Ernakulam News
പന്തീരാങ്കാവ് പീഡനം: മൊഴിമാറ്റിയ യുവതി പൊലീസ് കസ്റ്റഡിയിൽ
നെടുമ്പാശ്ശേരി: പന്തീരാങ്കാവ് ഭർതൃപീഡനക്കേസിൽ മൊഴി മാറ്റിപ്പറഞ്ഞ യുവതി കസ്റ്റഡിയിൽ. വ്യാഴാഴ്ച രാത്രി ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി ഡൽഹിയിൽനിന്നുള്ള വിമാനത്തിലാണ് എത്തിയതെന്നാണ് സൂചന. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലെ ടവർ ലൊക്കേഷനാണ് പൊലീസിന് ലഭിച്ചിരുന്നത്. യുവതിയെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ഭർത്താവ് രാഹുൽ മർദിച്ചെന്നും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നുമായിരുന്നു യുവതിയുടെ ആദ്യമൊഴി. ഇതിന്റെയടക്കം അടിസ്ഥാനത്തിലായിരുന്നു രാഹുലിനെതിരെ വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തത്. കേസിൽ പൊലീസ് കുറ്റപത്രമടക്കം തയാറാക്കി തുടങ്ങിയതിനിടെയാണ്…
ക്ഷേത്ര തിരുവാഭരണം മോഷ്ടിച്ച കേസിൽ കീഴ്ശാന്തി അറസ്റ്റിൽ
ആലുവ: ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ കീഴ്ശാന്തി അറസ്റ്റിൽ. എടയപ്പുറം കോലാട്ട് കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ കീഴ്ശാന്തി ആലപ്പുഴ മേന്നാശേരി തറയിൽ വീട്ടിൽ സുമേഷി(29)നെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. താക്കോൽ ഉപയോഗിച്ച് ശ്രീകോവിൽ തുറന്നാണ് മോഷണം നടത്തിയത്. തുടർന്ന് ഒളിവിൽ പോയ ഇയാളെ ഇൻസ്പെക്ടർ കെ.ബി. ഹരികൃഷ്ണൻ, എസ്.ഐ സിജു പൈലി, എ.എസ്.ഐ ഡി. രജനി എന്നിവർ ചേർന്നാണ് പിടികൂടിയത്.
ബൈപാസ് അടിപ്പാതകളിൽ തകർന്ന സ്ലാബുകൾ അപകടത്തിനിടയാക്കുന്നു
ആലുവ: ബൈപാസ് അടിപ്പാതകളിൽ സ്ലാബുകൾ തകർന്ന കാനകൾ അപകടങ്ങൾക്ക് ഇടയാക്കുന്നു. മേൽപാലത്തിന് കീഴിൽ നിരവധി അടിപ്പാതകളുണ്ട്. ഈ വഴികളിലെ കാനകളാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. മാർക്കറ്റ് പരിസരത്തെ അടിപ്പാതയിലാണ് കൂടുതൽ ഭീഷണിയുള്ളത്. നഗരത്തിൽനിന്ന് അങ്കമാലി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും ഇതുവഴിയാണ് ദേശീയ പാതയിലേക്ക് പോകുന്നത്. ഈ വഴിയുടെ വളവിലാണ് പ്രധാനമായും സ്ലാബ് തകർന്നിരിക്കുന്നത്. വർഷങ്ങൾ ഏറെയായി ഈ അവസ്ഥ തുടരുന്നു. ഇവിടെ വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവാണ്. തിരക്കേറിയ ഈ ഭാഗത്ത് ഇരുചക്രവാഹനങ്ങൾ കാനയിൽ ചാടുന്നതും പതിവാണ്. ഈ പ്രശ്നം…
അര്‍ബന്‍ ബാങ്കില്‍ നിക്ഷേപിച്ച പണം ലഭിച്ചില്ല; പരാതിയുമായി അന്തര്‍ സംസ്ഥാനതൊഴിലാളികള്‍
