Ernakulam News
പെരിയാറില്‍ രാസമാലിന്യം; അപകടകരമായ അളവില്‍ കീടനാശിനി
കൊച്ചി: പെരിയാറില്‍ രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില്‍ കീടനാശിനിയും കലർന്നതായി കണ്ടെത്തൽ. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനങ്ങളിലാണ് പെരിയാറില്‍ ഉയര്‍ന്ന അളവില്‍ കീടനാശിനി കലർന്നതായി വ്യക്തമായത്. മനുഷ്യജീവനെ നേരിട്ട് ബാധിക്കുന്ന ഈ അപകടാവസ്ഥയിലും അധികൃതർ കണ്ണടക്കുന്നതായി ആക്ഷേപം ഉയരുന്നു. പെരിയാറിലെ വെള്ളത്തില്‍ രാസമാലിന്യം പോലെതന്നെ അപകടകരമായ അളവിലാണ് കീടനാശിനിയും കലര്‍ന്നിട്ടുള്ളത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ കെമിക്കല്‍ ഓഷിനോഗ്രഫി ഡിപ്പാര്‍ട്ടുമെന്റും കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള നാഷണല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും…
ലഹരി വ്യാപാര ഹബ്ബായി ആലുവ റെയിൽവേ സ്റ്റേഷൻ
ആലുവ: മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആലുവ വഴി ലഹരിമരുന്ന് ഒഴുകുന്നു. ഇതര സംസ്ഥാനക്കാർ ഏറ്റവും കൂടുതൽ വന്നുപോകുന്ന സ്റ്റേഷനാണിത്. ലഹരിമരുന്ന് ഇടപാടിലും മുൻപന്തിയിലായിരിക്കുകയാണ് സ്റ്റേഷൻ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ലഹരിമരുന്ന് ട്രെയിൻ മാർഗം സുരക്ഷിതമായി എത്തിക്കാൻ മാഫിയ തെരഞ്ഞെടുക്കുന്നത് ആലുവയെയാണ്. സ്റ്റേഷനിൽ ലഹരി അടക്കമുള്ളവ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വർഷങ്ങളായി കാര്യക്ഷമമല്ല. ഇതാണ് കടത്തുകാർ ആലുവ തെരഞ്ഞെടുക്കാൻ പ്രധാന കാരണം. ലഹരിമരുന്നുമായി വരുന്ന ഏജൻറുമാർ, റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുന്ന മലയാളി ഏജൻറുമാർക്ക് ഇവ കൈമാറുകയാണ്. അവരാണ് വിവിധ…
തങ്കളം-കാക്കനാട് നാലുവരിപ്പാത; അലൈൻമെന്റ് സാധ്യത പരിശോധിക്കാൻ ഡ്രോൺ സർവേ -മന്ത്രി
കോതമംഗലം: തങ്കളം – കാക്കനാട് നാലുവരിപ്പാത മറ്റ് അലൈൻമെന്റുകളുടെ സാധ്യത പരിശോധിക്കാൻ ഡ്രോൺ സർവേ നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആൻറണി ജോൺ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. വർഷങ്ങൾക്കുമുമ്പേ പദ്ധതിക്ക് പഴയ അലൈൻമെന്റ് പ്രകാരം അതിർത്തി കല്ലിടൽ സ്ഥാപിക്കുന്ന നടപടികൾ പൂർത്തീകരിച്ചതുമാണ്. ആയതിനാൽ പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭൂമി ക്രയവിക്രയം ചെയ്യാനോ മറ്റ് ആവശ്യങ്ങൾക്കോ വിനിയോഗിക്കാൻ സാധിച്ചിരുന്നില്ല. പഴയ അലൈൻമെന്റ് പ്രായോഗികം അല്ല എന്ന വാദം ഉയർന്നുവരുമ്പോൾ പദ്ധതി പ്രദേശത്തെ ജനങ്ങൾ വലിയ…
ഡി.എല്‍.എഫ് ഫ്ലാറ്റ്: കുടിവെള്ളത്തിന്റെ സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയ
