യാത്രക്കാരെ സഹായിക്കാനെത്തിയ ആളെ സ്കൂട്ടർ യാത്രക്കാർ മർദിച്ചതായി പരാതി

Estimated read time 1 min read

മ​ര​ട്: സ്കൂ​ട്ട​റി​ടി​ച്ച് ട​യ​ർ പൊ​ട്ടി​യ കാ​റി​ലെ യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​നെ​ത്തി​യ ആ​ളെ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ കു​ണ്ട​ന്നൂ​ർ വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പം മ​ര​ട്- പേ​ട്ട റോ​ഡി​ൽ കാ​റി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് കാ​റി​ന്‍റെ മു​ന്നി​ലെ ട​യ​ർ പൊ​ട്ടു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ക​ണ്ട് സ​ഹാ​യി​ക്കാ​ൻ ചെ​ന്ന നെ​ട്ടൂ​ർ വേ​ലം​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി.​ജി​ബി​ജു (46)വി​നെ​യാ​ണ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ ആ​ക്ര​മി​ച്ച​ത്.

കാ​ർ യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ താ​നാ​രാ​ണെ​ന്ന് ചോ​ദി​ച്ച് ചെ​ന്ന പ്ര​തി​ക​ൾ ബി​ജു​വി​നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി നെ​ഞ്ചി​ൽ ഇ​ടി​ക്കു​ക​യും കൈ​യി​ലി​രു​ന്ന ബാ​ഗ് കൊ​ണ്ട് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ബി​ജു​വി​ന്‍റെ ചു​ണ്ട് മു​റി​യു​ക​യും മൊ​ബൈ​ൽ​ഫോ​ണും ഹെ​ഡ് സെ​റ്റും ന​ശി​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ ബി​ജു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മ​ര​ട് പൊ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ൽ മ​ര​ട് സ്വ​ദേ​ശി സ​ന്തോ​ഷ് ഒ​ന്നാം പ്ര​തി​യാ​യും സ്കൂ​ട്ട​ർ ഉ​ട​മ ആ​ഷ്​​ലി ര​ണ്ടാം പ്ര​തി​യു​മാ​ണ്. സ​ന്തോ​ഷ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്.

You May Also Like

More From Author