Ernakulam News
പെൺസുഹൃത്തിന് സന്ദേശമയച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഏഴു പേർ അറസ്റ്റിൽ
കാലടി: പെണ്‍സുഹൃത്തിന് സന്ദേശമയച്ചെന്ന കാരണത്താൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴു പേർ പിടിയിൽ. മറ്റൂര്‍ ഇളംതുരുത്തില്‍ ഗൗതം കൃഷ്ണ (24), കല്ലുങ്കല്‍ വീട്ടില്‍ അലക്സ് (22), ചെമ്മന്തൂര്‍ ശിവപ്രസാദ് (25), അങ്കമാലി പുളിയനം മാമ്പ്രക്കാട്ടില്‍ ഗോകുല്‍ (25), മറ്റൂര്‍ കപ്രക്കാടന്‍ വീട്ടില്‍ അഭിജിത്ത് (19), വേലം പറമ്പില്‍ ആകാശ് (20), പയ്യപ്പിള്ളി മാര്ട്ടിന് (20) എന്നിവരെയാണ് പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 13ന് രാത്രിയാണ് സംഭവം. അയ്യമ്പുഴ സ്വദേശിയെയാണ് കൊലപ്പെടുത്താന്‍…
കന്നുകാലികൾ റോഡിന് കുറുകെചാടി വീണ്ടും അപകടം
കളമശ്ശേരി: കന്നുകാലികൾ റോഡിന് കുറുകെ ചാടിയുണ്ടാകുന്ന അപകടം കളമശ്ശേരിയിൽ വീണ്ടും. കഴിഞ്ഞ ദിവസം അപകടത്തിൻ യുവാവ് മരിക്കാനിടയായ സീപോർട്ട് എയർപോർട്ട് റോഡിന് സമീപം തന്നെയാണ് വീണ്ടും അപകടങ്ങളുണ്ടായത്. കുസാറ്റ് സ്റ്റോപ്പിന് സമീപത്തും പൈപ്പ് ലൈൻ റോഡിലുമാണ് നാൽക്കാലികൾ റോഡിന് കുറുകെ ചാടിയാണ് അപകടമുണ്ടായത്. സീ പോർട്ട് റോഡിൽ ഇടിയേറ്റ കന്നുകാലിയുടെ കൈകാലുകൾക്ക് ഒടിവുണ്ടായി. പൈപ്പ് ലൈൻ റോഡിൽ പശുക്കിടാവ് ഇടിയുടെ ആഘാതത്തിൽ ചത്തു. രണ്ടിടത്തും അപകടത്തിൽ പെട്ട വാഹനങ്ങൾ നിർത്താതെ പോയി. എച്ച്.എം.ടി കോളനിക്ക് സമീപം സീപോർട്ട്…
ജില്ലയിൽ 313 കോടിയുടെ പൊതുമരാമത്ത് പദ്ധതികൾക്ക് അനുമതി
കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ 313 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതിയായി. 117 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 269.19 കോടിയും രണ്ട് നടപ്പാലങ്ങള്‍ക്ക് 7.12 കോടിയും 19 കെട്ടിടങ്ങള്‍ക്ക് 37 കോടിയുമാണ് അനുവദിച്ചത്. എറണാകുളം ജില്ലയിലെ വിവിധ റോഡുകളുടെ പുനര്‍നിര്‍മാണത്തിനും പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയായി. റോഡുകള്‍ ബി.എം.ബി.സി നിലവാരത്തില്‍ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. റോഡുകളും അനുവദിച്ച പണവും: പിറവത്തെ കാഞ്ഞിരമറ്റം-പൂത്തോട്ട: മൂന്ന് കോടി, അങ്കമാലിയിലെ വേങ്ങൂര്‍ കിടങ്ങൂര്‍:…
റോഡ് കൈയേറ്റം വ്യാപകം; നടപടിയെടുക്കാതെ അധികൃതർ
മൂവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പിന് കീഴിലെ പായിപ്ര കവല-നെല്ലിക്കുഴി റോഡിലെ പായിപ്ര മേഖലയിൽ കൈയേറ്റം വ്യാപകമായി. ഇതുമൂലം കാൽനടയാത്രക്കുള്ള നടപ്പാത പോലും ഇല്ലാതായി. കൈയേറ്റം നിർബാധം നടക്കുമ്പോഴും പഞ്ചായത്ത് അധികൃതരോ പൊതുമരാമത്ത് വകുപ്പോ കണ്ടഭാവം നടിക്കുന്നില്ല. പായിപ്ര കവലയിൽ നിന്ന് തുടങ്ങി ചെറുവട്ടൂർ വഴി നെല്ലിക്കുഴിയിൽ എത്തുന്ന റോഡ് 12 കിലോമീറ്റർ ദൂരമുള്ളതാണ്. പായിപ്ര കവലയിൽ നിന്ന് തുടങ്ങുന്ന റോഡിലെ കൈനിക്കര ഭഗവതി ക്ഷേത്രത്തിന് എതിർവശം മുതൽ പായിപ്ര ഷാപ്പുംപടി ഭാഗത്ത് വരെ ഇരുഭാഗത്തും നിരവധി സ്ഥലങ്ങളിൽ റോഡുകൾ…
ബ്രഹ്മപുരത്ത് ഭൂമിക്കടിയിൽ ഏഴു ലക്ഷം ടണ്ണിലധികം മാലിന്യമെന്ന് ഹൈകോടതി
കൊച്ചി: ബ്രഹ്മപുരത്ത് ഭൂമിക്കടിയിലുള്ളത് ഏഴു ലക്ഷം ടണ്ണിലധികം മാലിന്യമെന്ന് ഹൈകോടതി. ഭൂമിക്ക് മുകളിലുള്ളതിനേക്കാൾ മാലിന്യം അടിയിലുണ്ട്. ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കാൻ എറണാകുളം ജില്ലയിൽ മതിയായ സൗകര്യമില്ലാത്ത സാഹചര്യത്തിൽ ഇതിനായി സി.എസ്.ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തണം. കളമശ്ശേരിയിൽ മെട്രോയുടെ സ്ഥലത്ത് നിന്ന് മാലിന്യം നീക്കാൻ കരാറെടുത്ത സ്വകാര്യ ഏജൻസി ഇത് എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്നതിൽ വ്യക്തത വേണം. ആലപ്പുഴയിൽ നിന്നുള്ള…
റോജി എം. ജോൺ എം.എൽ.എ വിവാഹിതനാകുന്നു; വധു അങ്കമാലി സ്വദേശി
എറണാകുളം: കോൺഗ്രസിലെ യുവ നേതാവും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നാണ് എം.എൽ.എ വധുവിനെ കണ്ടെത്തിയത്. മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകൾ ലിപ്സിയാണ് വധു. ഇന്റീരിയർ ഡിസൈനർ ആണ്. അടുത്ത മാസമാണ് വിവാഹം. അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ എം.വി. ജോണിന്റെയും എൽസമ്മയുടെയും മകനാണ് റോജി എം. ജോൺ. കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റായിരുന്നു. എം.എ, എം.ഫിൽ ബിരുദധാരിയായ…
ഒക്കല്‍ കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാകുന്നു
പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു. 18 വര്‍ഷമായി മഴവെള്ളം ഒഴുകിപ്പോകാന്‍ സാധിക്കാത്ത തരത്തില്‍ രണ്ട് വ്യക്തികളാണ് പഞ്ചായത്ത് കാര്യാലയത്തിന് സമീപം തോട് കൈയേറിയിരുന്നത്. മൂന്നാഴ്ചമുമ്പ് പെയ്ത മഴയെത്തുടർന്ന് തോട് കവിയുകയും ഇരുപതോളം വീടുകളില്‍ വെള്ളം കയറി 13 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമായത്. തുടർന്ന് പഞ്ചായത്ത് ഭരണസമിതി പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. എല്ലാ മഴക്കാലത്തും നിരവധി കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ തഹസില്‍ദാറും ഇടപെട്ടതോടെ സംഭവം ഗൗരവതരമായി. തഹസില്‍ദാറുടെ…
