Ernakulam News
പണം നൽകിയിട്ടും ജനറൽ ആശുപത്രിയിൽ ജനറേറ്റർ സ്ഥാപിച്ചില്ല
മൂവാറ്റുപുഴ: വൈദ്യുതി, പൊതുമരാമത്ത് വകുപ്പുകൾക്ക് പണം നൽകി രണ്ടുമാസം പിന്നിട്ടിട്ടും ജനറൽ ആശുപത്രി ലേബർ റൂമിലേക്ക് ജനറേറ്റർ വാങ്ങിസ്ഥാപിക്കാൻ നടപടിയായില്ല. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രണ്ടുവർഷം മുമ്പ് 2.65 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ ആധുനിക ലക്ഷ്യ ലേബർ റൂം, ഓപറേഷൻ തിയറ്റർ, ഗൈനകോളജി വാർഡ് എന്നിവ പ്രവർത്തിപ്പിക്കാനുള്ള ജനറേറ്റർ വാങ്ങാനും ഇത് സ്ഥാപിക്കാനുള്ള കെട്ടിടം നിർമിക്കാനുമുള്ള ഫണ്ടാണ് രണ്ടുമാസം മുമ്പ് വിവിധ വകുപ്പുകൾക്ക് നഗരസഭ കൈമാറിയത്. രണ്ടുവർഷം മുമ്പ് നിർമാണം പൂർത്തിയാക്കിയ തിയറ്റർ അടക്കം…
മലങ്കര സഭാ തർക്കം; വിധി നടത്തിപ്പ് വീണ്ടും സർക്കാറിന് തലവേദനയാകുന്നു
കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ തർക്കത്തെ തുടർന്നുള്ള കോടതിവിധി നടത്തിപ്പ് സംസ്ഥാന സർക്കാറിന് വീണ്ടും തലവേദനയാകുന്നു. തങ്ങൾക്കനുകൂലമായ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് ആറു പള്ളികളുടെ നിയന്ത്രണം ആവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം നിയമനടപടി ആരംഭിച്ചിരിക്കുന്നത്. ഈ പള്ളികൾ നിലവിൽ യാക്കോബായ പക്ഷത്തിന്റെ കൈകളിലാണ്. വിധി നടത്തിപ്പിന് പ്രാഥമികമായി നടത്തിയ ഇടപെടലുകൾ പരാജയപ്പെട്ടതോടെ ഓർത്തഡോക്സ് വിഭാഗം ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയും ഹരജി പരിഗണിച്ച കോടതി സർക്കാറിനെ രൂക്ഷമായാണ് വിമർശിച്ചത്. കോടതി നിർദേശത്തെ തുടർന്ന് രണ്ട് വട്ടവും പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ…
കരീലക്കുളങ്ങര വിക്രമൻ വധം; ഒന്നാം പ്രതിയുടെ ജീവപര്യന്തം ശരിവെച്ചു
കൊച്ചി: കരീലക്കുളങ്ങര വിക്രമൻ വധക്കേസിൽ ഒന്നാം പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. ചിങ്ങോലി മംഗലത്തുകിഴക്കതിൽ അമ്പിളി എന്ന അജയചന്ദ്രന് (32) മാവേലിക്കര അഡീ. സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. അതേസമയം, മറ്റ് രണ്ട് പ്രതികളെ വിചാരണക്കോടതി വിട്ടയച്ചതിൽ സംശയം പ്രകടിപ്പിച്ച കോടതി ഇവർക്കെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകിയിട്ടില്ലെന്നത് രേഖപ്പെടുത്തി ഹരജി തീർപ്പാക്കി. ഒന്നാം പ്രതി നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്.…
അടിത്തറയിളക്കിയ കടൽകയറ്റം
