Ernakulam News
കൊടികുത്തുമല-മെഡി.കോളജ് റോഡിൽ വഞ്ചിയിറക്കേണ്ട അവസ്ഥ
എടത്തല: കൊടികുത്തുമല-മെഡിക്കൽ കോളജ് റോഡിൽ സഞ്ചരിക്കാൻ വഞ്ചിയിറക്കേണ്ട അവസ്ഥ. എടത്തല പഞ്ചായത്തിലെ പൊതുമരാമത്ത് റോഡാണ് ഏതാനും നാളുകളായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. മഴ തുടങ്ങിയതോടെ റോഡിൽ വെള്ളം നിറഞ്ഞ അവസ്ഥയാണ്. ജൽ ജീവൻ പദ്ധതിയുടെ പണികളാണ് റോഡിന് പാരയായത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അനാസ്ഥയാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. ഇതുവരെ പണി പൂർത്തിയാക്കി റോഡ് കൈമാറാത്തതിനാൽ പൊതുമരാമത്ത് വകുപ്പിന് പണി ചെയ്യാനാകുന്നില്ല. പൈപ്പിട്ട ഭാഗങ്ങളിൽ കരാറുകാർ മെറ്റലിട്ട് നികത്തേണ്ടതുണ്ട്. എന്നാൽ, അത് ചെയ്തിട്ടില്ല. അതിനാൽ തന്നെ ഈ ഭാഗങ്ങളെല്ലാം…
1500 കിലോ പുകയില ഉൽപന്നങ്ങളുമായി അഞ്ചുപേർ പിടിയിൽ
പെരുമ്പാവൂര്‍: എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 20 ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങളുമായി മലയാളി ഉൾപ്പെടെ അഞ്ചുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശിയായ പാളിപ്പറമ്പില്‍ വീട്ടില്‍ സുബൈര്‍, അസം സ്വദേശികളായ റെബ്ബുള് ഹുസൈന്, ഹെലാല്‍ അഹമ്മദ്, മിറസുല്‍, അബ്ദുല്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സൗത്ത് വല്ലം, പാറപ്പുറം എന്നിവിടങ്ങളില്‍നിന്നാണ് 60 ചാക്കുകളിലായി 1500 കിലോയോളം വരുന്ന പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തത്. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മീഠാപാന്‍ എന്നറിയപ്പെടുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തവയില്‍ അധികവും. ബംഗളൂരുവില്‍നിന്ന് ട്രെയിന്‍ മാര്‍ഗം ആലുവയില്‍…
ഓപറേഷൻ വാഹിനി; അയിനിത്തോട് ചളി നീക്കി മേജർ ഇറിഗേഷൻ വകുപ്പ്
മരട്: നഗരസഭയുടെ നിരന്തര ഇടപെടലിനെ തുടർന്ന് അയിനിത്തോട് കായലിൽ ചെന്ന് ചേരുന്ന ഭാഗത്ത് ചളി നീക്കം ചെയ്ത് ആഴം കൂട്ടി മേജർ ഇറിഗേഷൻ വകുപ്പ്. കായലിലെ ചളി നീക്കം ചെയ്യുന്നതിന് നഗരസഭക്ക് അനുമതി ഇല്ലാത്തതിനാലാണ് മേജർ ഇറിഗേഷൻ വകുപ്പിന്റെ സഹായം നഗരസഭ തേടിയത്. ഓപറേഷൻ വാഹിനി എന്ന പദ്ധതിയിൽ പെടുത്തിയാണ് ആഴം കൂട്ടുന്നത്. നഗരസഭയിലെ ഒമ്പതു വാർഡുകളിലൂടെ കടന്നുവരുന്ന ഈ തോട് രണ്ടുവർഷം മുമ്പ് വരെ ചെറിയ മഴ പെയ്താലും വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശമായിരുന്നു. വീട്ടിൽ വെള്ളം കയറുന്നത്…
ആലുവയിലെ വെള്ളക്കെട്ട്; മാര്‍ക്കറ്റ് റോഡിലെ കലുങ്ക് പുനര്‍നിര്‍മിക്കും
