Month: November 2024
വേലിയേറ്റത്തിൽ വലഞ്ഞ് താന്തോണിത്തുരുത്തുകാർ
കൊച്ചി: വൃശ്ചിക വേലിയേറ്റത്തെ തുടർന്ന് താന്തോണിതുരുത്തുകാർ ദുരിതക്കയത്തിൽ. വേലിയേറ്റത്തെ തുടർന്ന് കൊച്ചിക്കായലിന്റെ തീരത്ത് താമസിക്കുന്ന ഇവിടത്തെ 62 കുടുംബങ്ങളിലാണ് വെള്ളം കയറിയത്. തിങ്കഴാഴ്ച പുലർച്ചെ ഒരുമണിയോടെ കായൽ കവിഞ്ഞെത്തിയ വെള്ളം പതിയെ ഉയരുകയായിരുന്നു. വേലിയേറ്റ [more…]
മാപ്പ് എവിടെ, പറയൂ?
വൈപ്പിൻ : തീരദേശ പരിപാലന നിയമം ഇളവുകളോടെ കേന്ദ്രം അനുമതി നൽകിയ പുതിയ മാപ്പ് പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധം. ഒക്ടോബർ 16നാണ് കേന്ദ്രം പുതിയ മാപ്പിന് അനുമതി നൽകിയത്. അതേ ദിവസം മുതൽ പുതിയ മാപ്പ് [more…]
ഫംഗസ് രോഗബാധ; മൂക്കന്നൂരിൽ 10 ഹെക്ടർ നെൽകൃഷി നശിച്ചു
അങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്തിലെ പുല്ല പാടശേഖരത്തിലും പരിസരങ്ങളിലും ഫംഗസ് രോഗബാധ മൂലം ഹെക്ടർ കണക്കിന് നെൽകൃഷി നശിക്കുന്നു. പത്ത് ഹെക്ടറോളം ഭാഗത്തെ നെല്‍കൃഷി ഇതിനകം ഫംഗസ് രോഗബാധമൂലം നശിച്ചു. വിളവെടുപ്പിന് പാകമാകുന്ന സമയത്തുള്ള രോഗബാധമൂലം [more…]
മോഷണപ്പേടിയിൽ നാട്
കൊച്ചി: സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നടന്ന മോഷണശ്രമങ്ങൾക്ക് പിന്നിൽ കുറുവ സംഘങ്ങളാണെന്ന സംശയത്തെ തുടർന്ന് ആശങ്കയിലാണ് ജനങ്ങൾ. ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമായി കർശന നടപടികളെടുക്കുന്നുണ്ടെന്ന് പൊലീസ് ധൈര്യം പകരുന്നുമുണ്ട്. ഏതാനും ദിവസങ്ങളായി റെയിൽവേ സ്റ്റേഷനുകൾ, [more…]
ഗ്രീൻ കാമ്പസ് തണലിൽ തലയുയർത്തി സെന്റ് തെരേസാസ്
കൊച്ചി: വിദ്യാർഥികളും അധ്യാപകരും എങ്ങനെ സമൂഹത്തിന് മാതൃകയാകണമെന്ന് തങ്ങളുടെ പ്രവർത്തനത്തിലൂടെ കാണിച്ചുതരികയാണ് എറണാകുളം സെന്റ് തെരേസാസ് കോളജ്. മാലിന്യ സംസ്കരണമടക്കമുള്ള വിഷയങ്ങളിൽ നടത്തിയ പോരാട്ടവും വർഷങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തന മികവും ഹരിത കേരളം [more…]
പകുതി വിലയ്ക്ക് ഇരുചക്ര വാഹനം; പണം വാങ്ങി മാസങ്ങളായിട്ടും വാഹനം ലഭിച്ചില്ലെന്ന് പരാതി
മൂവാറ്റുപുഴ: പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വാഹനം ലഭിച്ചില്ലെന്ന് പരാതി. മുടവൂർ സ്വദേശിനിയായ വീട്ടമ്മയാണ് മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയത്. 55000 രൂപ നൽകിയാൽ ബാക്കി [more…]
പൊങ്ങന്‍ചുവട് ആദിവാസിക്കുടിയിലേക്ക് കെ.എസ്.ആര്.ടി.സി സര്‍വിസ് ആരംഭിക്കുന്നു
പെരുമ്പാവൂര്‍: പൊങ്ങന്‍ചുവട് ആദിവാസിക്കുടിയിലേക്ക് കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി ട്രയല്‍ റണ്‍ നടത്തി. എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, ആന്റണി ജോണ്‍, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാര്‍, കുട്ടമ്പുഴ പഞ്ചായത്ത് അംഗം [more…]
കെ.എസ്.ആര്.ടി.സി ടൗണ്‍ ലിമിറ്റഡ് സര്‍വിസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം റദ്ദാക്കി
പറവൂർ: ആലുവ – പറവൂർ റൂട്ടിൽ ഓടുന്ന കെ.എസ്.ആര്.ടി.സി ടൗണ്‍ ലിമിറ്റഡ് സര്‍വിസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം റദ്ദാക്കിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. കോവിഡിന് ശേഷം പറവൂരില്‍ നിന്ന് ആലുവക്കും ആലുവയില്‍ നിന്ന് [more…]
വിധിനിർണയത്തിൽ 40 വർഷവും 1001 വേദിയും തികച്ച് ആലിക്കുട്ടി
മൂവാറ്റുപുഴ: 60ാം വയസ്സിൽ 1001ാമത്തെ വിധിനിർണയം പൂർത്തിയാക്കി ആലിക്കുട്ടി. ശനിയാഴ്ച ഈ രംഗത്ത് 40 വർഷം തികച്ചാണ് മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിൽ മാപ്പിള കലകളുടെ വിധികർത്താവായി കോഴിക്കോട് കുന്ദമംഗലം പന്തീർപാടം ചെപ്പുകുളത്തിൽ [more…]
മുന്നൊരുക്കമില്ല: മണ്ഡലകാലം ആരംഭിച്ചു; എം.സി റോഡിൽ കുരുക്കും
പെരുമ്പാവൂർ: മണ്ഡലകാലം ആരംഭിച്ചതോടെ മുന്നൊരുക്കമില്ലാത്തതിനാല്‍ പെരുമ്പാവൂര്‍ പട്ടണവും എം.സി റോഡിലെ താന്നിപ്പുഴ മുതല്‍ മണ്ണൂർ വരെയുള്ള പ്രധാന ജങ്ഷനുകളും ഗതാഗതക്കുരുക്കിലാകുമെന്ന് ആക്ഷേപം. ശനിയാഴ്ച രാവിലെ നഗരവും സമീപ സ്ഥലങ്ങളും കുരുക്കിലമര്‍ന്നു. മണിക്കൂറുകളോളം വാഹനങ്ങളുടെ നിരയായിരുന്നു. [more…]