Ernakulam News
സർവകലാശാല തലപ്പത്ത് മൂന്ന് വനിതകള്‍
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ പ്രധാന ചുമതലകളില്‍ മൂന്ന് വനിതകള്‍ വരുന്നത് ഇതാദ്യം. വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. സുനിത ഗോപാലകൃഷ്ണന്, പ്രഫസര്‍ ഇന്‍ ചാര്‍ജ് ഓഫ് എക്സാമിനേഷന്‍സ് ഡോ. വി. ലിസി മാത്യു എന്നിവരാണ് സർവകലാശാല നിയന്ത്രിക്കുന്നത്. വി.സി ആയിരുന്ന ഡോ. എം.വി. നാരായണന് കോടതി വിധിയെത്തുടര്‍ന്ന് പുറത്താവുകയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഡോ. കെ.കെ. ഗീതാകുമാരിക്ക് വൈസ് ചാന്‍സലറുടെ ചുമതല നൽകുകയും ചെയ്തിരുന്നു. വി.സി സ്ഥാനം ഒഴിയുമ്പോള്‍…
തോടുകളിൽ മാലിന്യം നിറഞ്ഞുണ്ടാകുന്ന വെള്ളക്കെട്ടിന് ജനങ്ങളും ഉത്തരവാദി -ഹൈകോടതി
കൊച്ചി: നഗരത്തിലെ ഓടകളിലും തോടുകളിലും മാലിന്യം നിറഞ്ഞ് വെള്ളക്കെട്ടിന് കാരണമാകുന്നതിൽ ജനങ്ങളും ഉത്തരവാദികളെന്ന് ഹൈകോടതി. അധികൃതരുടെ ഭാഗത്ത് കടുത്ത അനാസ്ഥയാണുള്ളത്. മഴക്കാലം തലക്ക് മുകളിലെത്തിയ ശേഷമാണോ അധികൃതർ ഇടപെടേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെ ടൺകണക്കിന് മാലിന്യമാണ് ദിവസവും തോടുകളിൽ നിന്നും മറ്റും നീക്കുന്നത്. വലിച്ചെറിയുന്ന മാലിന്യം നാളെ വെള്ളക്കെട്ടിന് കാരണമാകുമെന്ന് ആരും തിരിച്ചറിയുന്നില്ല. ജനങ്ങൾ എതിരുനിന്നാൽ എന്ത് നടപടിയെടുത്തിട്ടും കാര്യമില്ല. ഇത്തരം സാഹചര്യത്തിൽ കോടതിക്ക് എന്തുചെയ്യാനാകും. വെള്ളക്കെട്ട് നീക്കാനുള്ള ഉപകരണം ഇതുവരെ പ്രവർത്തനക്ഷമമാകാത്തതെന്തെന്നും…
പുളിഞ്ചുവട് കവലയിൽ റോഡിലെ ടൈൽ ഇളകി അപകടം പെരുകുന്നു
മൂവാറ്റുപുഴ: അഞ്ചുവർഷംമുമ്പ് കോടികൾ മുടക്കി നവീകരിച്ച മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിലെ പുളിഞ്ചുവട് ജങ്ഷനിൽ 800 മീറ്റർ ദൂരം റോഡിലെ ടൈൽ ഇളകി അപകടങ്ങൾ പതിവായി. 2018ൽ ശബരി പാക്കേജിൽ നിന്ന് 15 കോടി രൂപ ചെലവഴിച്ചാണ് മൂവാറ്റുപുഴ – പെരുമ്പാവൂർ റോഡ് നവീകരിച്ചത്. മത്സ്യ മാർക്കറ്റിനുസമീപം സ്ഥിരമായി ഉപ്പും ഐസും ചേർന്ന ജലം വീണ് റോഡ് സ്ഥിരമായി പൊളിഞ്ഞുപോകുന്ന സാഹചര്യം കണക്കിലെടുത്ത് 800 മീറ്റർ ഭാഗം ടൈൽ ചെയ്യുകയായിരുന്നു. അഞ്ചു വർഷത്തിനിടെ യാതൊരു മെയിൻറൻസും ചെയ്യാത്തതിനെ തുടർന്ന്…
ചേന്ദമംഗലം സഹകരണ ബാങ്ക് ക്രമക്കേട്; ഭരണസമിതിയിൽനിന്ന് 20.4 കോടി ഈടാക്കാൻ ഉത്തരവ്
പറവൂർ: കോൺഗ്രസ് ഭരിക്കുന്ന ചേന്ദമംഗലം സഹകരണ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിൽ 20.4 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 13 ഭരണസമിതി അംഗങ്ങൾ, മൂന്ന് മുൻ സെക്രട്ടറിമാർ എന്നിവരിൽനിന്ന് നഷ്ടം ഈടാക്കണമെന്ന് ജില്ല സഹകരണ ജോയന്റ് രജിസ്ട്രാർ ഉത്തരവിട്ടു. ഡി.സി.സി അംഗവും ബാങ്ക് പ്രസിഡന്റുമായ കെ. ശിവശങ്കരൻ, വൈസ് പ്രസിഡന്റ് കെ.ജി. റാഫേൽ, ഭരണസമിതി അംഗങ്ങളായ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. മണി, പഞ്ചായത്ത് അംഗങ്ങളായ വി.എം. മണി, ജോമി ജോസി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത്…