ആലുവ: ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കുകുന്നതിന്റെ ഭാഗമായി കലുങ്ക് -കാന നവീകരണങ്ങൾ നടത്താൻ തീരുമാനിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ നഗരസഭ വിളിച്ച വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതടക്കമുള്ള കർമപദ്ധതിക്ക് രൂപം നല്‍കിയത്. മുനിസിപ്പൽ ബസ് സ്റ്റാന്‍ഡിന് മുന്നിലെ കാന നവീകരിക്കാൻ കൊച്ചി മെട്രോയെ ചുമതലപ്പെടുത്തി. ബസ് സ്റ്റാന്‍ഡിന് മുന്നില്‍ മാര്‍ക്കറ്റ് റോഡിന് കുറുകെയുള്ള കലുങ്ക് പുനര്‍നിര്‍മിക്കാൻ പൊതുമരാമത്ത് വകുപ്പിനാണ് ചുമതല. കലുങ്കിലെ കേബിളുകള്‍ മാറ്റും. റെയില്‍വേ സ്റ്റേഷന് സ്ക്വയറിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ റെയില്‍വേയോട് ആവശ്യപ്പെടും.…
കിഴക്കൻ മേഖലയിൽ മഴ കനത്തു; മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു
മൂവാറ്റുപുഴ: മഴ കനത്തതോടെ മൂവാറ്റുപുഴയാറിൽ ജലനിലപ്പ് ഉയർന്ന്, നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. കനത്ത മഴയെത്തുടർന്ന് കാളിയാർ പുഴയിൽ നീരൊഴുക്ക് വർധിച്ചതും മലങ്കര ഡാമിന്റെ ആറ് ഷട്ടറിൽ അഞ്ചെണ്ണം 150 സെൻറീമീറ്റർ വീതം ഉയർത്തിയതുമാണ് മൂവാറ്റുപുഴയാറിൽ ജലനിരപ്പുയരാൻ കാരണമായത്. കഴിഞ്ഞ രാത്രി ഇടുക്കി ജില്ലയിലുണ്ടായ ഉരുൾപൊട്ടലാണ് മലങ്കര ഡാം നിറയാൻ കാരണമായത്. ഇതോടെ 42 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 41.38 മീറ്ററായി ജലനിരപ്പ് ഉയർന്നു. കാളിയാറിലും തൊടുപുഴയാറിലും ഒഴുക്ക് വർധിച്ചതോടെയാണ് ഇവ സംഗമിക്കുന്ന മൂവാറ്റുപുഴയാറിലും ജലനിരപ്പ്…
അവധിക്കാലത്തിന് വിട; ബെല്ലടിക്കാറായി, കുരുന്നുകൾ ക്ലാസ് മുറികളിലേക്ക്
കൊച്ചി: കളിയാരവം തീർത്ത മധ്യവേനലവധിക്കാലത്തിന് വിട. പഠനഭാരങ്ങളുടെ ആധിയില്ലാതെ കുരുന്നുകൾ കളിച്ചുല്ലസിച്ച രണ്ട് മാസങ്ങൾക്കൊടുവിൽ പുതിയ അധ്യയന വർഷത്തിന് ആദ്യ ബെല്ലടിക്കാൻ മണിക്കൂറുകൾ മാത്രം. പുത്തനുടുപ്പും ബാഗും കുടകളുമൊക്കെയായി അക്ഷരമുറ്റത്തെത്തുന്ന നവാഗതരെയടക്കം വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിൽ നടക്കുന്നത്. ഇക്കുറി സംസ്ഥാന സ്കൂൾ പ്രവേശനോത്സവം നടക്കുന്നത് ജില്ലയിലെ എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണെന്നത് ഇരട്ടി മധുരവുമായി. തിങ്കളാഴ്ച രാവിലെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത്. കൊടുംവേനലിന് പിന്നാലെ പെരുമഴ; അധ്യയന…
ഇടപ്പള്ളി തോട് ശുചീകരണം ആരംഭിച്ചു
