Ernakulam News
ഊബർ ഓട്ടോ ഡ്രൈവർക്ക് മർദനം; അനധികൃത ഓട്ടോ സ്റ്റാൻഡിന് റെഡ് സിഗ്നൽ
ആലുവ: മെട്രോ സ്റ്റേഷന് മുന്നിൽ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടത്തിന് പൂട്ടിട്ട് പൊലീസ്. ഇതിന്റെ ഭാഗമായി ഇവിടത്തെ അനധികൃത ഓട്ടോ സ്റ്റാൻഡ് ഒഴിവാക്കി. ഈ ഭാഗത്ത് റിബൺ കെട്ടി തിരിക്കുകയും നോ പാർക്കിങ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. യാത്രക്കാരെ കയറ്റാനെത്തിയ ഊബർ ഓട്ടോ ഡ്രൈവറെ ഓട്ടോറിക്ഷക്കാർ സംഘം ചേർന്ന് മർദിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് പൊലീസ് നടപടി. കുന്നത്തേരി സ്വദേശി ഷാജഹാനാണ് മർദനത്തിന് ഇരയായത്. മൂന്നു പേർക്കെതിരെ കേസെടുത്തിരുന്നു. ഊബർ ഡ്രൈവറെ മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യൂനിയൻ നേതാക്കൾക്കെതിരെയും…
രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നടപടിയുമായി ട്രാഫിക് പൊലീസ്
കൊച്ചി: അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ കൊച്ചി സിറ്റി ട്രാഫിക് പൊലീസ് നടപടി ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയില്ലാതെ രൂപമാറ്റം വരുത്തി നിരത്തിൽ ഓടിക്കുന്ന വാഹനങ്ങൾക്കെതിരെയാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്. ഇത്തരത്തിൽ 75 വാഹനങ്ങൾക്കെതിരെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അധികൃതർ നടപടിയെടുത്തു. കമ്പനി ഫിറ്റ് ചെയ്ത സൈലൻസറുകൾ മാറ്റി പകരം അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസറുകൾ ഘടിപ്പിക്കൽ, കാമറകളിൽപെടാതിരിക്കാൻ നമ്പർ പ്ലേറ്റുകൾ മഡ്ഗാർഡുകളിൽ ഫിറ്റ് ചെയ്യാതിരിക്കൽ, ടെയിൽ ലാമ്പിനടിയിലായി തിരികിക്കയറ്റിവെക്കൽ തുടങ്ങിയ രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ്…
അപകടഭീതിയായി ഓടകൾക്ക് മുകളിലെ സ്ലാബ്; അധികൃതർക്ക് നിസ്സംഗത
കൊച്ചി: അപകടഭീതിയുയർത്തി നഗരത്തിലെ കോൺക്രീറ്റ് സ്ലാബുകൾ; അനക്കമില്ലാതെ അധികൃതർ. എറണാകുളം നഗരത്തിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിലുമായി ഓടകൾക്ക് മുകളിൽ സ്ഥാപിച്ച സ്ലാബുകളാണ് അപകടഭീതിയുയർത്തുന്നത്. അറ്റകുറ്റപ്പണിയുടെ പേരിൽ പൊളിക്കുന്നവ തിരികെ യഥാവിധി സ്ഥാപിക്കാത്തതും കാലപ്പഴക്കംമൂലം നശിച്ചവ മാറ്റാത്തതുമാണ് അപകടങ്ങൾക്ക് കാരണം. നഗരത്തിലെ എം.ജി റോഡ്, നോർത്ത് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി പരിസരം, സി.പി. ഉമ്മർ റോഡ്, വൈറ്റില, ആലുവ, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, മൂവാറ്റുപുഴ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽനിന്നും ഇത്തരത്തിലുള്ള പരാതികൾ വ്യാപകമാണ്. പാലാരിവട്ടത്ത് വീട്ടമ്മയുടെ കാൽ സ്ലാബിനിടയിൽ…
വീടിന് തീപിടിച്ച് ദമ്പതികളും രണ്ട് കുട്ടികളും മരിച്ചു
