Ernakulam News
യാത്രക്കാരെ സഹായിക്കാനെത്തിയ ആളെ സ്കൂട്ടർ യാത്രക്കാർ മർദിച്ചതായി പരാതി
മരട്: സ്കൂട്ടറിടിച്ച് ടയർ പൊട്ടിയ കാറിലെ യാത്രക്കാരെ സഹായിക്കാനെത്തിയ ആളെ സ്കൂട്ടർ യാത്രക്കാർ മർദിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി 9.30 ഓടെ കുണ്ടന്നൂർ വാട്ടർ ടാങ്കിന് സമീപം മരട്- പേട്ട റോഡിൽ കാറിൽ സ്കൂട്ടർ ഇടിച്ച് കാറിന്റെ മുന്നിലെ ടയർ പൊട്ടുകയായിരുന്നു. അപകടം കണ്ട് സഹായിക്കാൻ ചെന്ന നെട്ടൂർ വേലംപറമ്പിൽ വീട്ടിൽ വി.ജിബിജു (46)വിനെയാണ് സ്കൂട്ടർ യാത്രക്കാർ ആക്രമിച്ചത്. കാർ യാത്രക്കാരെ സഹായിക്കാൻ താനാരാണെന്ന് ചോദിച്ച് ചെന്ന പ്രതികൾ ബിജുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നെഞ്ചിൽ ഇടിക്കുകയും കൈയിലിരുന്ന…
നടപടി ഒന്നുമായില്ല; മട്ടാഞ്ചേരി ബോട്ട് ജെട്ടിയുടെ ഡ്രഡ്ജിങ് കാലാവധി ഇന്ന് അവസാനിക്കും
മട്ടാഞ്ചേരി: നവീകരണം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും ഇതുവരെ തുറന്നു പ്രവർത്തിക്കാത്ത മട്ടാഞ്ചേരി ബോട്ട് ജെട്ടിക്ക് തടസ്സമായി നിൽക്കുന്ന ഡ്രഡ്ജിങ് നടപടി പൂർത്തീകരിക്കാൻ കരാറുകാരന് ഇറിഗേഷൻ വകുപ്പ് അധികൃതർ നൽകിയ കാലാവധി ഇന്ന് അവസാനിക്കുന്നു. ഡ്രഡ്ജിങ് നടപടികളിൽ പുരോഗതി ഇല്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നതിനിടെയാണ് കാലാവധി അവസാനിക്കുന്നത്. 2021ലാണ് ഡ്രഡ്ജിങ് ജോലികൾക്കായി കരാറുകാരനെ ചുമതലപ്പെടുത്തിയത്. ഡ്രഡ്ജ് ചെയ്ത് എടുക്കുന്ന െചളി ആദ്യം ഇടക്കൊച്ചിയിലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്ഥലത്താണ് നിക്ഷേപിച്ചിരുന്നത്. എന്നാൽ, പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഇത്…
വിശദ പദ്ധതി രേഖക്ക് അംഗീകാരം; ഒടുവിൽ പോയാലി വിനോദസഞ്ചാര പദ്ധതിക്ക് പച്ചക്കൊടി
മൂവാറ്റുപുഴ: കാത്തിരിപ്പിനൊടുവിൽ പോയാലിമല വിനോദസഞ്ചാര പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ പച്ചക്കൊടി. പോയാലി പദ്ധതിയുടെ ഡി.പി.ആറിന് കഴിഞ്ഞ ദിവസമാണ് ടൂറിസം വകുപ്പിന്റെ അംഗീകാരം ലഭിച്ചത്. പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിൽനിന്ന് 50 സെന്റ് സ്ഥലം ടൂറിസം വകുപ്പിന് കൈമാറിയിട്ട് ഒന്നരവർഷം പിന്നിട്ടിട്ടും പദ്ധതിക്ക് അംഗീകാരം ലഭിച്ചിെല്ലന്ന ആക്ഷേപം നിലനിൽെക്കയാണ് കഴിഞ്ഞദിവസം പദ്ധതിയുടെ ഡി.പി.ആർ (വിശദ പദ്ധതി രേഖ) അംഗീകരിച്ചത്. 99 ലക്ഷം രൂപയാണ് പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചത്. ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, കൈവരികൾ എന്നിവ നിർമിക്കാനാണ് തുക…