കാക്കനാട്: ഡി.എല്‍.എഫ് ഫ്ലാറ്റ് സമുച്ചയത്തില്‍നിന്ന് ആരോഗ്യ വകുപ്പ് പരിശോധനക്കയച്ച സമ്പിളുകളില്‍ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഫ്ലാറ്റിലെ വിവിധ കുടിവെള്ള സ്രോതസ്സുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ഡൊമെസ്റ്റിക് ടാപ്പുകള്‍, കിണറുകള്‍, ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന വെള്ളം എന്നിവയില്‍നിന്നായി 46 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇവയില്‍ 19 സാമ്പിളുകളിലെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതില്‍ പലതിലും ബാക്ടീരിയ സാന്നിധ്യം കാണുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തിവരുന്നു. 4095 ആളുകളാണ്…
നിരോധനത്തിന് പുല്ലുവില; അങ്കമാലിയെ വലച്ച് അനധികൃത പാർക്കിങ്
അങ്കമാലി: പട്ടണത്തിലെ ഗതാഗതസ്തംഭനം തീരാദുരിതമായതോടെ ടൗണിലെ എസ്.ബി.ഐക്ക് സമീപത്തെ ബസ് സ്റ്റോപ്പ് മുന്നോട്ട് മാറ്റി റോഡിന്റെ വശങ്ങളിൽ പാർക്കിങ് നിരോധിച്ച് ബോർഡുകൾ സ്ഥാപിച്ചെങ്കിലും നോക്കുകുത്തിയായതായി ആക്ഷേപം. എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന അങ്കമാലി ടൗണിലെ റോഡിന്റെ വശങ്ങളിൽ അനധികൃത പാർക്കിങ് വീണ്ടും വില്ലനാവുകയാണ്. ടൗണിലുടനീളം ‘നോ പാർക്കിങ്’ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആരും വകവെക്കുന്നില്ല. അങ്കമാലിയിലേക്ക് വരുന്നതിനും പറവൂർ, മാള, കണക്കൻകടവ് ഭാഗങ്ങളിലേക്ക് പോകുന്നതിനുമുള്ള പ്രധാന ബസ്സ്റ്റോപ്പിനാണ് ഈ ദുരവസ്ഥ. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരം ജോസ്…
കാന നിർമ്മാണത്തിന്റെ മറവിൽ പാടം നികത്തുന്നു; റിപ്പോർട്ട് തേടി കലക്ടർ
പള്ളിക്കര: മോറക്കാല പള്ളി താഴത്ത് കാനയിൽ നിന്നുള്ള മണ്ണ് ഉപയോഗിച്ച് പാടം നികത്തുന്നതായി പരാതി. ഭാഗികമായി നേരത്തെ നികത്തിയ പാടത്തേക്കാണ് കാനയിൽ നിന്ന് മണ്ണ് കൊണ്ട് വന്ന് ഇടുന്നത്. കുന്നത്തുനാട് പഞ്ചായത്തിലെ 12-ാം വാർഡിലെ അമ്പല പടിയിൽ നിന്നും 14-ാം വാർഡിലെ പാടത്തിക്കര ഭാഗത്ത് നിന്നും 16-ാം വാർഡിലെ പാപ്പാറക്കടവ് ഭാഗത്ത് നിന്നുമാണ് മണ്ണ് കൊണ്ട് വരുന്നത്. നേരത്തെ കാന നന്നാക്കിയപ്പോൾ റോഡരികിൽ കൂട്ടിയിട്ടിരുന്ന മണ്ണും ഇവർ കോരിയെടുത്തു. ശക്തമായ മഴയെ തുടർന്ന് ഈ ഭാഗങ്ങളിൽ വെള്ളക്കെട്ട്…
ഹെപ്പറ്റൈറ്റിസ് ബി; തൃക്കളത്തൂരിൽ പ്രതിരോധം നിർജീവം