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്ന ആരോപണവുമായി അന്തര്‍ സംസ്ഥാന തൊഴിലാളികൾ. ഇവര്‍ നടത്തുന്ന ഹോട്ടലുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, മൊബൈല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ ബാങ്ക് നേരിട്ട് ദിവസ കലക്ഷന്‍ എടുത്ത തുകകളാണ് തിരികെ എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായത്. 5000 രൂപയുടെ ചെക്ക് വരെ ബാങ്കില്‍ നിന്ന് മടക്കിയതായി ഇവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ഇരുപതോളം പേര് ദിവസ കലക്ഷനില്‍ ബാങ്കില്‍ പണം നിക്ഷേപിച്ചിരുന്നതായി പറയുന്നു. ബലി പെരുന്നാൾ ആഘോഷത്തിന് നാട്ടില്‍ പോകുമ്പോഴാണ് സാധാരണയായി…
കളമശ്ശേരി കൂട്ട ബലാത്സംഗക്കേസ്: പ്രതികളുടെ ശിക്ഷ 30 വർഷമാക്കി ചുരുക്കി
കൊച്ചി: 2015ൽ കളമശ്ശേരിയില്‍ തമിഴ് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ആദ്യ നാലു പ്രതികളുടെ ശിക്ഷ ഹൈകോടതി 30 വർഷമാക്കി ചുരുക്കി. അഞ്ചാം പ്രതിയെ വെറുതെ വിട്ട കോടതി ആറാം പ്രതിയുടെ മൂന്നുവർഷം തടവുശിക്ഷ ശരിവെച്ചു. ഒന്നു മുതൽ നാലുവരെ പ്രതികളായ തൃക്കാക്കര തേവക്കൽ വി.കെ.സി കോളനി പറക്കാട്ട് വീട്ടില്‍ അതുല്‍ പി. ദിവാകരന് (22), ആലുവ എടത്തല മുരുതക്കാട് കൊല്ലറ വീട്ടില്‍ അനീഷ് (22), ആലുവ മണലിമുക്ക് പാറയില്‍ വീട്ടില്‍ മനോജ് (21),…
മമ്മൂട്ടി നമ്മുടെ അഭിമാനം -സ്വാമി നന്ദാത്മജാനന്ദ
കൊച്ചി: വേദനിക്കുന്നവരെ ചേർത്തു നിർത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്നും ശ്രീരാമകൃഷ്ണ മിഷന്റെ മലയാളം മുഖപത്രമായ പ്രബുദ്ധകേരളത്തിന്റെ ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ. പഠനത്തില്‍ മിടുക്കുകാട്ടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷനല്‍ ആവിഷ്കരിച്ച’വിദ്യാമൃതം’ പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. എസ്.എസ്.എൽ.സി,പ്ലസ് ടു ജയിച്ച നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ്…
എറണാകുളം ജില്ലയിൽ 13 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയായി
കൊച്ചി: സംസ്ഥാനത്തെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റൽ സർവേ രേഖകൾ തയാറാക്കുന്നതിനുള്ള ‘എന്റെ ഭൂമി’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിൽ 13 വില്ലേജുകളിൽ സർവേ നടപടികൾ പൂർത്തിയായി. കണയന്നൂർ, തിരുവാങ്കുളം, രാമമംഗലം, ഫോർട്ട്കൊച്ചി, ആമ്പല്ലൂർ, പല്ലാരിമംഗലം, വാളകം, ഇടക്കൊച്ചി, പൂണിത്തുറ, മട്ടാഞ്ചേരി, തോപ്പുംപടി, മണീട്, പള്ളുരുത്തി വില്ലേജുകളിലാണ് സർവേ പൂർത്തിയായത്. ഈ വില്ലേജുകളിലെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. ഇതിലുള്ള ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള 9(2) വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥലം അളന്നതുമായി ബന്ധപ്പെട്ട പരാതികൾ അതത് വില്ലേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവേ…