അങ്കമാലി: കിടപ്പുമുറിക്ക് തീപിടിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന ദമ്പതികൾക്കും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം. അങ്കമാലി സെൻട്രൽ ജങ്ഷനിൽനിന്ന് 200 മീ. വടക്കുമാറി പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ കൊച്ചുമോൻ എന്ന ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ മത്തായി (39), മകൾ ജുവാന (എട്ട്), മകൻ ജസ്വിൻ (അഞ്ച്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ച 4.30ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വീടിന്റെ രണ്ടാംനിലയിലെ മുറിയിലാണ് തീപിടിച്ചത്. താഴത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മ കുട്ടികളുടെ…
തൊണ്ടിവാഹനങ്ങൾ വില്ലനാകുന്നു; ആലുവ-മൂന്നാർ റോഡിൽ അപകട ഭീഷണി
ആലുവ: ആലുവ-മൂന്നാർ റോഡിൽ വില്ലനായി പൊലീസ് തൊണ്ടി വാഹനങ്ങൾ. ആലുവ പൊലീസ് സ്റ്റേഷനും എസ്.പി ഓഫിസിനുമിടയിലാണ് ഇവ നിറഞ്ഞിരിക്കുന്നത്. ഇതുമൂലം റോഡിൽ അപകട ഭീഷണിയും ഗതാഗതക്കുരുക്കുമാണ്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരത്താണ് അപകട ഭീഷണിയായി വാഹനങ്ങൾ കിടക്കുന്നത്. വലിയ ലോറികൾ ഉൾപ്പെടെ വാഹനങ്ങൾ റോഡിലേക്ക് കയറിയാണ് കിടക്കുന്നത്. ഈസ്റ്റ് സ്റ്റേഷനിലെത്തിക്കുന്ന തൊണ്ടിവാഹനങ്ങൾ മുൻവശത്തെ തിരക്കേറിയ റോഡിൽ നിർത്തിയിടുകയാണ് പതിവ്. സബ് ജയിൽ, കോടതി എന്നിവിടങ്ങളിലേക്കുള്ള വഴിയിലും ഇത്തരത്തിൽ വാഹനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇത് ദുരിതമായതോടെ ചിലർ മനുഷ്യാവകാശ…
വ്യവസായ പാർക്കുകളിൽ ഇനി മാലിന്യ പുനഃചംക്രമണത്തിന് ഇടം നിർബന്ധം
കൊച്ചി: സംസ്ഥാനത്ത് ഇനി എല്ലാ വ്യവസായ പാർക്കുകളിലും ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിലും മാലിന്യ പുനഃചംക്രമണത്തിന് (റീസൈക്ലിങ്) സ്ഥലം നിർബന്ധമായി ഒരുക്കണം. 2016ലെ ഖരമാലിന്യ പരിപാലന ചട്ടത്തിൽ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും തദ്ദേശ വകുപ്പ് കഴിഞ്ഞ ദിവസം പ്രത്യേക ഉത്തരവായി വീണ്ടും പുറത്തിറക്കുകയായിരുന്നു. പ്രത്യേക സാമ്പത്തികമേഖല, ഇൻഡസ്ട്രിയൽ പാർക്ക്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഉൾപ്പെടെ വ്യവസായിക വികസന മേഖലകൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കേണ്ടത്. ആകെ പ്ലോട്ടിന്റെ അഞ്ചുശതമാനം അല്ലെങ്കിൽ ചുരുങ്ങിയത് അഞ്ചു പ്ലോട്ടുകളോ ഷെഡുകളോ മാലിന്യം വീണ്ടെടുക്കലിനും പുനഃചംക്രമണത്തിനുമായി നീക്കിവെക്കണം എന്നാണ് ഉത്തരവിലുള്ളത്.…
കൊച്ചി വിമാനത്താവളം വഴി ഇനി ഓമനമൃഗങ്ങൾക്കും പറക്കാം
