റെയിൽവേ സ്റ്റേഷൽ വഴി ലഹരിക്കടത്ത് എളുപ്പമാക്കാൻ സ്ത്രീ കാരിയർമാർ

Estimated read time 1 min read

ആ​ലു​വ: കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തി​ന് ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് കാ​ര​ണ​ങ്ങ​ൾ പ​ല​ത്. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി ട്രെ​യി​നി​റ​ങ്ങു​ന്ന സ്റ്റേ​ഷ​നാ​ണ് ആ​ലു​വ. ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്ന് വ​രു​ന്ന ഷാ​ലി​മാ​ർ എ​ക്സ്പ്ര​സ് പോ​ലെ​യു​ള്ള ട്രെ​യി​നു​ക​ൾ ആ​ലു​വ​യി​ലെ​ത്തി​യാ​ൽ സ്റ്റേ​ഷ​നി​ൽ വ​ലി​യ തി​ര​ക്കാ​ണു​ണ്ടാ​വു​ക.

ഇ​തി​നി​ട​യി​ൽ പൊ​ലീ​സി​നോ എ​ക്സൈ​സി​നോ ഒ​രോ​രു​ത്ത​രെ​യാ​യി പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തി​നാ​ൽ, തി​ര​ക്കി​നി​ട​യി​ലൂ​ടെ ഏ​ജ​ൻ​റു​മാ​ർ ല​ഹ​രി​മ​രു​ന്ന്​ കൈ​മാ​റി സു​ര​ക്ഷി​ത​മാ​യി കൊ​ണ്ടു പോ​കും. പൊ​തു​വി​ൽ, സം​ശ​യം തോ​ന്നു​ന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​ഗു​ക​ളാ​ണ് പ​രി​ശോ​ധി​ക്കാ​റു​ള്ള​ത്. പ​രി​ശോ​ധ​ന​ക​ളി​ൽ പെ​ടാ​തി​രി​ക്കാ​ൻ സ്ത്രീ​ക​ളു​ടെ ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചും ല​ഹ​രി ക​ട​ത്തു​ന്നു​ണ്ട്. സ്ത്രീ​ക​ളു​ടെ ദേ​ഹ​പ​രി​ശോ​ധ​ന​ക്ക് പ​രി​മി​തി​ക​ളു​ള്ള​ത് ഇ​ട​പാ​ടു​കാ​ർ​ക്ക് സൗ​ക​ര്യ​മാ​കു​ന്നു.

ഞാ​യ​റാ​ഴ്ച്ച മു​പ്പ​ത്ത​ട​ത്ത് നി​ന്ന് ​ഹെ​റോ​യി​നു​മാ​യി പി​ടി​യി​ലാ​യ സ്ത്രീ ​ഇ​ത്ത​ര​ത്തി​ൽ ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ഴി ല​ഹ​രി ക​ട​ത്തി​യ​ത്. അ​സം നൗ​ഗോ​ൺ, അ​ബാ​ഗ​ൻ സ്വ​ദേ​ശി ബ​ഹ​റു​ൾ ഇ​സ്​​ലാം (ക​ബൂ​ത്ത​ർ സേ​ട്ട് -24), വെ​സ്റ്റ് ബം​ഗാ​ൾ, നോ​വ​പാ​റ മാ​ധ​വ്പൂ​ർ സ്വ​ദേ​ശി​നി ടാ​നി​യ പ​ർ​വീ​ൻ (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ലു​വ​ക്ക​ടു​ത്ത് മു​പ്പ​ത്ത​ട​ത്ത് ഇ​വ​ർ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ് എ​ക്സൈ​സ് സം​ഘം വീ​ടു​വ​ള​ഞ്ഞ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് 33 ഗ്രാം ​ഹെ​റോ​യി​നും 25 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ട​യി​ൽ ‘ബം​ഗാ​ളി ബീ​വി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ടാ​നി​യ പ​ർ​വീ​ൻ ഹെ​റോ​യി​ൻ അ​ട​ങ്ങി​യ പ്ലാ​സ്റ്റി​ക് ബോ​ക്സു​ക​ൾ ശ​രീ​ര​ത്തി​ൽ സെ​ലോ​ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി വ​ച്ചാ​ണ് ട്രെ​യി​ൻ മാ​ർ​ഗം കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യി​രു​ന്ന​ത്.

You May Also Like

More From Author