Ernakulam News
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാൾക്ക് 46 വര്‍ഷം കഠിനതടവ്
കളമശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 50കാരന് വിവിധ വകുപ്പുകളിലായി 46 വര്‍ഷം കഠിനതടവും 4.2 ലക്ഷം രൂപ പിഴയും ശിക്ഷ. ആലുവ അതിവേഗ സ്പെഷല്‍ കോടതി സ്പെഷല്‍ ജഡ്ജി ഷിബു ഡാനിയേലാണ് ശിക്ഷ വിധിച്ചത്. 2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി 16 കാരിയായ മകളെ നിരവധി തവണ വിവിധയിടങ്ങളില്‍വെച്ച് മദ്യവും ലഹരിപദാര്‍ഥങ്ങളും നല്കി ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും ബാലനീതി നിയമത്തിലെയും ഒന്നിലധികം വകുപ്പുകള്‍ പ്രകാരമാണ്…
‘അമ്മ’ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച. ഗോകുലം കൺവെൻഷൻ സെന്ററാണ് വേദി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് പ്രധാനമായും മത്സരം നടക്കുന്നത്. ഇടവേള ബാബു പിൻവാങ്ങിയ സ്ഥാനത്തേക്ക് സിദ്ദീഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിക്കുന്നത്. നിലവിലെ പ്രസിഡന്റ് മോഹൻലാൽ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതാണ്. സിദ്ദീഖ് ആയിരുന്നു ട്രഷറർ. ജോ. സെക്രട്ടറി, വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടിവ് കമ്മിറ്റി പദവികളിലേക്കും മത്സരമുണ്ട്. ജഗദീഷ്, ജയൻ ആർ. (ജയൻ ചേർത്തല),…
അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിനിമ ഷൂട്ടിങ്; വിവാദമായതോടെ ചിത്രീകരണം നിർത്തിെവച്ചു
അങ്കമാലി: താലൂക്ക് ശുപത്രിയിൽ വ്യാഴാഴ്ച ആരംഭിച്ച സിനിമ ചിത്രീകരണം വിവാദമായതോടെ നിർത്തിവെച്ചു. ഷൂട്ടിങ് മൂലം ആശുപത്രിയിലെത്തിയ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആരോഗ്യ വകുപ്പിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് ചിത്രീകരണം നിർത്തിവെച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് ബാനറിൽ ശ്രീജിത്ത് ബാബു സംവിധാനം നിർവഹിക്കുന്ന‘പൈങ്കിളി’ എന്ന മലയാള സിനിമക്കായി ആശുപത്രിയുടെ അത്യാഹിതവിഭാഗം ചിത്രീകരിക്കാൻ ബുധനാഴ്ച ആരോഗ്യവകുപ്പ് ഡയറക്ടർ കെ.വി. നന്ദകുമാർ നൽകിയ ഉത്തരവ് വിവാദമാവുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.…
വികസനം അതിവേഗം; മെഡിക്കൽ കോളജിലെ കെട്ടിടനിർമാണം അന്തിമഘട്ടത്തിൽ
കൊച്ചി: എറണാകുളം മെഡിക്കൽ കോളജിലെ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിന്റെയും ആശുപത്രിയോടു ചേർന്ന കൊച്ചിൻ കാൻസർ സെൻറർ (സി.സി.ആർ.സി) കെട്ടിടത്തിന്റെയും നിർമാണമാണ് അതിവേഗം പുരോഗമിക്കുന്നത്. ഏഴ് നിലകളിലായി എട്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് സൂപ്പർ സ്പെഷാലിറ്റി കെട്ടിടം ഒരുങ്ങുന്നത്. പൂർണമായും ശീതീകരിച്ച കെട്ടിടത്തിന്റെ നിർമാണം 95 ശതമാനം പൂർത്തിയായി. ഒരു മാസത്തിനുള്ളിൽ അന്തിമഘട്ട ജോലികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഏകദേശം 450 കോടി രൂപയാണ് ഏഴ് ലക്ഷം ചതുരശ്ര അടിയിലുള്ള സി.സി.ആർ.സിയുടെ…
രാധക്കും കുടുംബത്തിനും വീടെന്ന സ്വപ്നം പൂവണിഞ്ഞു
കൂത്താട്ടുകുളം: കുളങ്ങരക്കുന്നേൽ രാധയും കുടുംബവും ഇനി പുതിയ വീട്ടിലേക്ക്. സമീപവാസി നടപ്പുവഴി കെട്ടിയടച്ചതോടെ ലൈഫ് വീട് നിർമാണം തുടങ്ങാനാവാത്ത ഘട്ടത്തിൽ സി.പി.എം രംഗത്തിറങ്ങി പദ്ധതി പൂർത്തീകരിക്കുകയായിരുന്നു. കൂത്താട്ടുകുളം 11ാം ഡിവിഷനിലെ കുളങ്ങരക്കുന്നേൽ രാധ-സുരേഷ് ദമ്പതികൾക്ക് ലൈഫ് ഭവനപദ്ധതിയിലാണ് വീട് ലഭിച്ചത്. വഴിത്തർക്കം മൂലം സമീപവാസിയുടെ എതിർപ്പിനെത്തുടർന്നാണ് നിർമാണം മുടങ്ങിയത്. 15 വർഷത്തിലേറെയായി പത്താം ഡിവിഷനിൽ വാടകക്ക് താമസിച്ച രാധക്കും കുടുംബത്തിനും കൗൺസിലർ സുമ വിശ്വംഭരന്റെ ഇടപെടലിലാണ് ലൈഫ് ഭവനപദ്ധതിയിൽ വീട് ലഭിച്ചത്. ഇവരുടെ അവസ്ഥ അടുത്തറിയുന്ന കിഴക്കേ…
പൊലീസുകാരില്ല; മൂവാറ്റുപുഴ സ്റ്റേഷന്റെ താളം തെറ്റുന്നു