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ ഓമനമൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള സൗകര്യം നിലവിൽവന്നു. വ്യാഴാഴ്ച പുലർച്ച ലാസ അപ്സോ ഇനത്തിൽപെട്ട ‘ലൂക്ക’ എന്ന നായ്ക്കുട്ടിയാണ് ആദ്യമായി ഖത്തർ എയർവേസിൽ കൊച്ചിയിൽനിന്ന് ദോഹ വഴി ദുബൈയിലേക്ക് പറന്നത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ രാജേഷ്-കവിത ദമ്പതികളുടെ ഓമനയാണ് ലൂക്ക. ദുബൈയിൽ ബിസിനസുകാരനാണ് രാജേഷ്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽനിന്ന് ‘പെറ്റ് എക്സ്പോർട്ട്’ അനുമതി ലഭിച്ചതോടെ ഈ സൗകര്യമുള്ള സംസ്ഥാനത്തെ ഏക വിമാനത്താവളമായി കൊച്ചി മാറി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷൻ,…
കൊച്ചി മെട്രോ: പിങ്ക് ലൈൻ നിർമാണ കരാറിലേക്ക്
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായ ഇൻഫോപാർക്ക് പാതയുടെ (പിങ്ക് ലൈൻ) നിർമാണ പ്രവർത്തനങ്ങളിലേക്ക് കെ.എം.ആർ.എൽ അടുക്കുന്നു. നിർമാണ കരാർ വൈകാതെ നൽകാനാണ് തീരുമാനം. റൂട്ടിലെ റോഡ് വീതികൂട്ടലും മറ്റ് മുന്നൊരുക്ക പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇൻഫോപാർക്ക്, ചിറ്റേത്തുകര, കാക്കനാട് അഞ്ചോളം സ്റ്റേഷനുകളുടെ പ്രവേശന വഴിയുടെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. സെസ് സ്റ്റേഷൻ പ്രവേശനഭാഗത്തെ പൈലിങ് പൂർത്തീകരിച്ചു. നിർമാണവുമായി ബന്ധപ്പെട്ട ടെൻഡർ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. മേഖലയിൽ നിർമാണം ആരംഭിക്കുമ്പോൾ വഴിതിരിച്ചുവിടേണ്ട റോഡുകൾ ഏതൊക്കെയാണെന്ന് തീരുമാനിച്ചിട്ടുണ്ട്. പ്രധാന റോഡ് അടച്ചില്ലെങ്കിലും…
അങ്കമാലി ടൗണിൽ വീട് കത്തി നാലുപേർ മരിച്ചു; മരിച്ചത് ദമ്പതികളും മക്കളും
അങ്കമാലി: ടൗണിലെ പറക്കുളത്ത് വീടിന് തീപിടിച്ച് യുവാവും ഭാര്യയും രണ്ട് മക്കളുമടക്കം നാലുപേർ മരിച്ചു. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. അങ്കമാലി ടൗണിൽ നിന്ന് 200 മീറ്ററോളം മാറി പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45 ), ഭാര്യ അനു(40), മകൻ ജുവാൻ (ഒൻപത് ), ജസ് വിൻ (ആറ്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4.50 ഓടെയാണ് സംഭവം. ഇരുനില വീടിന്റെ മുകൾ നിലയിലായിരുന്നു തീ പിടുത്തം. താഴെ മുറിയിൽ കിടന്ന അമ്മ ചിന്നമ്മ…
ആലുവയിൽ ഉബർ ഡ്രൈവറെ ആക്രമിച്ച സംഭവം; മൂന്ന് ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസ്
ആലുവ: മെട്രോ സ്റ്റേഷന് മുന്നിൽ ഉബർ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ മൂന്ന് ഓട്ടോ ഡ്രൈവർമാർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. ആലുവ ചുണങ്ങംവേലി സ്വദേശികളായ നിസാർ, അബൂബക്കർ, അശോകപുരം സ്വദേശി ഉണ്ണി എന്നിവർക്കെതിരെയാണ് കേസ്. ഇവർ ഒളിവിലാണ്. രണ്ടാഴ്ച മുമ്പാണ് സംഭവം. ഉബർ ഓട്ടോ ഡ്രൈവർ കുന്നത്തേരി സ്വദേശി ഷാജഹാനാണ് മർദനമേറ്റത്. ഉബറിൽ ഓട്ടം ബുക്ക് ചെയ്യുന്നവരെ മെട്രോ സ്റ്റേഷനിൽനിന്ന് കൊണ്ടുപോകുന്നതിന്റെ പേരിലാണ്, ഇവിടെ അനധികൃതമായി സർവിസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ മർദിച്ചത്. ക്രൂരമർദനത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ…

