യുവാവിനെ വീട്ടിൽക്കയറി വെട്ടി; നാലംഗ സംഘം അറസ്റ്റില്‍

Estimated read time 0 min read

മൂ​വാ​റ്റു​പു​ഴ: യു​വാ​വി​നെ വീ​ട്ടി​ല്‍ക്ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ നാ​ലു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ്​​ചെ​യ്തു.ഈ​സ്റ്റ് ക​ടാ​തി സം​ഗ​മം പ​ടി​ഭാ​ഗ​ത്ത് ക​രി​പ്പു​റ​ത്ത് വീ​ട്ടി​ല്‍ അ​ഭി​ലാ​ഷ് (43), ചെ​റു​വ​ട്ടൂ​ര്‍ പു​തു​ക്കു​ടി​യി​ല്‍ വീ​ട്ടി​ല്‍ അ​മ​ല്‍ (29), കോ​ത​മം​ഗ​ലം കാ​ര​ക്കു​ന്ന​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ആ​ര​ക്കു​ഴ തോ​ട്ട​ക്ക​ര പു​തി​യ വീ​ട്ടി​ല്‍ പ്രി​ൻ​റോ (40), ചെ​റു​വ​ട്ടൂ​രി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വാ​ഴ​പ്പി​ള്ളി മ​ന്നാം​കു​ഴി വീ​ട്ടി​ല്‍ മ​ഹേ​ഷ് (ക​ണ്ണ​ന്‍ 41) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ടാ​തി വ​ള​ക്കു​ഴി സ്വ​ദേ​ശി ഇ​രു​പ​തു​കാ​ര​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. യു​വാ​വി​നെ മൂ​വാ​റ്റു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍. ഇ​തി​ന്റെ ഭാ​ഗ​മാ​യി പ്ര​തി​ക​ളി​ലൊ​രാ​ള്‍ യു​വാ​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വാ​ക്കേ​റ്റ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍ന്നാ​ണ് വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ച​ത്.

You May Also Like

More From Author