മൂവാറ്റുപുഴ: ഉദ്യോഗസ്ഥരുടെ കുറവ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പ്രവർത്തനത്തെ ബാധിക്കുന്നു. തിരക്കേറിയ കച്ചേരിത്താഴത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഇരിക്കാൻ ഉദ്യോഗസ്ഥരില്ലാത്തതിനാൽ തുറന്നിട്ട് ദിവസങ്ങളായി. ഗതാഗതക്കുരുക്ക് മൂലം നട്ടം തിരിയുന്ന നഗരത്തിൽ ട്രാഫിക് പൊലീസിന്റെ കുറവും പ്രശ്നം സൃഷ്ടിക്കുകയാണ്. മധ്യകേരളത്തിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിലൊന്നായ ഇവിടെ 115 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ നിലവിലുള്ള അംഗബലം 85 മാത്രമാണ്. വിരമിച്ചവർക്കും സ്ഥലംമാറി പോയവർക്കും പ്രമോഷൻ ലഭിച്ച് പോയവർക്കും പകരം ആളെത്താത്തതാണ് കാരണം. നിലവിലുള്ളതിൽ 20 ഓളം പേർ വർക്ക് അറേഞ്ച്മെന്റിന്റെ…
മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന യുവാക്കൾ പിടിയിൽ
അങ്കമാലി: നമ്പർപ്ലേറ്റ് മാറ്റി മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന യുവാക്കൾ പൊലീസ് പിടിയിൽ. ചാലക്കുടി ചന്ദനക്കുന്ന് ചെങ്കിനിയാടൻ വീട്ടിൽ ലിബിൻ (23), അതിരപ്പിള്ളി വെറ്റിലപ്പാറ പെരുമ്പിള്ളി വീട്ടിൽ അച്ചു എന്ന വിഷ്ണു (22) എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. 18ന് അങ്കമാലി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത ബൈക്കാണ് മോഷ്ടിച്ചത്. നമ്പർ പ്ലേറ്റ് മാറ്റി കറങ്ങി നടക്കുന്നതിനിടെ വെള്ളിയാഴ്ച വെള്ളിക്കുളങ്ങരയിൽ പൊലീസ് വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ലിബിൻ പോക്സോ കേസിൽ പ്രതിയാണ്. രണ്ടുപേർക്കും മോഷണക്കേസുകളുള്ളതായും പൊലീസ്…
അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിനിമ ഷൂട്ട് ചെയ്തത് പണമടച്ച് അനുമതി വാങ്ങിയ ശേഷമെന്ന് നിർമാതാക്കളുടെ സംഘടന
അങ്കമാലി: താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടാക്കി സിനിമ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചിരുന്നു. എന്നാൽ പണമടച്ച് അനുമതി വാങ്ങിയ ശേഷമാണ് ഷൂട്ടിങ് നടത്തിയതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. രണ്ടുദിവസത്തെ ഷൂട്ടിന് പ്രതിദിനം 10,000 രൂപ അടച്ചിട്ടുണ്ടെന്നും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്നും ആശുപത്രി പ്രവർത്തനം തടസ്സപ്പെടുത്തിയിട്ടില്ലെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. സർക്കാർ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയതിന് ഏഴു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ…
മയക്കുമരുന്ന് കേസ് പ്രതികൾക്കെതിരെ കടുത്ത നടപടിയുമായി റൂറൽ ജില്ല പൊലീസ്
ആലുവ: മയക്കുമരുന്ന് കേസ് പ്രതികൾക്കെതിരെ കടുത്ത നടപടിയുമായി റൂറൽ ജില്ല പൊലീസ്. രണ്ടിൽ കൂടുതൽ കേസുകളിൽ ഉൾപ്പെടുന്നവരെ പിറ്റ് എൻ.ഡി.പി.എസ് പ്രകാരം കരുതൽ തടങ്കലിൽ അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതുവരെ 26 പേർക്കെതിരെ കരുതൽ തടങ്കലിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഒമ്പത് പേർക്കെതിരെ കരുതൽ തടങ്കലിന് ഉത്തരവായിട്ടുണ്ട്. ഇതുപ്രകാരം ഒരു വർഷം വരെ വിചാരണ കൂടാതെ അഴികൾക്കുള്ളിൽ കഴിയേണ്ടിവരും. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകും. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികളുടെ സ്വത്ത് കണ്ട് കെട്ടുന്ന നടപടികളും ഊർജ്ജിതമായി നടക്കുന്നു. ഇതുവരെ…
അങ്കമാലിയിലും നെടുമ്പാശ്ശേരിയിലും രാസലഹരി ശേഖരം പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ
അങ്കമാലി: ബുധനാഴ്ച രാത്രി അങ്കമാലി ടൗണിൽ വച്ചും, വ്യാഴാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി കരിയാട് വളവിൽ വച്ചും വൻ രാസലഹരി ശേഖരം പൊലീസ് പിടികൂടി. വ്യാഴാഴ്ച പുലർച്ചെ 350 ഗ്രാം എം.ഡി.എം.എയും, അര കിലോ കഞ്ചാവും, രണ്ട് എൽ.എസ്.ഡി സ്റ്റാമ്പുമാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ദേശീയപാത കരിയാട് വളവിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസാണ് കാറിൽ കടത്തുകയായിരുന്ന രാസലഹരി പിടികൂടിയത്. ആലുവ കുട്ടമശ്ശേരി സ്വദേശിയായ യുവാവാണ് പിടിയിലായത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. പൊലീസ്…