വാട്സ് ആപ് അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെട്ടതായി പരാതി
കാക്കനാട്: സംസ്ഥാനത്തു വ്യാപകമായി വാട്സ് ആപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്സ് ആപിൽ നിന്നു ധനസഹായ അഭ്യർഥന നടത്തി പണം തട്ടുന്നു. കൊച്ചിയുൾപ്പെടെ സൈബർ പൊലീസിനു നൂറു കണക്കിനു പരാതികൾ. ഒരാളുടെ വാട്സ് ആപ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉൾപ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ് ആപ് നമ്പറുകൾ തുടർന്നു ഹാക്ക് ചെയ്യുന്നതാണു തട്ടിപ്പിന്റെ രീതി. വാട്സ് ആപിലേക്ക് ആറക്ക നമ്പർ വന്നിട്ടുണ്ടാകുമെന്നും അയച്ചു നൽകുമോ എന്നും ചോദിച്ചാണു…
കാപ്പ ചുമത്തി യുവാവിനെ നാട് കടത്തി
അങ്കമാലി: കുറുമശ്ശേരിയിൽ വച്ച് ഗുണ്ട നേതാവ് ‘വിനു വിക്രമൻ’ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിരവധി കൊലപാതകക്കേസുകളിലടക്കം പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. പാറക്കടവ് വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിജോയെയാണ് (29) കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസിന്റെ ഉത്തരവിനെത്തുടർന്നാണ് നടപടി. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ അങ്കമാലി, ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം,…
വാർഡ് വിഭജനത്തിൽ പരാതിയുമായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും
കോതമംഗലം: വാർഡ് വിഭജനത്തിൽ പരാതികളുമായി ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും. നഗരസഭയിലെയും ഗ്രാമപഞ്ചായത്തുകളിലെയും വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം പുറത്തുവന്നതോടെയാണ് അപാകതകൾ ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും രംഗത്ത് വന്നത്. വിജ്ഞാപനം ഇറങ്ങി ആദ്യദിനങ്ങളിൽ പരാതി കുറവായിരുന്നുവെങ്കിലും വാർഡുകളുടെ ഡിജിറ്റൽ മാപ്പ് പരിശോധിച്ച് തുടങ്ങിയതോടെയാണ് വ്യാപക പരാതി ഉയർന്നത്. ഒരോ വാർഡിലും കണക്കാക്കേണ്ട വീടുകളുടെയും വോട്ടർമാരുടെയും എണ്ണത്തിനനുസരിച്ച് വാർഡ് വിഭജനം നടത്തി എന്നതാണ് ചൂണ്ടിക്കാണിക്കുന്നത്. നേരത്തേ വാർഡുകളെ തിരിച്ചിരുന്ന ഭൂമിശാസ്ത്രപരമായ അതിരുകൾ ഇല്ലാത്തതും തിരിച്ചടിയായി. നഗരസഭയിലെ വാർഡ് വിഭജനം…
കിഴക്കമ്പലം –നെല്ലാട് റോഡിൽ അപകടക്കുഴി
