പെരുമ്പാവൂർ: ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു. മുടക്കുഴ കളരിക്കൽ വീട്ടിൽ കെ.ജി. മനോജാണ് (51) മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നിന് കാറ്ററിങ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുംവഴി ചുണ്ടക്കുഴി ജങ്ഷന് സമീപം കുഴിയിൽ ചാടി ഓട്ടോറിക്ഷ മറിഞ്ഞായിരുന്നു അപകടം.
മനോജ് സമീപമുള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കാര്യമായ പരിക്ക് കാണാത്തതിനാൽ വീട്ടിലേക്ക് പോയി. അസ്വസ്ഥതയെ തുടർന്ന് വീണ്ടും സ്വകാര്യ ആശുപത്രിയിലെത്തിയതിന് പിന്നാലെയാണ് മരിച്ചത്. സാൻജോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുേമോർട്ടം നടത്തും. ഭാര്യ: ബിന്ദു. മക്കൾ: ഗോപിക, വേദ.