വിശദ പദ്ധതി രേഖക്ക്​ അംഗീകാരം; ഒടുവിൽ പോയാലി വിനോദസഞ്ചാര പദ്ധതിക്ക് പച്ചക്കൊടി

Estimated read time 0 min read

മൂ​വാ​റ്റു​പു​ഴ: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പോ​യാ​ലി​മ​ല വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക്ക് ടൂ​റി​സം വ​കു​പ്പി​ന്‍റെ പ​ച്ച​ക്കൊ​ടി. പോ​യാ​ലി പ​ദ്ധ​തി​യു​ടെ ഡി.​പി.​ആ​റി​ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ടൂ​റി​സം വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്ന്​ 50 സെ​ന്‍റ്​ സ്ഥ​ലം ടൂ​റി​സം വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ട് ഒ​ന്ന​ര​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചി​െ​ല്ല​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​െ​ക്ക​യാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം പ​ദ്ധ​തി​യു​ടെ ഡി.​പി.​ആ​ർ (വി​ശ​ദ പ​ദ്ധ​തി രേ​ഖ) അം​ഗീ​ക​രി​ച്ച​ത്. 99 ല​ക്ഷം രൂ​പ​യാ​ണ് പ്രാ​ഥ​മി​ക നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ അ​നു​വ​ദി​ച്ച​ത്.

ഇ​രി​പ്പി​ട​ങ്ങ​ൾ, ശൗ​ചാ​ല​യ​ങ്ങ​ൾ, കൈ​വ​രി​ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​നാ​ണ്​ തു​ക അ​നു​വ​ദി​ച്ച​ത്. പോ​യാ​ലി​മ​ല​യി​ലേ​ക്കു​ള്ള റോ​ഡ്, ശു​ദ്ധ​ജ​ല പ​ദ്ധ​തി, വ​ഴി​വി​ള​ക്കു​ക​ൾ എ​ന്നി​വ ഒ​രു​ക്കാ​നു​ള്ള തു​ക പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​ത്തും. കാ​ല​താ​മ​സം കൂ​ടാ​തെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പാ​യി​പ്ര പ​ഞ്ചാ​യ​ത്ത്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്തു​ന്ന പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ പോ​യാ​ലി​മ​ല കേ​ന്ദ്രീ​ക​രി​ച്ച് ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ചി​ട്ട് മൂ​ന്നു​പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ടു.

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 600 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പോ​യാ​ലി​മ​ല​യി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യു​ന്ന റോ​ഡ് നി​ർ​മാ​ണം, റോ​പ് വേ, ​മ​ല​മു​ക​ളി​ലെ വ്യൂ ​പോ​യ​ന്‍റു​ക​ളി​ൽ കാ​ഴ്‌​ച സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക, വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കു​ക, മ​ല​മു​ക​ളി​ലെ അ​ത്ഭു​ത കി​ണ​റും കാ​ൽ​പാ​ദ​വും വെ​ള്ള​ച്ചാ​ട്ട​വും ക​ൽ​ചി​റ​ക​ളും സം​ര​ക്ഷി​ക്കു​ക, ഉ​ദ്യാ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ക എ​ന്നി​വ​യാ​ണ്​ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പോ​യാ​ലി​മ​ല​യി​ലെ റ​വ​ന്യൂ, പാ​റ പു​റ​മ്പോ​ക്ക് ഭൂ​മി​യാ​യ 12 ഏ​ക്ക​ർ 94 സെ​ന്‍റ്​ സ്ഥ​ല​ത്തു​നി​ന്ന്​ 50 സെ​ന്‍റ്​ സ്ഥ​ല​മാ​ണ് പ​ദ്ധ​തി​ക്കാ​യി വി​ട്ടു​ന​ൽ​കി​യ​ത്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം റ​വ​ന്യൂ വ​കു​പ്പി​ൽ നി​ല​നി​ർ​ത്തി​യാ​ണ്​ 50 സെ​ന്‍റ്​ സ്ഥ​ലം ടൂ​റി​സം വ​കു​പ്പി​ന് കൈ​മാ​റി​യ​ത്. 

You May Also Like

More From Author