Ernakulam News
പള്ളിക്കര ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം
പള്ളിക്കര: രാവിലെയും വൈകീട്ടും പള്ളിക്കര ജങ്ഷനിൽ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. കിഴക്കമ്പലം കാക്കനാട് ഭാഗത്തുനിന്ന് വരുന്ന ബസുകൾ ചേർത്ത് നിർത്തുന്നത് മൂലം പിന്നാലെ വാഹനങ്ങളുടെ വലിയ നിരയാണ് രൂപപ്പെടുന്നത്. കാക്കനാട് ഭാഗത്തേക്ക് തിരിയേണ്ട വാഹനങ്ങളും കൂടി വരുമ്പോൾ ജങ്ഷനിൽ വലിയ തിരക്കാകും. കിഴക്കമ്പലം ഭാഗത്തേക്കുള്ള ബസുകൾ കുറച്ചു നീക്കി പഞ്ചായത്തിനു മുൻവശത്തേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകേണ്ടവ കുറച്ചു മുന്നോട്ടു നീക്കിയും യാത്രക്കാരെ കയറ്റുകയാണെങ്കിൽ തിരക്ക് ഒരു പരിധി വരെ കുറക്കാം. പലഭാഗത്തും അനധികൃത പാർക്കിങ് വ്യാപകമാണ്. പള്ളിക്കര പഞ്ചായത്ത്…
പഞ്ചായത്ത് കനിയുമോ? വയോ ദമ്പതികൾ വീടിനായി കാത്തിരിക്കുന്നു
പറവൂർ: കാഴ്ച പരിമിതിയുള്ള വയോധികനും ഭാര്യയും ചോർന്നൊലിക്കുന്ന വീട്ടിൽ ജീവിതം തുടങ്ങിയിട്ട് നാല് പതിറ്റാണ്ടു കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്ത് ഭരണസമിതിയും അധികൃതരും. വടക്കേക്കര പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ഞാലിയത്ത് വീട്ടിൽ ശശിയും ഭാര്യ മാലതിയുമായി 39 വർഷമായി ചോർന്നൊലിക്കുന്ന വീട്ടിൽ താമസിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റും മറു ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞ അലുമിനിയം ഷീറ്റും വിരിച്ച മേൽക്കൂരക്ക് താഴെയാണ് ഇവരുടെ താമസം. ചെറിയൊരു മഴ പെയ്താൽ വീടിനകത്ത് വെള്ളം കയറും. തോടിന്റെ മുകളിൽ മൂന്ന് ചെറിയ കോൺക്രീറ്റ് സ്ലാബിലൂടെയാണ്…
രാജ്യത്ത് മികവിൽ മുന്നിൽ കൊച്ചി റീജനൽ പാസ്പോർട്ട് ഓഫിസ്
കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫിസിനുള്ള പുരസ്കാരം കൊച്ചി റീജനൽ പാസ്പോർട്ട് ഓഫിസിന്. ന്യൂഡൽഹിയിലെ വിദേശകാര്യ വകുപ്പിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിൽനിന്ന് കൊച്ചി റീജനൽ പാസ്പോർട്ട് ഓഫിസർ ടി.ആർ. മിഥുൻ അവാർഡ് ഏറ്റുവാങ്ങി. പാസ്പോർട്ട് ഓഫിസുകളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള മിക്ക മാനദണ്ഡങ്ങളിലും പനമ്പിള്ളി നഗറിൽ പ്രവർത്തിക്കുന്ന ഓഫിസ് മുന്നിൽ എത്തിയിരുന്നു. കഴിഞ്ഞവർഷം ആറുലക്ഷത്തിലധികം പാസ്പോർട്ടുകളും ഒരു ലക്ഷത്തി പതിനായിരത്തിൽ അധികം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും കൊച്ചി ഓഫിസ് കൈകാര്യം…
കൊച്ചി കോർപറേഷൻ; കോൺഗ്രസിലെ വി.കെ. മിനിമോൾ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ
കൊച്ചി: കൊച്ചി കോർപറേഷൻ മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഡ്വ. വി.കെ. മിനിമോൾക്ക് വിജയം. ഒമ്പതംഗ കമ്മിറ്റിയില്‍ അഞ്ച് വോട്ട് നേടിയാണ് മാമംഗലം (40) ഡിവിഷനിലെ മിനിമോള്‍ വിജയിച്ചത്. സി.പി.എം കൗൺസിലറായ ദീപ വര്‍മയായിരുന്നു എതിർസ്ഥാനാർഥി. നിലവിലെ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന ഏക സ്ഥിരംസമിതിയാണ് മരാമത്ത്. വൈറ്റില ഡിവിഷന് കൗണ്‍സിലറും ആർ.എസ്.പി പ്രതിനിധിയുമായ സുനിത ഡിക്സണ്‍ രാജിവെച്ചതിനാൽ ഒഴിവുവന്ന അധ്യക്ഷ സ്ഥാനത്തേക്കാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിനും സി.പി.എമ്മിനും തുല്യ അംഗബലമായതിനാൽ സുനിതയുടെ…
ടാറിങ്ങ് വൈകുമെന്ന് മന്ത്രി; ആലുവ – മൂന്നാർ റോഡിലെ ദുരിതയാത്ര തുടരും
ആലുവ: ആലുവ – മൂന്നാർ റോഡിലെ ദുരിതയാത്ര അവസാനിക്കാൻ ഇനിയും കാലമെടുക്കും. റോഡിൽ ടാറിങ്ങ് വൈകുമെന്ന സൂചനയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി നൽകിയിട്ടുള്ളത്. ജൽ ജീവൻ പണികൾ വൈകുന്നതിനെ കുറിച്ചും റോഡിൻ്റെ തകർച്ചയെ കുറിച്ചും നിയമസഭയിൽ അൻവർ സാദത്ത് എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ജൽ ജീവൻ പദ്ധതിക്കായി പൈപ്പിട്ട് പ്രഷർ ടെസ്റ്റ് ചെയ്ത റോഡുകളിൽ മാത്രമേ ടാറിടാൻ സാധിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. ഇതുമൂലം സാങ്കേതികമായ കാലതാമസം അനിവാര്യമാണെന്നും മന്ത്രി സഭയിൽ സബ് മിഷനു…
റെയിൽവേ സ്റ്റേഷൽ വഴി ലഹരിക്കടത്ത് എളുപ്പമാക്കാൻ സ്ത്രീ കാരിയർമാർ
ആലുവ: കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിന് ആലുവ റെയിൽവേ സ്റ്റേഷൻ തെരഞ്ഞെടുക്കുന്നതിന് കാരണങ്ങൾ പലത്. അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി ട്രെയിനിറങ്ങുന്ന സ്റ്റേഷനാണ് ആലുവ. ഉത്തരേന്ത്യയിൽനിന്ന് വരുന്ന ഷാലിമാർ എക്സ്പ്രസ് പോലെയുള്ള ട്രെയിനുകൾ ആലുവയിലെത്തിയാൽ സ്റ്റേഷനിൽ വലിയ തിരക്കാണുണ്ടാവുക. ഇതിനിടയിൽ പൊലീസിനോ എക്സൈസിനോ ഒരോരുത്തരെയായി പരിശോധിക്കാൻ കഴിയില്ല. അതിനാൽ, തിരക്കിനിടയിലൂടെ ഏജൻറുമാർ ലഹരിമരുന്ന് കൈമാറി സുരക്ഷിതമായി കൊണ്ടു പോകും. പൊതുവിൽ, സംശയം തോന്നുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ ബാഗുകളാണ് പരിശോധിക്കാറുള്ളത്. പരിശോധനകളിൽ പെടാതിരിക്കാൻ സ്ത്രീകളുടെ ശരീരത്തിൽ ഒളിപ്പിച്ചും ലഹരി…
ആലങ്ങാട് മേഖലയിൽ കവർച്ചയും മോഷണശ്രമവും വ്യാപകം
കരുമാല്ലൂർ: ആലങ്ങാട്, കരുമാല്ലൂർ മേഖലകളിൽ ജനങ്ങളിൽ ഭീതി പരത്തി മോഷ്ടാക്കൾ സജീവമായിട്ടും ആലങ്ങാട് പൊലീസ് നിസ്സംഗതയിലെന്ന് ആക്ഷേപം. ഒരു വർഷത്തിനിടെ നിരവധി കവർച്ചകളും മോഷണശ്രമവുമാണ് ഈ മേഖലയിലുണ്ടായത്. എന്നാൽ മോഷ്ടാക്കളെ പിടികൂടുന്നതിൽ പൊലീസ് പരാജയപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഏറ്റവുമൊടുവിൽ ആലങ്ങാട് കോട്ടപ്പുറം സംസ്ഥാന പാതയോരത്ത് ബിവറേജസ് ഔട്ട്ലറ്റിനടുത്ത് ചുള്ളിപ്പറമ്പിൽ സൈഫി റഹ്മാന്റെ വീട്ടിലാണ് ആസൂത്രിത മോഷണം നടന്നത്. പണവും ലാപ് ടോപ്പുകളും ഉൾപ്പടെ കവർന്നു. മേയ് 28ന് പുലർച്ചെ വീട്ടിൽ ആളില്ലാത്തത് മനസ്സിലാക്കിയാണ് കവർച്ച നടത്തിയത്. രണ്ടാഴ്ച്…
