മൂവാറ്റുപുഴ: സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായിവരുന്ന മുറിക്കല്ല് ബൈപാസില്‍ ഉയരപ്പാത പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നു. 2009 ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് സ്ഥലമെടുപ്പ് നടപടികള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കയാണ്. മാറാടി വില്ലേജില്‍ ഉള്‍പ്പെടുന്ന പാടഭാഗത്ത് ഉയരപ്പാത പരിഗണിക്കണമെന്നാണ് ആവശ്യം.
ബൈപാസ് നിര്‍മാണത്തിനുള്ള 80 ശതമാനത്തിലധികം ഭൂമി ഇതിനോടകം സര്‍ക്കാര്‍ ഏറ്റെടുത്ത് നിർമാണ ചുമതലയുള്ള കെ.ആർ.എഫ്.ബിക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ നിര്‍മാണത്തിനുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുന്ന ജോലി ആരംഭിച്ചതായാണ് സൂചന.
പാടശേഖരം വരുന്ന ഭാഗത്ത് മണ്ണിട്ട് പൊക്കി ഇരുവശവും കോണ്‍ക്രീറ്റ് ചെയ്താല്‍ വര്‍ഷകാലങ്ങളില്‍ വലിയ വെള്ളപ്പൊക്കത്തിന് കാരണമാകും. ഗതാഗത സ്തംഭനത്തിനുമിടയാക്കും. ഇത് ഒഴിവാക്കി വെള്ളം യഥേഷ്ടം പുഴയിലേക്ക് ഒഴുകിപ്പോകാൻ ഉയരപ്പാതയായി റോഡ് നിര്‍മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതുസംബന്ധിച്ച് മുൻ എം.എൽ.എ ബാബു പോൾ കെ.ആർ.എഫ്. ബി അധികൃതർക്ക് കത്തു നൽകി.
ഒന്നര പതിറ്റാണ്ട് മുമ്പ് തുടക്കം
മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒന്നര പതിറ്റാണ്ട് മുമ്പ് കൊണ്ടുവന്നതാണ് മുറിക്കല്ല് ബൈപാസ്.
എം.സി റോഡിലെ 130 കവലയിൽ നിന്നാരംഭിച്ച് ഹൗസിങ് ബോർഡിന് സമീപത്തുകൂടി മുറിക്കല്ലിലൂടെ കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ കടാതി കുരിശുപടിക്ക് സമീപം എത്തിച്ചേരുന്നതാണ് ബൈപാസ്. അഞ്ച് കിലോമീറ്റർ ദൂരം വരുന്ന ബൈപാസിന്റെ ഭാഗമായ മുറിക്കല്ല് പാലം നിർമാണം പൂർത്തിയായിട്ട് ഒരു പതിറ്റാണ്ടായെങ്കിലും സ്ഥലമേറ്റെടുക്കൽ പൂർത്തിയാകാത്തതിനാൽ റോഡ് നിർമാണം ആരംഭിച്ചിട്ടില്ല.
മുറിക്കല്ല് ബൈപാസിൽ പാടശേഖരം വരുന്ന ഭാഗത്ത് ഉയരപ്പത നിർമിക്കണമെന്ന് ആവശ്യപ്പെട്ട്