ആ സാന്ത്വന ബന്ധത്തിന് മൂന്ന് പതിറ്റാണ്ട്
ആലുവ: നിരവധി രോഗികൾക്ക് സാന്ത്വനമേകിയ ജനകീയ ഡോക്ടർ ഡോ. വിജയകുമാറും ആലുവ ജില്ല ആശുപത്രിയുമായുള്ള ബന്ധത്തിന് മൂന്ന് പതിറ്റാണ്ട്. 1994 ജൂൺ 13ന് ഈ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം വിരമിച്ച് രണ്ട് പതിറ്റാണ്ടോളമായിട്ടും വിവിധ ആതുരസേവന പ്രവർത്തനങ്ങളുമായി, ജില്ല ആശുപത്രിയുടെ നട്ടെല്ലായി ഇന്നും നിലകൊള്ളുന്നു. ബ്ലഡ് ബാങ്ക്, ഡയാലിസിസ് സെൻറർ, ഹീമോഫീലിയ സെൻറർ തുടങ്ങിയവയുടെ അമരത്തുള്ള അദ്ദേഹം ജീവിത സായാഹ്നത്തിലും രാപ്പകൽ കർമനിരതനാണ്. കോട്ടയം വൈക്കം വടയാർ സ്വദേശിയായ അദ്ദേഹം കടുത്തുരുത്തി അറുനൂറ്റിമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ഔദ്യോഗിക…
വിനോദസഞ്ചാരികളുടെ ഇടത്താവളമാകാനൊരുങ്ങി മൂവാറ്റുപുഴ; വരുന്നൂ തൂക്കുപാലവും പുഴയോര നടപ്പാതയും
മൂവാറ്റുപുഴ: ടൗണിലെ ലതാപാലത്തിനു സമീപം നിർമിക്കുന്ന തൂക്കുപാലത്തിന്റെ അന്തിമ ഡി.പി.ആർ തയാറായി. കേന്ദ്ര സര്‍ക്കാറിന്റെ അമൃതം പദ്ധതിയിലുള്‍പ്പെടുത്തി നഗരസഭക്ക് ഒന്നാം ഘട്ടമായി അനുവദിച്ച അഞ്ചുകോടി രൂപ ചെലവഴിച്ച് തൊടുപുഴയാറിന് കുറുകെ തൂക്കുപാലവും കച്ചേരിത്താഴം വരെ പുഴയോര നടപ്പാതയും നിര്‍മിക്കുന്ന പ്രവർത്തനങ്ങളാണ് ദ്രുതഗതിയിൽ മുന്നേറുന്നത്. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമ ഡി.പി.ആര് സംബന്ധിച്ച് തീരുമാനമെടുത്തു. ലഭിച്ച അഞ്ചുകോടി രൂപ ഉപയോഗിച്ച് നഗരസഭ ഡ്രീംലാൻഡ് പാര്‍ക്കില്‍നിന്ന് തൊടുപുഴ ആറിന് കുറുകെ പേട്ടയിലേക്ക് തൂക്കുപാലവും പേട്ട…
ഓര്‍മകളുടെ നൂലിഴകള്‍ പാകി അമ്മയുടെ രൂപം നെയ്തെടുത്ത് രജീഷ്
പെരുമ്പാവൂര്‍: അമ്മ ഓർമയായി മൂന്നുവര്‍ഷം പൂര്‍ത്തിയായ നാളില്‍ സ്നേഹത്തിന്റെ ആത്മാവിഷ്കാരമായി മകന് കാന്‍വാസ് ബോര്‍ഡില്‍ നൂലിഴകള്‍ പാകിത്തീര്ത്തത് ബ്ലാക്ക് ആൻഡ് വൈറ്റ് ഓര്‍മചിത്രം. കുറുപ്പംപടി തട്ടാംപുറംപടിയിലെ കോട്ടപ്പുറത്ത് വീട്ടില്‍ സി.കെ. രജീഷാണ് 5,000 മീ. കറുത്ത നൂൽകൊണ്ട് അമ്മ അമ്മിണിയുടെ ദീപ്തസ്മരണ പുതുക്കിയത്. 73ാം വയസ്സില്‍ ഹൃദയാഘാതം കാരണമായിരുന്നു അമ്മയുടെ മരണം. മാതാവിനോടുള്ള സ്നേഹത്തിന്റെ പ്രതീകമായി നൂല്ചിത്രം നിര്‍മിക്കാൻ മനസ്സില്‍ തോന്നിയത് പെട്ടെന്നായിരുന്നു. ഏഴുദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. 15 മണിക്കൂറോളം ഇതിനായി മാറ്റിവെച്ചു. രണ്ടരയടി സമചതുരത്തിലുള്ള…