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാൻ മാത്രം ഒരു മാർക്കറ്റ്
മൂവാറ്റുപുഴ: നഗരസഭയുടെ അടച്ചുപൂട്ടിയ ആധുനിക മത്സ്യമാർക്കറ്റിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചത് ദുരിതമായി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് പ്ലാസ്റ്റിക് വയറുകൾ കൂട്ടിയിട്ട് കത്തിച്ചത്. ഇതോടെ വലിയതോതിൽ പുക ഉയരുകയും തീ പടർന്നുപിടിക്കു കയും ചെയ്തു. പുക ശ്വസിച്ച് സമീപത്തെ വ്യാപാരികൾ അടക്കമുള്ളവർക്ക് അസ്വസ്ഥതകളുണ്ടായി. വിവരമറിഞ്ഞ് മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അടക്കമുള്ളവർ എത്തിയപ്പോഴേക്കും സാമൂഹികവിരുദ്ധർ ഓടിരക്ഷപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് വ്യാപകമായതോടെ വിഷപ്പുക ശ്വസിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ് സമീപത്തുള്ള ടൗൺ യു.പി സ്കൂളിലെ വിദ്യാർഥികൾ അടക്കമുള്ളവർ. മത്സ്യമാർക്കറ്റ് സാമൂഹികവിരുദ്ധരുടെയും…
ഗതാഗതമന്ത്രി കാണുമോ മെട്രോ നഗരത്തിന്റെ ഈ ദുരിതക്കാഴ്ച
കൊച്ചി: ഗതാഗത മന്ത്രി അറിയുമോ മെട്രോ നഗരത്തിന്റെ ഈ ദുരിതക്കാഴ്ച…! എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ശോച്യാവസ്ഥ കാണാൻ ശനിയാഴ്ചയെത്തുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് ഓരോ നഗരവാസിക്കും ചോദിക്കാനുള്ളത് ഇതായിരിക്കും. പതിറ്റാണ്ടുകളായി ഭരിച്ചവർക്കും ജനപ്രതിനിധികളായവർക്കുമെല്ലാം അപമാനമായി മാറുകയാണ് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻറ്. മെട്രോ റെയിലും ജലമെട്രോയുമടക്കം ആധുനിക ഗതാഗത സംവിധാനങ്ങളുടെ മേനി നടിക്കുമ്പോഴും വർഷങ്ങളായി നാണക്കേടിന്റെ പര്യായമായി മാറുകയാണ് മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ കെ.എസ്.ആർ.ടി.സി ഡിപ്പോ. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മൂത്രപ്പൂരയിൽ പൈപ്പ് പൊട്ടി…
മട്ടാഞ്ചേരി ബസാറിലെ പൗരാണിക കെട്ടിടം ഭാഗികമായി തകർന്നു
മട്ടാഞ്ചേരി: മട്ടാഞ്ചേരി ബസാറിൽ വാഴക്ക പാലത്തിന് സമീപത്തെ പൗരാണിക പാണ്ടികശാല കെട്ടിടം ഭാഗികമായി തകർന്നുവീണു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പാലാരിവട്ടം സ്വദേശി ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്നത്. കെട്ടിടത്തിന്റെ പിറകുവശത്ത് പുതിയ നിർമാണങ്ങൾ നിയമനടപടികളെ തുടർന്ന് നിർത്തിവെച്ചിരിക്കയായിരുന്നു. കെട്ടിടത്തിന്റെ റോഡിനോട് ചേർന്നുള്ള ഭാഗമാണ് ഭാഗിമായി വീണത്. കെട്ടിടത്തോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ കെട്ടിട അവശിഷ്ടങ്ങൾ വീണ് തകർന്നു. മഴ പെയ്തിരുന്നതിനാൽ റോഡിൽ ആളുകളുണ്ടായിരുന്നില്ല. വലിയ അപകടമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം ബസാറിലെ മറ്റൊരു പാണ്ടികശാലയുടെ ഭാഗവും…

