Month: November 2024
ഒന്നരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
മൂവാറ്റുപുഴ: മാർക്കറ്റിനു സമീപം കാളചന്ത റോഡിൽ വിൽപനക്കായി എത്തിച്ച ഒന്നരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് മേരംപൂർ അംജദ് ശൈഖി (47)നെയാണ് പിടികൂടിയത്. 12 വർഷമായി മൂവാറ്റുപുഴ മാർക്കറ്റിൽ [more…]
മുറിക്കല്ല് ബൈപാസ്; വേണ്ടത് ഉയരപ്പാത
മൂവാറ്റുപുഴ: സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായിവരുന്ന മുറിക്കല്ല് ബൈപാസില്‍ ഉയരപ്പാത പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നു. 2009 ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് സ്ഥലമെടുപ്പ് നടപടികള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കയാണ്. മാറാടി വില്ലേജില്‍ ഉള്‍പ്പെടുന്ന പാടഭാഗത്ത് ഉയരപ്പാത പരിഗണിക്കണമെന്നാണ് [more…]
കളമശ്ശേരിയിൽ വാതക ടാങ്കർ മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം
കളമശ്ശേരി: ദേശീയപാതയിൽ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. അടുത്തിടെ ഗതാഗത പരിഷ്കാരം നടപ്പാക്കിയ ടി.വി.എസ് ജങ്ഷനിൽ ബുധനാഴ്ച രാത്രി 11ഓടെയാണ് അപകടം. അമ്പലമേട്ടിലെ ബി.പി.സി.എല്ലിൽനിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കർ [more…]
നഗര സംരക്ഷണം ഏറെ പിന്നിൽ; കൊച്ചിയുടെ പ്രൗഢി നിലനിർത്താൻ ശക്തമായി ഇടപെടും -ഹൈകോടതി
കൊച്ചി: കൊച്ചിയെ അതിന്റെ മനോഹരമായ പ്രൗഢിയിൽ നിലനിർത്താൻ ശക്തമായി ഇടപെടുമെന്ന് ഹൈകോടതി. കായലും കടലോരവും ദ്വീപുകളും കപ്പൽശാലയുമൊക്കെയുള്ള മനോഹരനഗരം കൊച്ചിയെപ്പോലെ മറ്റൊന്ന് കാണില്ലെങ്കിലും സംരക്ഷണ കാര്യത്തിൽ ഏറെ പിന്നിലാണ്. മഹാത്മാഗാന്ധിയുടെ പേരിലുള്ള പ്രധാന പാതയോടനുബന്ധിച്ച [more…]
മൂവാറ്റുപുഴ നഗരസഭയിൽ ഇനി 30 വാർഡ്
മൂവാറ്റുപുഴ: നഗരസഭയിൽ ഇനി 30 വാർഡ്. നിലവിൽ 28 വാർഡാണ് ഉള്ളത്. പുതുതായി രണ്ട് വാർഡുകൾ കൂട്ടിച്ചേർത്ത് കരട് വിജ്ഞാപനം ഇറങ്ങി. ഇതോടെ തീക്കൊള്ളിപ്പാറ, മുനിസിപ്പൽ കോളനി വാർഡുകൾ നഗരസഭയുടെ ഭൂപടത്തിൽ നിന്നില്ലാതായി. പകരം [more…]
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പീഡനം; യുവാവ് അറസ്റ്റില്‍
കാലടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂവാറ്റുപുഴ ഓണക്കൂര്‍ സ്വദേശിയായ 20കാരനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്ത ഇയാള്‍ പ്രണയം ഭാവിക്കുകയായിരുന്നു. [more…]
സോഫ്റ്റ്വെയർ തിരിമറിയിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
കൊച്ചി: സോഫ്റ്റ്വെയറിൽ തിരിമറി നടത്തി ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ പ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ക്വിക്ക് കൺവീനിയൻസ് സ്റ്റോറിന്റെ അബാദ് മറൈൻ പ്ലാസ സൂപ്പർമാർക്കറ്റിലെ അക്കൗണ്ടൻറായിരുന്ന, കടവന്ത്ര ലെയിൻ 14 വിനായക് [more…]
ജിഡ ഓഫിസിൽ പ്രതിഷേധവുമായി താന്തോണി തുരുത്തുകാർ
കൊച്ചി: ദുരിത ജീവിതത്തിനറുതി തേടി വീണ്ടും ജിഡ ഓഫിസിലെത്തി താന്തോണി തുരുത്തുകാർ. കൊച്ചി നഗരത്തിൽനിന്ന് വിളിപ്പാടകലെയുളള തുരുത്തിൽ വേലിയേറ്റം പതിവായതോടെ പ്രദേശവാസികൾ ചൊവ്വാഴ്ച പുലർച്ച മൂന്നുമുതൽ വളളത്തിലും മറ്റുമായി ജിഡ ഓഫിസിൽ എത്തുകയായിരുന്നു. കഴിഞ്ഞ [more…]
കുറുവ സാന്നിധ്യം: കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു; 48 മണിക്കൂർ സമയം നൽകി മരട് നഗരസഭ
മരട് (കൊച്ചി): കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാർക്ക് ഒഴിയാൻ രണ്ടുദിവസം കൂടി സമയം അനുവദിച്ച് മരട് നഗരസഭ. ഇവർക്കിടയിൽ കുറുവ മോഷണ സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ [more…]
കള്ളൻമാരേ സൂക്ഷിച്ചോ…! പൊലീസ് പിന്നാലെയുണ്ട്
മരട്: കുണ്ടന്നൂർ പാലത്തിനടിയിൽ നിന്ന് കുറുവ സംഘാംഗത്തെ പിടികൂടിയതിനെ തുടർന്ന് പാലത്തിനടിയിൽ പാർപ്പുറപ്പിച്ചവരെ ഒഴിപ്പിക്കുന്നതിനിടെ മോഷണക്കേസ് പ്രതികളെ പൊലീസ് പിടികൂടി. വയനാട് മടക്കിമല കണ്ടത്ത് ജയിംസ് (34), ഇടുക്കി നെടുങ്കണ്ടം പുത്തൻപറമ്പത്ത് ശിവാനന്ദൻ (32), [more…]