മൂവാറ്റുപുഴ: തൃക്കളത്തൂർ പഞ്ചായത്തിൽ നിരവധിപേർക്ക് ഹെപ്പറ്റൈറ്റിസ് ബി രോഗബാധ സ്ഥിരീകരിച്ചങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തത് വിവാദമായി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ രോഗബാധ കണ്ടെത്തിയിട്ട് ഒരു മാസമായി. രണ്ടു ദിവസം കൂടുമ്പോൾ രണ്ടു മുതൽ അഞ്ചു പേർവരെ ഇവിടെത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടി എത്തുന്നുണ്ട്. നിലവിൽ പത്തോളം പേർ വാഴപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് പായിപ്രയിൽ രോഗബാധ വർധിക്കാനുള്ള കാരണം അജ്ഞാതമാണ്. അഞ്ച് വർഷം മുമ്പ് സമാനമായ അവസ്ഥയുണ്ടായപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ…
ഒരുകിലോ എം.ഡി.എം.എയുമായി യുവതി പിടിയിൽ
ആലുവ: ഒരുകിലോ എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ. ബംഗളൂരു മുനേശ്വര നഗറിൽ സർമീൻ അക്തറിനെയാണ് (26) ആലുവ റെയിൽവേ സ്റ്റേഷനിൽ റൂറൽ ജില്ല ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ഓപറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണിയിൽ 50 ലക്ഷത്തിലേറെ വില വരുന്ന രാസലഹരിയാണിത്. വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച നിലയിലാണ് ഡൽഹിയിൽനിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. ഡൽഹിയിൽനിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് ഇവിടെ…
വായനദിനം; വായിച്ചു വളരാം
കൊച്ചി: വായനവസന്തമൊരുക്കാൻ കർമപദ്ധതികളൊരുക്കി ലൈബ്രറി കൗൺസിൽ. പുതുതലമുറയിൽ വായനശീലം കുറയുകയാണെന്ന മുറവിളികൾക്കൊടുവിലാണ് മുതിർന്നവരിലും കുട്ടികളിലും വായനതാൽപര്യമുണർത്താൻ വൈവിധ്യമാർന്ന കർമപരിപാടികൾ കാര്യക്ഷമമാക്കുന്നത്. ജില്ലയിൽ കൗൺസിലിന് കീഴിലെ മുഴുവൻ വായന-ഗ്രന്ഥശാലകളിലും ഇതിനുള്ള പരിശ്രമത്തിലാണ്. സാധാരണക്കാർ, വിദ്യാർഥികൾ, പ്രഫഷനലുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് പ്രചാരണ പരിപാടികൾ. വിദ്യാലയങ്ങൾ, കുടുംബശ്രീ, തൊഴിലാളിസംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയെ കോർത്തിണക്കിയാണ് പരിപാടികൾ കാര്യക്ഷമമാക്കുന്നത്. മൂവാറ്റുപുഴ: വായനദിനാചരണത്തോടനുബണ്ഡിച്ച് വിപുലമായ സാംസ്കാരിക പരിപാടികൾക്ക് താലൂക്കിലെ ലൈബ്രറികൾ നേതൃത്വം നൽകും. വായനദിനമായ ഇന്ന് താലൂക്കിലെ 74 ഗ്രന്ഥശാലയും സമീപത്തെ സ്കൂൾ കുട്ടികളോടൊപ്പം…
സമുദ്രോൽപന്ന കയറ്റുമതി: 2023-24ൽ സർവകാല നേട്ടം
കൊച്ചി: പ്രധാന കയറ്റുമതി വിപണികളിലെ കനത്ത പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി 2023-24 സാമ്പത്തിക വർഷത്തിൽ അളവിൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. 2023-24 കാലയളവിൽ 60,523.89 കോടി രൂപ (738 കോടി ഡോളർ) മൂല്യമുള്ള 17,81,602 ടൺ സമുദ്രോൽപന്നം ഇന്ത്യ കയറ്റി അയച്ചു. ശീതീകരിച്ച ചെമ്മീൻ അളവിലും മൂല്യത്തിലും പ്രധാന കയറ്റുമതി ഇനമായി തുടരുകയും അമേരിക്കയും ചൈനയും പ്രധാന വിപണികൾ ആവുകയും ചെയ്തു. കയറ്റുമതി അളവിലുണ്ടായ വർധന 2.67 ശതമാനമാണ്. 2022-23 സാമ്പത്തികവർഷം 63969.14 കോടി രൂപ…

