Ernakulam News
ബൈക്ക് മീഡിയനിലിടിച്ച് യുവാവിന് ദാരുണാന്ത്യം
ചെങ്ങമനാട്: സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ മീഡിയനിലിടിച്ച് റോഡിൽ തെറിച്ച് വീണ് യുവാവിന് ദാരുണാന്ത്യം. കുന്നുകരയിൽ വാടകക്ക് താമസിക്കുന്ന ആലുവ മുപ്പത്തടം വലിയങ്ങാടി വീട്ടിൽ അബ്ദു റഹ്മാന്റെ മകൻ ഷാഹുൽ ഹമീദ് (34) ആണ് മരിച്ചത്. അത്താണി കേരള ഫാർമസിക്ക് സമീപം തിങ്കളാഴ്ച രാത്രി 7.45ഓടെയായിരുന്നു അപകടം. വയൽകരയിൽ നിന്ന് സുഹൃത്തിനൊപ്പം ആലുവയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുയർന്ന് റോഡിൽ പതിക്കുകയായിരുന്നു. ഹമീദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന വയൽകര സ്വദേശി അഖിൽ രാജ് നിസാര…
അങ്കമാലിയിൽ നാല് പേർ മരിക്കാനിടയായവീട് പൊലീസ് ഏറ്റെടുത്തു
അങ്കമാലി: പറക്കുളം റോഡിൽ എട്ടും, അഞ്ചും വയസ്സുള്ള കുട്ടികളടക്കം നാല് പേർ ദാരുണമായി മരിക്കാനിടയായ വീട്ടിൽ പരിശോധനയും, അന്വേഷണവും കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പൊലീസ് കാവൽ ഏർപ്പെടുത്തി. തീപിടിത്തമുണ്ടായ രണ്ടാം നിലയിലെ കിടപ്പുമുറി സീൽ ചെയ്തു. അങ്കമാലിയിലെ പരമ്പരാഗത മലഞ്ചരക്ക് വ്യാപാരി കുടുംബാംഗവും, പ്രധാന വ്യാപാരിയുമായ അയ്യമ്പിള്ളി വീട്ടിൽ കൊച്ചുമോൻ എന്ന ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ മത്തായി (39), മകൾ ജുവാന, മകൻ ജസ് വിൻ എന്നിവരാണ് കിടപ്പുമുറിക്ക് തീപിടിച്ച് ശനിയാഴ്ച പുലർച്ചെ മരിച്ചത്. ബിനീഷിന്റെ…
വളർത്തുപോത്തുകളുടെ ശല്യം; ഇൻഫോപാർക്ക് റോഡിൽ യാത്ര ദുരിതം
കാക്കനാട് : വളർത്തുപോത്തുകളുടെ ശല്യം മൂലം ഇൻഫോപാർക്ക് റോഡ് യാത്ര ദുരിതമാകുന്നതായി പരാതി. പകൽ സമയത്തും രാത്രികാലങ്ങളിലും തിരക്കേറിയ ഇൻഫോപാർക്ക് റോഡിൽ പോത്തുകൾ ചുറ്റിത്തിരിയുകയാണ്. ചില ദിവസങ്ങളിൽ മണിക്കൂറോളമാണ് ഗതാഗത തടസ്സമുണ്ടാക്കുന്നത്. മഴക്കാലമായതോടെ രാത്രികാലങ്ങളിൽ ഇവ റോഡിൽ ഇറങ്ങി നിൽക്കുന്നത് കാണാനും കഴിയില്ല. ഇരുചക്ര വാഹന യാത്രക്കാരാണ് പോത്തുകളിൽ നിന്ന് ഏറ്റവും കൂടുതൽ അപകട ഭീഷണി നേരിടുന്നത്. കെട്ടഴിഞ്ഞു നടന്ന പോത്തിന്റെ ആക്രമണത്തിൽ എടത്തല സ്വദേശിയായ യുവാവ് രണ്ടുവർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പോത്തുകളെ പാടത്തും…
എറണാകുളം ജനറൽ ആശുപത്രിക്ക്മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്കാരം