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന്റെ പ്രധാന കാരണങ്ങളിലൊന്നായ ഇടപ്പള്ളി തോടിന്റെ ശുചീകരണ പ്രവൃത്തി ആരംഭിച്ചു. കൊച്ചി കോര്പറേഷന് അനുവദിച്ച 80 ലക്ഷം രൂപ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. മന്ത്രി പി. രാജീവും മേയര്‍ എം. അനില്‍കുമാറും സ്ഥലം സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഓപ്പറേഷന് വാഹിനി പദ്ധതിയുടെ ഭാഗമായി 20 ലക്ഷത്തിന്റെ പദ്ധതിയും ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ടെന്‍ഡര്‍ നടപടികളില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനു പുറമേ ആറു ലക്ഷം രൂപയുടെ…
കോട്ടപ്പുറത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച
ആലങ്ങാട്: ആലുവ-പറവൂർ റൂട്ടിൽ ആലങ്ങാട് കോട്ടപ്പുറത്ത് ചുള്ളിപറമ്പിൽ സൈഫി റഹ്മാന്റെ വീട്ടിൽ വൻ കവർച്ച. വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം മോഷ്ടിച്ചു. തിങ്കളാഴ്ച കുടുംബസമേതം യാത്രപോയ സമയത്താണ് മോഷണം നടന്നത്. യാത്രപോയത് അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ആലങ്ങാട് പൊലീസ് സ്റ്റേഷന്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് കവർച്ച. ചൊവ്വാഴ്ച പുലർച്ചയാണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ നാല് വാതിൽ തകർത്ത് അകത്തുകയറിയ സംഘം നാല് ലാപ്ടോപ്, 17000 രൂപ, രണ്ട് സ്മാർട്ട് വാച്ച്, വിഡിയോ ഗെയിം…
പ്രതിഷേധ വെള്ളക്കെട്ടിൽ മുങ്ങി കോർപറേഷൻ കൗൺസിൽ
കൊച്ചി: നഗരത്തിലെയും സമീപങ്ങളിലെയും വെള്ളക്കെട്ട് വലിയ രാഷ്ട്രീയ വിവാദങ്ങൾ തീർക്കുന്നതിനിടെ വിഷയം ചർച്ച ചെയ്യാൻ വിളിച്ച കോർപറേഷൻ കൗൺസിൽ യോഗവും പ്രതിഷേധത്തിൽ മുങ്ങി. കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം കൗൺസിൽ ഹാളിനകത്തും പുറത്തും അഴിച്ചുവിട്ടത്. പ്രതിഷേധത്തിനിടെ മേയർ എം. അനിൽകുമാർ ഡയസിൽനിന്ന് ഇറങ്ങിപ്പോയി. കൊച്ചി നഗരസഭ റൂം ഫോർ റിവർ എന്നെഴുതിയ വഞ്ചിയുടെ മാതൃക ഉയർത്തിപ്പിടിച്ചായിരുന്നു യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം. മേയർക്കെതിരെയുള്ള മുദ്രാവാക്യങ്ങളും കൗൺസിൽ ഹാളിൽ നിറഞ്ഞു. ഇതിനെ എതിർത്തും മേയറെ അനുകൂലിച്ചും ഭരണകക്ഷി അംഗങ്ങൾ…
ക്ഷീര മേഖലയിലെ നിറസാന്നിധ്യമായി മണികണ്ഠൻ
ആലുവ: 18ാം വയസ്സിൽ തിരുനെൽവേലിയിൽനിന്നു കേരളത്തിൽ കറവക്കാരനായി വന്ന മണികണ്ഠൻ എന്ന മണി ഇന്ന് ആലുവയിലെ ക്ഷീര മേഖലയിലെ നിറസാന്നിധ്യമാണ്. രണ്ടായിരത്തിൽ എത്തിയ മണി ബന്ധുക്കളായ കറവ ജോലിക്കാരുടെ കൂടെ സഹായിയായാണ് തുടക്കം. പിന്നീട് ജോലി സ്വന്തമായി ഏറ്റെടുത്തു. കുട്ടമശ്ശേരിയിലും സമീപങ്ങളിലുമായി വീടുകളിലും ഫാമുകളിലുമായി കറവ ജോലി ഏറ്റെടുത്തു. തുടക്കത്തിൽ പത്തോളം പശുക്കളെ കറവക്കായി ലഭിച്ചു. പിന്നീട് അത് 55-60 വരെയായി. 11 വർഷം സൈക്കിളിലാണ് ഓരോ വീടുകളിലും പോയിരുന്നത്. പിന്നീട് ഇരുചക്ര വാഹനത്തിലേക്ക് മാറി. ദീർഘകാലം…

