കൊച്ചി: സോഫ്റ്റ്വെയറിൽ തിരിമറി നടത്തി ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ പ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ക്വിക്ക് കൺവീനിയൻസ് സ്റ്റോറിന്റെ അബാദ് മറൈൻ പ്ലാസ സൂപ്പർമാർക്കറ്റിലെ അക്കൗണ്ടൻറായിരുന്ന, കടവന്ത്ര ലെയിൻ 14 വിനായക് നിവാസിൽ നാഗരാജാണ് (26) അറസ്റ്റിലായത്.
മൂന്നുവർഷമായി സോഫ്റ്റ്വെയർ തിരിമറി നടത്തി പണം കൈക്കലാക്കി 20 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. സംഭവത്തിന് ശേഷം മുങ്ങിയെ പ്രതിയെ ചിലവന്നൂർ ഭാഗത്ത് നിന്നാണ് പിടികൂടിയത്.
ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സന്തോഷ്കുമാർ, സി. അനൂപ്, ഇന്ദുചൂഡൻ, മനോജ് ബാവ, സി.പി.ഒ സജി, സജിൽദേവ്, അനസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.