കുമ്പളങ്ങിയിൽ കാഴ്ചയുടെ വിരുന്നൊരുക്കി ദേശാടന പക്ഷികൾ
പള്ളുരുത്തി: പതിവ് തെറ്റിക്കാതെ കുമ്പളങ്ങിക്ക് നയന മനോഹര കാഴ്ചയൊരുക്കി ഇക്കുറിയും വിവിധയിനം ദേശാടന പക്ഷികൾ കൂട്ടത്തോടെയെത്തി. കുമ്പളങ്ങി – ചെല്ലാനം പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പാടശേഖരത്തിലാണ് പെലിക്കൻ, പെയ്ന്റഡ് സ്റ്റാർക്ക്, ഏഷ്യൻ ഓപ്പൺ ബിൽ സ്റ്റാർക്ക് ഇനത്തിൽപ്പെട്ട ദേശാടന പക്ഷികൾ എത്തിയത്. പത്ത് വർഷത്തോളമായി സ്ഥിരമായി ഇവിടെ ദേശാടന പക്ഷികൾ എത്താറുണ്ട്. രണ്ട് വർഷം മുമ്പ് പെലിക്കനുകൾ (പുള്ളിച്ചുണ്ടൻ കൊതുമ്പനം) തെങ്ങിനു മുകളിൽ കൂടു കൂട്ടി മുട്ടയിടുകയും കുഞ്ഞുങ്ങൾ വിരിയുകയും ചെയ്തത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.…
നഗരത്തിലെ നടപ്പാതകൾ; ഹൈകോടതി കലക്ടറുടെ റിപ്പോർട്ട് തേടി
കൊച്ചി: നഗരത്തിലെ പ്രധാന റോഡുകളിലെ നടപ്പാതകളുടെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർക്ക് ഹൈകോടതി നിർദേശം. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. കഴിഞ്ഞ ശനിയാഴ്ച പാലാരിവട്ടത്ത് ഓടയുടെ സ്ലാബിനിടയിൽ കാൽനടക്കാരിയുടെ കാൽകുടുങ്ങിയ സംഭവവും കോടതി ഇടപെടലിന് കാരണമാണ്. ഭാഗികമായി തുറന്നുകിടന്ന ഓടയിൽ വീഴാതെ സ്ത്രീ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് കോടതി വാക്കാൽ പറഞ്ഞു. തക്കസമയത്ത് സഹായം കിട്ടിയതാണ് തുണയായത്. നഗരത്തിലെ നടപ്പാതകളുടെ സ്ഥിതി പരിതാപകരമാണ്. വെള്ളക്കെട്ടുണ്ടാകുമ്പോൾ റോഡും കാനയും തമ്മിൽ തിരിച്ചറിയാത്ത…
റൂറൽ ജില്ലയുടെ ഡോഗ് സ്ക്വാഡിന് കരുത്തുപകർന്ന് ആറംഗ സംഘം
ആലുവ: റൂറൽ ജില്ലയുടെ ഡോഗ് സ്ക്വാഡിന് കരുത്തുപകർന്ന് ആറുപേർ. ലാബ് ഇനത്തിൽപെട്ട ജാമി, മിസ്റ്റി, ബീഗിൾ വംശജ ബെർട്ടി, ബെൽജിയം മാൽ നോയ്സായ മാർലി, അർജുൻ, ജർമൻ ഷെപ്പേർഡ് ടിൽഡ എന്നിവരാണ് ഇപ്പോൾ ഡോഗ് സ്ക്വാഡിലുള്ളവർ. എട്ട് വയസ്സുള്ള ജാമിയും നാലുവയസ്സുള്ള ബെർട്ടിയും, മൂന്നര വയസ്സുള്ള അർജുനും സ്ഫോടകവസ്തുക്കൾ കണ്ടുപിടിക്കാൻ വിദഗ്ധരാണ്. ആറു വയസ്സുള്ള മിസ്റ്റി നാർക്കോട്ടിക് വസ്തുക്കൾ കണ്ടുപിടിക്കാൻ വൈദഗ്ധ്യം നേടിയ നായാണ്. നാലു വയസ്സുള്ള മാർലിയും ഒന്നര വയസ്സുള്ള ടിൽഡയും മിടുക്കരായ ട്രാക്കർമാരാണ്. നിരവധി…

