രവും പള്ളിയും തമ്മിലുള്ള ബന്ധം പുതുക്കുക വഴി ദേശത്തിൻ്റെ മതസൗഹാർദത്തിൻ്റെ വിളംബരമായി മാറിയ ചടങ്ങുകൾക്ക് തൃപ്പൂണിത്തുറ ദേവസ്വം ബോർഡ് ഓഫിസർ ആർ. രഘുരാമൻ, തൃപ്പൂണിത്തുറ ഗ്രൂപ്പ് കൊച്ചിൻ ദേവസ്വം ബോർഡ് അസി. കമീഷണർ യഹുൽ ദാസ്, ചക്കംകുളങ്ങര ദേവസ്വം ഓഫിസർ ടി.പി. ജയകുമാർ, വിമൽ തൃപ്പൂണിത്തുറ ക്ഷേത്രം, പ്രകാശ് അയ്യർ എന്നിവർ നേതൃത്വം നൽകി. കത്തീഡ്രൽ വികാരിമാരായ…
മാലിന്യമുക്ത നവകേരളം; കരുമാല്ലൂരിൽ കാമറകൾ സജ്ജം
കരുമാല്ലൂർ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കാമറകൾ പ്രവർത്തനസജ്ജമായി. കരുമാല്ലൂർ പഞ്ചായത്ത് ഓഫിസിൽ കലക്ടർ എൻ.എസ്.കെ ഉമേഷ് സ്വിച്ച് ഓൺ നിർവഹിച്ചു. പഞ്ചായത്ത് ഓഫിസിലും 20 വാർഡിലും ആനച്ചാൽ മുതൽ കരുമാല്ലൂർ പഞ്ചായത്ത് ഓഫിസ് വരെ പ്രധാന റോഡിലുമായി 40ഓളം കാമറകളാണ് സ്ഥാപിച്ചത്. രാത്രിയും പകലും കാമറകൾ പ്രവർത്തനക്ഷമമായിരിക്കും. പഞ്ചായത്ത് ഓഫിസിലാണ് സെർവർ. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കാമറ വെക്കാൻ സൗകര്യം ഒരുക്കിയവരെ ആദരിച്ചു. ഹരിതകർമസേന, ഹരിത അയൽക്കൂട്ടം, ഹരിത സ്കൂൾ,…
സഹകരണ ബാങ്കുകൾ നിലനിൽക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യം -വി.ഡി. സതീശൻ
വൈപ്പിൻ: സാധാരണക്കാർക്ക് ഏതുസമയത്തും ആശ്രയിക്കാൻ കഴിയുന്നത് സഹകരണ ബാങ്കുകളെയാണെന്നും അതുകൊണ്ടുതന്നെ അവ നിലനിൽക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഞാറക്കൽ സഹകരണ ബാങ്ക് സ്ഥാപകൻ ഫാ. ജോസഫ് വളമംഗലത്തിന്റെ സ്വർഗ പിറന്നാൾ സ്മരണയുടെ 60 വർഷം പിന്നിട്ടതിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു. ഹെഡ് ഓഫിസിൽ ആരംഭിക്കുന്ന സഹകരണ ഹൈടെക് മെഡിക്കൽ ലാബിന്റെ ലോഗോ പ്രകാശനവും വി.ഡി. സതീശൻ നിർവഹിച്ചു. സംസ്ഥാന കാർഷിക…
എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു
പെരുമ്പാവൂര്‍: നഗരത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ചു. കാളച്ചന്ത, തൊട്ടുങ്ങല്‍, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ജി.കെ. പിള്ള, പച്ചക്കറി മാര്‍ക്കറ്റ് ഉൾപ്പെടെ നഗരത്തിലെ പ്രധാന ഇടറോഡുകളും വിവിധ വാര്‍ഡുകളിലെ പ്രധാന റോഡുകളും തകർന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. കാളച്ചന്ത റോഡില്‍ വാഹനങ്ങള്‍ മറിഞ്ഞ് അപകടമുണ്ടായി. കോണ്ട്രാക്ടര്മാരുടെ യോഗം വിളിക്കാനും അടിയന്തരമായി റോഡ് പണി നടത്താനുമുള്ള നടപടി സ്വീകരിക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സി.കെ. രൂപേഷ്കുമാര്‍,…
തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ‘കാവൽക്കാരൻ ടൈഗർ’ ഇനിയില്ല
കാക്കനാട്: തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ വളർത്തുനായ് ‘ടൈഗർ’ ഇനിയില്ല. കാറിടിച്ചായിരുന്നു അന്ത്യം. നീണ്ട 10വർഷം പൊലീസ് ഓഫിസർമാരോടൊപ്പം സ്റ്റേഷനിലെ ഒരംഗമെന്ന നിലയിൽ കൂടെ ഉണ്ടായിരുന്നു. പൊലീസ് നായ് അല്ലെങ്കിലും തൃക്കാക്കര സ്റ്റേഷനിലെ നിറ സാന്നിധ്യമായിരുന്നു ടൈഗർ. കേസുകൾ ഉൾപ്പെടെ എന്ത് ആവശ്യങ്ങൾക്കും പൊലീസ് സംഘം ഇറങ്ങിയാൽ കൂടെ ടൈഗറും ഉണ്ടാകും. കലക്ടറേറ്റ് കവാടത്തിലെ സമര വേദികളിൽ പൊലീസിനൊപ്പം ടൈഗർ സ്ഥിര സാന്നിധ്യമാണ്. എത്ര പൊലീസുകാർ കൂട്ടം കൂടി നിന്നാലും തൃക്കാക്കര സ്റ്റേഷനിലെ പൊലീസുകാരെ തിരിച്ചറിഞ്ഞ് അവർക്കരികിൽ അവൻ…
ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്കുള്ള കിഴക്കേ കവാടം: പ്രമേയം പാസാക്കി ഭരണസമിതി; എതിർത്ത് പ്രതിപക്ഷം
പള്ളിക്കര: ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്കുള്ള കിഴക്കേ കവാടത്തിനുള്ള സ്ഥലം വിട്ടുനൽകാമെന്ന് ചൂണ്ടിക്കാട്ടി കുന്നത്തുനാട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. ഈ ആവശ്യമുന്നയിച്ച് തദ്ദേശവാസികൾ മുഖ്യമന്ത്രിക്കും എം.എൽ.എ, എം.പി തുടങ്ങിയവർക്കും പരാതി നൽകിയിരുന്നു. നേരത്തേ നാട്ടുകാർ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതിയും നൽകിയിരുന്നു. പിണർമുണ്ട-ബ്രഹ്മപുരം റോഡിലെ ഫേസ് രണ്ടിലെ കിഴക്കുവശത്തെ ഗേറ്റുമായി ബന്ധിപ്പിക്കുന്ന 12 മീ. വഴിയാണ് റവന്യൂ വകുപ്പ് ഇൻഫോപാർക്കിന് വിട്ടുനൽകേണ്ടത്. ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്ക് ജോലിക്കായി പോകുന്നവർക്കും അടുത്തുള്ള സ്കൂളിലെ വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്ന റോഡാണിത്. കൂടാതെ…
50 ദിവസത്തെ പ്രതിഷേധം; ഒടുവിൽ മാലിന്യം നീക്കിത്തുടങ്ങി
മൂവാറ്റുപുഴ: പ്രതിഷേധത്തിനൊടുവിൽ കല്ലൂർക്കാട് ടൗണിനു സമീപം തള്ളിയ ലോഡ് കണക്കിന് മാലിന്യം നീക്കംചെയ്യൽ ആരംഭിച്ചു. ജനങ്ങളെ ദുരിതത്തിലാക്കി കല്ലൂർക്കാട് മൂവാറ്റുപുഴ- തേനി റോഡിനു സമീപം അനധികൃതമായി തള്ളിയ മാലിന്യമാണ് 50 ദിവസത്തെ പ്രതിഷേധത്തിനുശേഷം നീക്കംചെയ്യാൻ ആരംഭിച്ചത്. മാലിന്യം തള്ളിയ സ്ഥാപനം തന്നെയാണ് നീക്കിത്തുടങ്ങിയത്. ഇവിടെ തള്ളിയ മാലിന്യത്തിൽനിന്ന് കണ്ടെടുത്ത തെളിവിന്റെ അടിസ്ഥാനത്തിൽ പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന് ഏഴുദിവസത്തിനകം മാലിന്യം നീക്കി പഞ്ചായത്തിൽ 70,000 രൂപ അടയ്ക്കാൻ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. മാലിന്യം നീക്കാനും…
മൂന്ന് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍
പെരുമ്പാവൂര്‍: മൂന്ന് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയിലായി. മൊബൈല്‍ മോഷ്ടിച്ച ബിഹാര്‍ സ്വദേശികളായ ലാല്‍ജി കുമാര്‍ (25), രാകേഷ് കുമാര്‍ (27), ആളൊഴിഞ്ഞ ഹോട്ടലില്‍ മോഷണം നടത്തിയ വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അനാറുല്‍ ഷേഖ് (53) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വല്ലം കൊച്ചങ്ങാടിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്. ഇവര്‍ രണ്ടുദിവസം ഇവിടെ ജോലി ചെയ്തിരുന്നു. തൊഴിലാളികളുടെ മുറിയില്‍നിന്ന് ഫോണ്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11.30ന് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സംശയാസ്പദ…