കൊച്ചി: എറണാകുളം ജനറലാശുപത്രിക്ക് മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്കാരം. മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കിയതിനാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങൾ, ഫാക്ടറികൾ, കമ്പനികൾ, ആശുപത്രികൾ ഇവയിൽ നിന്ന് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത സ്ഥാപനങ്ങൾക്കാണ് അവാർഡ്. ചൊവ്വാഴ്ച കോവളം ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന പരിസ്ഥിതി ദിനാചരണ ഭാഗമായുള്ള ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷായും ജീവനക്കാരും ഒരു ലക്ഷം രൂപ…
കപ്പ വില ഇടിഞ്ഞു; ദുരിതത്തിലായി കർഷകർ
മൂവാറ്റുപുഴ: കപ്പ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷം ഉയർന്ന വില ലഭിച്ചതിനെ തുടർന്ന് ഇത്തവണ വ്യാപകമായി കപ്പ കൃഷി ചെയ്തിരുന്നെങ്കിലും വില കുത്തനെ കുറഞ്ഞതോടെ കടക്കെണിയിലാകുന്ന അവസ്ഥയിലാണ് കർഷകർ. കഴിഞ്ഞ വർഷം 25 -30 രൂപ വരെ വിലയുയർന്ന കപ്പക്ക് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത് 13 -15 രൂപയാണ്. ചില്ലറ വില 25 വരെ ഉണ്ടെങ്കിലും കർഷകർക്ക് വില ലഭിക്കുന്നില്ല. മഴ കൂടിയായതോടെ മൊത്ത വ്യാപാരികൾ തോന്നിയ വില നൽകിയാണ് കർഷകരിൽനിന്ന് വാങ്ങുന്നത്. മറ്റ് കാർഷിക…
ട്രോളിങ് നിരോധനം നിലവിൽവന്നു; സർക്കാർ പിന്തുണ കാത്ത് മത്സ്യത്തൊഴിലാളികൾ
മട്ടാഞ്ചേരി: സംസ്ഥാനത്ത് 52 ദിവസം നീണ്ട് നിൽക്കുന്ന ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി മുതൽ ആരംഭിച്ച നിരോധനം ജൂലൈ 31ന് അവസാനിക്കും. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കടലിൽ പോയ മുഴുവൻ ബോട്ടുകളും ഹാർബറിൽ മടങ്ങിയെത്തി. തിങ്കളാഴ്ചയും നാളെയും ഹാർബറിൽ മത്സ്യ വിൽപനക്ക് തടസ്സമില്ല. ട്രോളിങ് നിരോധനം പരിഗണിച്ച് മത്സ്യതൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലെ സാമ്പത്തിക സഹായം എന്ന മത്സ്യതൊഴിലാളികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ട്രോളിങ് നിരോധനം 59 ദിവസമാക്കണമെന്ന…
മഴയുടെ മറവിൽ മോഷ്ടാക്കളെത്തിയേക്കാം, വേണം ജാഗ്രത
കൊച്ചി: പൂട്ടിക്കിടക്കുന്ന വീടുകളിൽ കയറി സാധനങ്ങൾ കൊണ്ടുപോകുന്നത്, പട്ടാപ്പകൽ വാഹനങ്ങളുമായി കടന്നുകളയുന്നത് തുടങ്ങി പലതരത്തിൽ മോഷണങ്ങളുമായി കുറ്റവാളികൾ ചുറ്റുമുണ്ട്. മഴക്കാലമെത്തിയതോടെ സാഹചര്യം ദുരുപയോഗം ചെയ്ത് മോഷ്ടാക്കൾ കൂടുതൽ സജീവമാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടുകയാണ് അധികൃതർ. ശക്തമായ മഴയുള്ള സാഹചര്യങ്ങളിൽ ആളുകളുടെ ശ്രദ്ധതിരിച്ച് മഴയുടെ ശബ്ദത്തിന്റെ മറവിൽ മോഷണം നടത്തുന്ന സംഭവങ്ങൾ മുൻവർഷങ്ങളിലടക്കം നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്ക് തടയിടാൻ മുൻകരുതൽ സ്വീകരിക്കണമെന്നാണ് പൊലീസ് നിർദേശം. സാധാരണയിൽ നിന്ന് വ്യത്യസ്തമായി മഴക്കാലത്ത് പ്രധാന നിരത്തുകളടക്കം നേരത്തെ വിജനമാകും. വീടുകളിലുള്ള ആളുകൾ…
