സമുദ്രോൽപന്ന കയറ്റുമതി: 2023-24ൽ സർവകാല നേട്ടം

Estimated read time 1 min read

കൊ​ച്ചി: പ്ര​ധാ​ന ക​യ​റ്റു​മ​തി വി​പ​ണി​ക​ളി​ലെ ക​ന​ത്ത പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യു​ടെ സ​മു​ദ്രോ​ൽ​പ​ന്ന ക​യ​റ്റു​മ​തി 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ അ​ള​വി​ൽ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി. 2023-24 കാ​ല​യ​ള​വി​ൽ 60,523.89 കോ​ടി രൂ​പ (738 കോ​ടി ഡോ​ള​ർ) മൂ​ല്യ​മു​ള്ള 17,81,602 ട​ൺ സ​മു​ദ്രോ​ൽ​പ​ന്നം ഇ​ന്ത്യ ക​യ​റ്റി അ​യ​ച്ചു. ശീ​തീ​ക​രി​ച്ച ചെ​മ്മീ​ൻ അ​ള​വി​ലും മൂ​ല്യ​ത്തി​ലും പ്ര​ധാ​ന ക​യ​റ്റു​മ​തി ഇ​ന​മാ​യി തു​ട​രു​ക​യും അ​മേ​രി​ക്ക​യും ചൈ​ന​യും പ്ര​ധാ​ന വി​പ​ണി​ക​ൾ ആ​വു​ക​യും ചെ​യ്തു.

ക​യ​റ്റു​മ​തി അ​ള​വി​ലു​ണ്ടാ​യ വ​ർ​ധ​ന 2.67 ശ​ത​മാ​ന​മാ​ണ്. 2022-23 സാ​മ്പ​ത്തി​ക​വ​ർ​ഷം 63969.14 കോ​ടി രൂ​പ (809 കോ​ടി ഡോ​ള​ർ) മൂ​ല്യ​മു​ള്ള 17,35,286 ട​ൺ സ​മു​ദ്രോ​ൽ​പ​ന്ന​മാ​ണ് ക​യ​റ്റു​മ​തി ചെ​യ്ത​തെ​ന്ന്​ മ​റൈ​ൻ പ്രോ​ഡ​ക്ട​സ് എ​ക്സ്പോ​ർ​ട്ട് ഡെ​വ​ല​പ്‌​മെ​ന്‍റ് അ​തോ​റി​റ്റി (എം.​പി.​ഇ.​ഡി.​എ) ചെ​യ​ർ​മാ​ൻ ഡി.​വി. സ്വാ​മി പ​റ​ഞ്ഞു.

40,013.54 കോ​ടി രൂ​പ നേ​ടി​യ ശീ​തീ​ക​രി​ച്ച ചെ​മ്മീ​ൻ ക​യ​റ്റു​മ​തി​യി​ലെ പ്ര​ധാ​ന ഇ​ന​മാ​യി തു​ട​ർ​ച്ച​യാ​യി ഒ​ന്നാം​സ്ഥാ​നം നി​ല​നി​ർ​ത്തി. മൊ​ത്തം ക​യ​റ്റു​മ​തി​യു​ടെ 40.19 ശ​ത​മാ​നം അ​ള​വി​ലും 66.12 ശ​ത​മാ​നം മൂ​ല്യ​ത്തി​ലും തു​ല്യ​മാ​ണി​ത്. ശീ​തീ​ക​രി​ച്ച ചെ​മ്മീ​ൻ ക​യ​റ്റു​മ​തി അ​ള​വി​ൽ 0.69 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യി. 7,16,004 ട​ൺ ശീ​തീ​ക​രി​ച്ച ചെ​മ്മീ​ൻ ക​യ​റ്റി​യ​യ​ച്ചു. ശീ​തീ​ക​രി​ച്ച ചെ​മ്മീ​നി​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​പ​ണി​യാ​യ അ​മേ​രി​ക്ക 2,97,571 ട​ൺ ഇ​റ​ക്കു​മ​തി ചെ​യ്ത​പ്പോ​ൾ ചൈ​ന 1,48,483 ട​ണ്ണും യൂ​റോ​പ്പ് 89,697 ട​ണ്ണും തെ​ക്കു-​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ 52,254 ട​ണ്ണും ജ​പ്പാ​ൻ 35,906 ട​ണ്ണും മ​ധ്യ​കി​ഴ​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ 28,571 ട​ണ്ണും ഇ​റ​ക്കു​മ​തി ചെ​യ്തു.

കാ​ര​ച്ചെ​മ്മീ​ൻ (ബ്ലാ​ക്ക് ടൈ​ഗ​ർ) ക​യ​റ്റു​മ​തി അ​ള​വ്, രൂ​പ​യി​ലെ മൂ​ല്യം എ​ന്നി​വ യ​ഥാ​ക്ര​മം 24.91 ശ​ത​മാ​ന​വും 11.33 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു. ആ​റ്റു​കൊ​ഞ്ചി​ന്‍റെ ക​യ​റ്റു​മ​തി​യി​ലും വ​ർ​ധ​ന​യു​ണ്ട്. വ​നാ​മി ചെ​മ്മീ​ൻ ക​യ​റ്റു​മ​തി കൂ​ടി​യെ​ങ്കി​ലും മൂ​ല്യ​ത്തി​ൽ കു​റ​വു​ണ്ടാ​യി. ശീ​തീ​ക​രി​ച്ച മ​ത്സ്യ​ക​യ​റ്റു​മ​തി വ​ഴി 5,509.69 കോ​ടി രൂ​പ ല​ഭി​ച്ചു. മൂ​ന്നാ​മ​ത്തെ പ്ര​ധാ​ന ക​യ​റ്റു​മ​തി ഇ​ന​മാ​യ മ​ത്സ്യ/​ചെ​മ്മീ​ൻ പൊ​ടി, ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ഉ​ണ​ങ്ങി​യ ഇ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​യ​റ്റു​മ​തി വ​ഴി 3684.79 കോ​ടി രൂ​പ നേ​ടി. ശീ​തീ​ക​രി​ച്ച കൂ​ന്ത​ൽ ക​യ​റ്റു​മ​തി വ​ഴി 3061.46 കോ​ടി രൂ​പ​യും നേ​ടി.

You May Also Like

More From Author