കാലടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂവാറ്റുപുഴ ഓണക്കൂര്‍ സ്വദേശിയായ 20കാരനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്ത ഇയാള്‍ പ്രണയം ഭാവിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി പെണ്‍കുട്ടിയുടെ കൂട്ടുകാരിക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍. ടി. മേപ്പിള്ളി, എസ്.ഐമാരായ ജോസി. എം. ജോണ്സന്, വി.എസ്. ഷിജു, റെജിമോന്, എ.എസ്.ഐമാരായ പ്രീജ, ലത സീനിയര്‍ സി.പി.ഒ ഷിജോ പോള്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുളളത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ കാക്കനാട് ബോസ്റ്റല്‍ സ്കൂളിലേക്കയച്ചു.