കുറഞ്ഞ വിലയുടെ മുദ്രപ്പത്രം കിട്ടാനില്ല; ആവശ്യക്കാര്‍ വലയുന്നു
പെരുമ്പാവൂര്‍: സബ് ട്രഷറിക്ക് കീഴിലെ സ്റ്റാമ്പ് വെണ്ടര്‍മാരുടെ പക്കല്‍ കുറഞ്ഞ വിലയുടെ മുദ്രപ്പത്രങ്ങൾ കിട്ടാനില്ല. കുറച്ചുനാളുകളായി മുദ്രപ്പത്രം ഒട്ടും കിട്ടാനില്ലാത്ത സ്ഥിതിയാണ്. കിലോമീറ്ററുകള്‍ താണ്ടി നഗരത്തിലെത്തുമ്പോഴാണ് കിട്ടാനില്ലെന്ന വിവരം അറിയുന്നത്. വര്‍ഷത്തില്‍ പകുതി ദിവസവും പെരുമ്പാവൂരില്‍ കുറഞ്ഞ വിലയുടെ പത്രങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. മേയ്, ജൂണ്‍ മാസങ്ങളിലെ ഈ സ്ഥിതി വര്‍ഷങ്ങളായി തുടരുകയാണ്. വാടക, വാഹന വിൽപന, വ്സതു വിൽപന തുടങ്ങിയവയുടെ കാരാറുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് കുറഞ്ഞ വിലയുടെ നൂറുകണക്കിന് മുദ്രപ്പത്രങ്ങള്‍ വിറ്റു പോകുന്നുണ്ട്. ഈ ആവശ്യങ്ങള്‍ക്ക്…
കുസാറ്റിൽ സംവരണം അട്ടിമറിച്ച് അധ്യാപക നിയമനമെന്ന്
കളമശ്ശേരി: സർക്കാർ അനുമതിയില്ലാത്ത സാശ്രയ അധ്യാപക തസ്തികകൾ കൂടി സംവരണ റോസ്റ്ററിൽ ഉൾപ്പെടുത്തി സംവരണം അട്ടിമറിച്ച് കുസാറ്റിൽ അധ്യാപക നിയമനങ്ങൾ വിജ്ഞാപനം ചെയ്തതായി ആക്ഷേപം. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരക്കിട്ട് അസി. പ്രഫസർമാരെ കൂട്ടത്തോടെ നിയമിക്കുന്നെന്നാണ് ആക്ഷേപം. സംവരണം പൂർണമായി അട്ടിമറിച്ചുള്ള നിയമന വിജ്ഞാപനത്തിന്മേലുള്ള തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. കേരളത്തിലെ വിവിധ സർവകലാശാലകളിൽ താൽകാലിക ചുമതല വഹിക്കുന്ന വിസിമാർ സ്ഥിരം അധ്യാപക നിയമനങ്ങൾ നടത്തുന്നില്ല. ഇതിനിടെയാണ് കുസാറ്റിൽ താൽകാലിക…
കിടപ്പുമുറിക്ക് തീപിടിച്ച് നാലുപേർ മരിച്ചതിൽ ദുരൂഹതയില്ലെന്ന് പൊലീസ്
അങ്കമാലി: പറക്കുളത്ത് ഉറക്കത്തിനിടെ കിടപ്പുമുറിക്ക് തീപിടിച്ച് നാലുപേർ മരിക്കാനിടയായ സംഭവത്തിന്റെ കാരണം വ്യക്തമായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നുമാണ് പൊലീസ് പറയുന്നത്. അബോധാവസ്ഥയിൽ ശ്വാസകോശത്തിൽ പുകയെത്തിയതാണ് മരണകാരണമായി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സൂചന നൽകുന്നത്. എന്നാൽ, കിടപ്പുമുറിക്കകം കത്തിനശിക്കാൻ ഇടയായ സംഭവത്തിൽ വ്യക്തത വന്നിട്ടില്ല. നാലുപേരിൽ ആർക്കുംതന്നെ വാതിൽ തുറന്ന് രക്ഷപ്പെടാൻ സാധിക്കാത്ത വിധമാണ് അപകടമുണ്ടായത്. ബിനീഷിന്റെ വീടിനകത്തും പുറത്തും നാലിലേറെ സി.സി ടി.വി കാമറയുണ്ട്. ഇവയുടെ മോഡം തീപിടിത്തത്തിൽ കത്തിനശിച്ചു. അതിനാൽ, ഹാർഡ് ഡിസ്ക് പരിശോധിച്ചാൽ…