പള്ളിക്കര: കിഴക്കമ്പലം നെല്ലാട് റോഡിൽ തട്ടാമുകളിൽ പള്ളിക്ക് സമീപത്തെ കുഴി അപകടഭീഷണിയാവുന്നു. ദിനംപ്രതി ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കുറച്ചുഭാഗം കട്ടവിരിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ള ഭാഗത്താണ് വലിയ കുഴി രൂപപ്പെട്ടത്. രാത്രി പലപ്പോഴും വലിയ വാഹനങ്ങൾ വരെ അപകടത്തിൽ പെടുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ പല ഭാഗത്തും ഇത്തരത്തിൽ കുഴികളുണ്ട്. മഴയുടെ പേര് പറഞ്ഞ് കരാറുകാരൻ റോഡ് നിർമാണം നീട്ടുകയാണ്. കിഴക്കമ്പലം മുതൽ നെല്ലാട് വരെയുള്ള 14.4 കിലോമീറ്റർ പ്രദേശത്താണ് അറ്റകുറ്റപണി…
ചാർജാവാതെ കെ.എസ്.ഇ.ബി വാഹന ചാർജിങ് സ്റ്റേഷൻ
പറവൂർ: കെ.എസ്.ഇ.ബി മന്നം 66 കെ.വി സബ് സ്റ്റേഷനോടനുബന്ധിച്ചുള്ള വാഹന ചാർജിങ് കേന്ദ്രം പ്രവർത്തനരഹിതമായിട്ട് രണ്ടു മാസം. അപകടത്തെത്തുടർന്ന് താൽക്കാലികമായി അടച്ച സ്റ്റേഷൻ പിന്നീട് തുറന്നിട്ടില്ല. ഒരേ സമയം നാല് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്. കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയാണ് കേന്ദ്രം തുറക്കാതിരിക്കാൻ കാരണമെന്ന് പരാതി ഉയരുന്നുണ്ട്. സെപ്റ്റംബർ 23ന് ഇവിടെ വൈദ്യുതി കാർ ചാർജ് ചെയ്യുന്നതിനിടെ മുൻ നഗരസഭ കൗൺസിലർ കെ.എൽ. സ്വപ്നക്ക് മെഷീനിൽ നിന്ന് ഷോക്കേറ്റിരുന്നു. തെറിച്ചുവീണ സ്വപ്നക്ക് ശ്വാസ തടസ്സവും തലകറക്കവുമുണ്ടായി.…
കെ ഫൈ-കേരള വൈ ഫൈ ജില്ലയിൽ 221 ലൊക്കേഷനിൽ
കൊച്ചി: കേരളാ സ്റ്റേറ്റ് ഐ.ടി മിഷന്റെ നേതൃത്വത്തിൽ പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന കെ വൈഫൈ പദ്ധതി പ്രകാരം നിലവിൽ ജില്ലയിലെ 221 ലൊക്കേഷനുകളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാകും. സംസ്ഥാനമൊട്ടാകെ 2023 പൊതു ഇടങ്ങളിലാണ് സൗജന്യ വൈഫൈ ലഭിക്കുന്നത്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ലഭിക്കും. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫിസുകൾ, സർക്കാർ ആശുപത്രികൾ, കോടതികൾ, ജനസേവന കേന്ദ്രങ്ങൾ തുടങ്ങി ജില്ലാ ഭരണകൂടം തെരഞ്ഞെടുത്ത ഇടങ്ങളിൽ…
മുനമ്പത്തേത് വഖഫ് ഭൂമിയെന്ന രേഖകളുമായി ബോർഡ്; ഭൂമിയുടെ നാൾവഴികൾ വിശദീകരിച്ചത് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ
തിരുവനന്തപുരം: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് രേഖകൾ നിരത്തി വഖഫ് ബോർഡ്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ. സക്കീറാണ് ഭൂമിയുടെ നാൾവഴികൾ രേഖകളുടെ പിൻബലത്തിൽ വിശദീകരിച്ചത്. വഖഫ് ഭൂമി തട്ടിയെടുത്ത രേഖകൾ ഉൾപ്പെടെ ഹാജരാക്കിയാണ് പ്രശ്നത്തിന്റെ പശ്ചാത്തലം ചെയർമാൻ യോഗത്തിൽ അവതരിപ്പിച്ചത്. വഖഫ് ഭൂമി ആയിരിക്കുമ്പോഴും ഭൂമി വാങ്ങി വർഷങ്ങളായി താമസിക്കുന്നവരുടെ പ്രശ്നം തീർപ്പാക്കാനുള്ള നിയമ വഴി അന്വേഷിക്കണമെന്ന യോഗത്തിലെ അഭിപ്രായ പ്രകാരമാണ് കമീഷൻസ് ഓഫ് എൻക്വയറി ആക്ട് പ്രകാരം ഹൈകോടതി മുൻ…