കൊച്ചി: ആഞ്ഞടിക്കുന്ന തിരമാലകളുടെ രൗദ്രഭാവം കാണാൻ തീരത്തേക്ക് പോകേണ്ടതില്ല. കണ്ണമാലി ചെറിയകടവിലെ അത്തിപ്പൊഴി വീട്ടിൽ സോണിയുടെ വീടിനുള്ളിൽ കയറിയാൽ മതിയാകും. അടുക്കളയും കിടപ്പുമുറിയും അടിത്തറയിളകിയ ഭിത്തി മാത്രമായി അവിടെ അവശേഷിക്കുന്നു. കൈയിലുള്ള സമ്പാദ്യമെല്ലാം ചേർത്ത് കടംവാങ്ങി നിർമിച്ച സ്വപ്നവീടാണ് ഏതാനും ദിവസംമുമ്പ് കടലെടുത്തത്. കിഴക്ക് ഭാഗത്തെ സിറ്റൗട്ടിലൂടെ പ്രവേശിച്ച് ഹാളിലെത്തി നോക്കിയാൽ അടുക്കളയും കിടപ്പുമുറിയും ശൗചാലയവും പടിക്കെട്ടുകളും ഉണ്ടായിരുന്ന ഭാഗത്തേക്ക് ശക്തിയായി പതിക്കുന്ന തിരമാലകൾ കാണാം. ആർത്തിരമ്പിയെത്തുന്ന കടൽവെള്ളം, തകർന്നുകിടക്കുന്ന കല്ലുകളിൽ പതിച്ച് അകത്തേക്ക് തെറിച്ചുവരുന്നത് ഭീതിപ്പെടുത്തുന്ന…
ഓൺലൈൻ തട്ടിപ്പ്: കൊച്ചിയിൽ നഷ്ടമായത് 20 കോടി
കൊച്ചി: നാലുമാസത്തിനിടെ കൊച്ചിയിൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 20 കോടി രൂപ. ഷെയർ ട്രേഡിങ് ആപ്പുകൾ, കൊറിയർ തട്ടിപ്പ്, വ്യാജ വിദേശ കറൻസി ഇടപാട് എന്നിവ വഴിയും അന്തർ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും ഇ.ഡി, സി.ബി.ഐ അടക്കമുള്ള ഏജൻസികളുടെ പേരിലുമാണ് വൻതോതിൽ തട്ടിപ്പ് നടക്കുന്നത്. സിറ്റി പൊലീസ് പരിധിയിലെ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ വ്യാജ കറൻസി ഇടപാടുകളുടെ പേരിൽ ഐ.ടി കമ്പനിയുടമയുടെ ഏഴ് കോടി, കൊറിയർ തട്ടിപ്പുവഴി നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യക്തിയിൽനിന്ന് അഞ്ചുകോടി, സെൻട്രൽ…
റോഡ് പുറമ്പോക്ക് വീണ്ടും കൈയേറി
മൂവാറ്റുപുഴ: കക്കടാശ്ശേരി-ഞാറക്കാട് റോഡിന്റെ നീവകരണത്തിന് അളന്നുതിരിച്ച പുറമ്പോക്ക് ഭൂമി വീണ്ടും സ്വകാര്യ വ്യക്തികൾ ൈകയേറി. സിദ്ധൻ പടിയിലാണ് രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിൽ ഉൾപ്പെടെ ഭൂമി കൈയേറുന്നത്. ഇവിടത്തെ കൈയേറ്റം ഒഴിപ്പിച്ച് കല്ലിട്ടു തിരിച്ചിരുന്നതാണ്. ഇവിടെയാണ് വീണ്ടും കൈയേറ്റം നടത്തുന്നത്. ഇട്ട കല്ലുകൾ ഇളക്കി നീക്കിയാണ് കണ്ണായ സ്ഥലം കൈയേറുന്നത്. ആയവന പഞ്ചായത്തിന്റേതാണ് ഭൂമി. എന്നാൽ, കൈയേറ്റം നടന്നിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്ത്-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നിെല്ലന്നാണ് ആരോപണം. 68 കോടി ചെലവിൽ റീബിൽഡ് കേരള പദ്ധതി…
അഞ്ച് മാസം; ‘സ്നേഹിത’ അഭയമേകിയത് 658 അതിജീവിതകൾക്ക്
കൊച്ചി: അഞ്ച് മാസത്തിനിടെ ‘സ്നേഹിത’ അഭയമേകിയത് 650ഓളം അതിജീവിതകൾക്ക്. കേസുകളിൽ ഇരകളാക്കപ്പെട്ട 658 വനിതകളാണ് സംസ്ഥാനത്ത് കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിനുള്ള ഷെൽട്ടർ ഹോമുകളിൽ അഭയം തേടിയെത്തിയത്. ഇതിൽ ബഹുഭൂരിപക്ഷവും ഗാർഹിക പീഡന ഇരകളാണ്. ജനുവരി ഒന്നുമുതൽ മേയ് 31 വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ പേർക്ക് അഭയമേകിയത് പാലക്കാട് സ്നേഹിതയിലാണ്. തനിയെ യാത്ര ചെയ്യേണ്ടിവന്ന 178 വനിതകൾക്കും ഇക്കാലയളവിൽ അതിഥികളായി അഭയം നൽകിയിട്ടുണ്ട്. ഇരകളാക്കപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി പരമാവധി ഒരാഴ്ചവരെ ഭക്ഷണത്തോടെയുള്ള താമസ…
