Month: September 2024
ഓണമ്പിള്ളി പാറക്കടവിൽ മുങ്ങിമരണം തുടർക്കഥ; സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തം
പെരുമ്പാവൂര്‍: പെരിയാറിലെ ഓണമ്പിള്ളി പാറക്കടവില്‍ മുങ്ങിമരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അപകടം ഒഴിവാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വെള്ളിയാഴ്ച 19 വയസ്സുള്ള മുഹമ്മദ് അല്‍ഫാസാണ് മുങ്ങിമരിച്ചത്. നാട്ടുകാര്‍ കുളിക്കാനും മറ്റും ആശ്രയിക്കുന്ന ഒക്കല്‍ പഞ്ചായത്ത് നാലാം [more…]
കാലികളുടെ മേച്ചിൽപുറമായി നെഹ്റു പാർക്ക്
മൂവാറ്റുപുഴ: നഗരമധ്യത്തിലെ നെഹ്റു പാർക്കിലെ മീഡിയനിലെ പുൽമേടുകൾ കാലികളുടെ മേച്ചിൽപുറമായി. നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് മീഡിയനുകളിൽ വെച്ചുപിടിപ്പിച്ച പുല്ലുകളാണ് കന്നുകാലികൾ തിന്നുതീർക്കുന്നത്. ദിവസം രണ്ടുനേരം വീതം നനച്ച് പരിപാലിക്കുന്നതാണ് പുൽമേട്. [more…]
സ്പെഷൽ ഡ്രൈവ്: ഒരു മാസം, 267 പ്രതികൾ
കൊച്ചി: ലഹരി വസ്തുക്കളുടെ ഉപയോഗം, കടത്ത്, വിൽപന കേസുകളിൽ വർധന. ഓണക്കാലത്തോടനുബന്ധിച്ച് ഒരു മാസത്തിനിടെ എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അബ്കാരി-ലഹരിക്കേസുകളിലായി 267 പ്രതികളെ പിടികൂടി. ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ [more…]
ഫോർട്ട്കൊച്ചി ബീച്ച് തീവ്രശുചീകരണ പദ്ധതിക്ക് തുടക്കം
ഫോർട്ട്കൊച്ചി: അന്താരാഷ്ട്ര തീരശുചീകരണ ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരുമാസം നീളുന്ന ഫോർട്ട്കൊച്ചി ബീച്ച് തീവ്രശുചീകരണ പദ്ധതി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ കെ. മീര അധ്യക്ഷത വഹിച്ചു. ഹെറിറ്റേജ് സോൺ [more…]
ഓട്ടോറിക്ഷകള്‍ക്ക് ബോണറ്റ് നമ്പറും സ്റ്റാന്‍ഡും ഏർപ്പെടുത്തിയത് അംഗീകാരമില്ലാതെ
പെരുമ്പാവൂര്‍: ടൗണില്‍ ഓട്ടോറിക്ഷകള്‍ക്ക് ബോണറ്റ് നമ്പര്‍ സംവിധാനവും സ്റ്റാന്‍ഡും ഏര്‍പ്പെടുത്തിയത് അംഗീകാരമില്ലാതെ. ഇതുസംബന്ധിച്ച ഉത്തരവിന്റെ കോപ്പി ഓഫിസില്‍ സൂക്ഷിച്ചിട്ടില്ലെന്ന് ജോയൻറ് ആര്.ടി ഓഫിസ് വ്യക്തമാക്കിയതോടെയാണ് അംഗീകാരത്തോടെയല്ലെന്ന വിവരം പുറത്തുവരുന്നത്. ടൗണില്‍ സ്ഥിരമായി ഓടിയിരുന്ന ഓട്ടോറിക്ഷകളുടെ [more…]
യുവാവിനെ വീട്ടിൽക്കയറി വെട്ടി; നാലംഗ സംഘം അറസ്റ്റില്‍
മൂവാറ്റുപുഴ: യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റ്ചെയ്തു.ഈസ്റ്റ് കടാതി സംഗമം പടിഭാഗത്ത് കരിപ്പുറത്ത് വീട്ടില്‍ അഭിലാഷ് (43), ചെറുവട്ടൂര്‍ പുതുക്കുടിയില്‍ വീട്ടില്‍ അമല്‍ (29), കോതമംഗലം കാരക്കുന്നത്ത് വാടകക്ക് [more…]
കായനാട് ചെക്ഡാം നവീകരണത്തിനുള്ള പദ്ധതികൾ ഫയലിൽ
മൂവാറ്റുപുഴ: കായനാട് ചെക്ഡാം നവീകരണത്തിനുള്ള പദ്ധതികൾ ഫയലിൽ ഒതുങ്ങുമ്പോൾ മൂവാറ്റുപുഴയാറിന്റെ മലിനീകരണത്തോത് വീണ്ടും വർധിക്കുന്നു. തടയണയിൽ വന്നടിഞ്ഞ മാലിന്യം നദിയുടെ ഒഴുക്കിനെപ്പോലും തടസ്സപ്പെടുത്തുന്ന നിലയിലേക്ക് എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഷട്ടർ ഇല്ലാതെ തടയണ നിർമിച്ചതുമൂലം [more…]
ഓണാവധി യാത്രകൾ ആസ്വദിച്ച് കൊച്ചി
കൊച്ചി: പൂക്കളമിട്ടും കുടുംബങ്ങൾക്കും കൂട്ടുകാർക്കുമൊപ്പം ഒത്തുകൂടി സദ്യവിളമ്പിയും ഓണമാഘോഷിച്ച മലയാളികൾ ബാക്കിയുള്ള അവധി ദിനങ്ങൾ യാത്രകളുമായി കളറാക്കുകയാണ്. ഓണാവധി ദിനങ്ങളിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ തിരക്കാണ്. ബീച്ചുകളിലും കിഴക്കൻ മേഖലയിലെ മനോഹര [more…]
ഫോർട്ട്കൊച്ചി തീരം ശുചീകരിക്കും
ഫോർട്ട് കൊച്ചി: മാലിന്യം കുമിഞ്ഞുകൂടിയ ഫോർട്ട്കൊച്ചി കടൽതീരം ശുചീകരിക്കുന്നതിന് ഒരുമാസം നീളുന്ന പദ്ധതിക്ക് രൂപംനൽകി അധികൃതർ. ദുർഗന്ധം വമിക്കുന്ന കടൽതീരം സന്ദർശിക്കാൻ വിദേശ വിനോദ സഞ്ചാരികളടക്കമുള്ളവർ മടിക്കുന്നതായി കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. [more…]
വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
മൂവാറ്റുപുഴ: സ്വിമ്മിങ് പൂളിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടിൽ ജിയാസിന്റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത് ( രണ്ട് ) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെയാണ് [more…]