നഗര റോഡുകളിലെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കണമെന്ന് ഹൈകോടതി
കൊച്ചി: പൊതുമരാമത്തിന്റെ മാത്രമല്ല മെട്രോ, സ്മാർട്ട് സിറ്റി, കൊച്ചി കോർപറേഷൻ, വിശാല കൊച്ചി വികസന അതോറിറ്റി എന്നിവക്കുകീഴിൽ വരുന്ന റോഡുകളിലെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കണമെന്ന് ഹൈകോടതി. നഗരത്തിലെ നടപ്പാതകളുടെ ശോച്യാവസ്ഥക്കും മാറ്റമുണ്ടാക്കണം. മഴക്കാലമായിട്ടും നടപ്പാതകൾ അപകട ഭീഷണി ഉയർത്തി തുടരുകയാണ്. കാൽനടക്കാർ അനുഭവിക്കുന്ന ദുരിതം അലോസരപ്പെടുത്തുന്നതാണ്. കാൽനടക്കാർക്ക് ഒരു വിലയും കൽപിക്കുന്നില്ലെന്ന് വേണം മനസ്സിലാക്കാൻ. കുറഞ്ഞപക്ഷം നടപ്പാതകൾ നടക്കാൻ പറ്റുന്ന രൂപത്തിലെങ്കിലുമാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നടപ്പാതകൾപോലെ റോഡിന്റെ മറ്റുഭാഗങ്ങളും പൂർണമായും ഉപയോഗയോഗ്യമായ അവസ്ഥയിലല്ല. കോടതിയുടെ…
‘മാധ്യമം’ എഡിറ്റർക്കും പബ്ലിഷർക്കുമെതിരായ അപകീർത്തി കേസ് റദ്ദാക്കി
കൊച്ചി: അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന പേരിൽ ‘മാധ്യമം’ എഡിറ്റർക്കും പബ്ലിഷർക്കുമെതിരെ നിലവിലിരുന്ന കേസ് ഹൈകോടതി റദ്ദാക്കി. യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നാട്ടുകാർ നടത്തിയ പ്രക്ഷോഭത്തിന്റെയും പൊലീസിൽ നൽകിയ പരാതിയുടെയും നടപടിയുടെയും വാർത്ത നൽകിയതിന്റെ പേരിൽ തൃശൂർ തിരുവില്വാമല സ്വദേശിനി നൽകിയ പരാതിയിൽ വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ പരിഗണനയിലുള്ള കേസാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്. പരാതിക്കാരിയുടെ അന്തസ്സിനെ ബാധിക്കുന്ന വിധത്തിൽ വാർത്ത നൽകിയെന്ന പേരിലായിരുന്നു കേസ്. ഇത്തരമൊരു വകുപ്പ് തങ്ങൾക്കെതിരെ നിലനിൽക്കില്ലെന്നും കേസ്…
തോട്ടാഞ്ചേരിയിലെ ലഹരി മാഫിയക്കെതിരെ അമ്മമാർ
മൂവാറ്റുപുഴ: ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിൽപനക്കുമെതിരെ തോട്ടാഞ്ചേരി പ്രദേശത്തെ അമ്മമാരുടെ നിവേദനം. ആയവന പഞ്ചായത്തിലെ തോട്ടാഞ്ചേരിയിലെ മുന്നൂറോളം അമ്മമാരാണ് തങ്ങൾ ഭീതിയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്ന് കാണിച്ച് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖേന മന്ത്രിക്ക് നിവേദനം നൽകിയത്. നിവേദനം തിങ്കളാഴ്ച എക്സൈസ് മന്ത്രി എം.ബി. രാജേഷിന് സമർപ്പിച്ചു. ലഹരി മാഫിയയുമായി ബന്ധപ്പെട്ട സാധാരണ വിഷയമായി ഇതിനെ കാണരുതെന്ന് നിവേദനത്തിനൊപ്പം നൽകിയ കത്തിൽ എം.എൽ.എ ചൂണ്ടിക്കാട്ടി. തോട്ടാഞ്ചേരി പ്രദേശത്തെ യുവാക്കളടക്കമുള്ളവർ ലഹരിക്കും ലഹരി മാഫിയക്കും അടിപ്പെടുന്നതും പൈശാചികമായ…