പുനരധിവസിപ്പിച്ചവരുടെ ഫ്ലാറ്റും ചോർന്നൊലിക്കുന്നു; താമസക്കാർ ദുരിതത്തിൽ
മട്ടാഞ്ചേരി: കനത്ത വെള്ളക്കെട്ടിനെ തുടർന്ന് എറണാകുളം ഗാന്ധിനഗർ പി ആൻഡ് ടി കോളനിയിൽ നിന്ന് തോപ്പുംപടിയിലെ പുതിയ ഫ്ലാറ്റിലേക്ക് പുനരധിവസിപ്പിച്ച താമസക്കാർ ഫ്ലാറ്റ് ചോർന്നൊലിക്കുന്നതിനാൽ ദുരിതത്തിൽ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി മുണ്ടംവേലിയിൽ നഗരസഭ നിർമിച്ച ഫ്ലാറ്റുകളാണ് കനത്ത മഴയിൽ ചോർന്നൊലിക്കുന്നത്. പുത്തൻ സാങ്കേതിക വിദ്യയായ പ്രീ എൻജിനീയറിങ് ബിൽഡിങ് ടെക്നോളജി പ്രകാരം നിർമിച്ച ഫ്ലാറ്റുകളാണ് ചോർന്നൊലിച്ചത്. 82 ഫ്ലാറ്റുകളാണ് ഇവിടെയുള്ളത്. ഇതിൽ 75 ഫ്ലാറ്റുകളിലാണ് കോളനി നിവാസികളെ പുനരധിവസിപ്പിച്ചത്. ചോർച്ച മൂലം ഫ്ലാറ്റിൽ താമസിക്കാൻ കഴിയാത്ത…
നീതി മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിയതിൽ പ്രതിഷേധം
ശ്രീമൂലനഗരം: 100 കോടി രൂപയുടെ തട്ടിപ്പിനെ തുടര്‍ന്ന് പ്രവര്‍ത്തനം താളംതെറ്റിയ അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കിന്റെ ശ്രീമൂലനഗരം മേത്തര്‍ പ്ലാസയില്‍ പ്രവര്‍ത്തിച്ചിരുന്ന നീതിമെഡിക്കല്‍ സ്റ്റോര്‍ പൂട്ടിയതിനെതിരെ പ്രതിഷേധം. കഴിഞ്ഞ മാര്‍ച്ചില്‍ സ്റ്റോക്കെടുപ്പിന്റെ പേരില്‍ 20 ദിവസത്തോളം മെഡിക്കല്‍ ഷോപ് അടച്ചിട്ടിരുന്നു. അഞ്ച് ജീവനക്കാരാണുണ്ടായിരുന്നത്. ഇവര്‍ക്ക് ശമ്പളം പലപ്പോഴും മുടങ്ങിയിരുന്നു. സാധാരണ ജനങ്ങള്‍ക്ക് പൊതുവിപണിയെക്കാള്‍ 20 ശതമാനം മുതല്‍ 50 ശതമാനം വരെ വില കുറച്ചാണ് മരുന്ന് നല്‍കിയിരുന്നത്. ഇതിനായി ഫോട്ടോ പതിച്ച കാര്‍ഡുകളും നൽകിയിരുന്നു. നൂറുകണക്കിനാളുകളാണ് ഈ…
887 സ്ഥാപനങ്ങളിൽ പരിശോധന; 53 എണ്ണത്തിന് നോട്ടിസ്
കൊച്ചി: ഹെൽത്തി കേരള കാമ്പയിന്റെ ഭാഗമായി ജില്ലയിൽ 887 സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. അപാകതകൾ കണ്ടെത്തിയ 53 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകുകയും കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. പിഴ ഇനത്തിൽ വഴിയോര ഭക്ഷണശാലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് 17,400 രൂപ ഈടാക്കി. പരിശോധനയിൽ 69 ടീമുകൾ പങ്കെടുത്തു. ഏപ്രിലിൽ ഹെൽത്തി കേരളയുടെ ഭാഗമായി 95 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകിയിരുന്നു. പുകവലി നിരോധിത ബോർഡില്ലാത്ത സ്ഥാപനങ്ങൾ, പരിശോധന സമയത്ത് പുകവലിക്കുക, ഹെൽത്ത് കാർഡ്…
കോട്ടുവള്ളി വില്ലേജ് ഓഫിസ് സ്മാർട്ട് അല്ലെന്ന് നാട്ടുകാർ
പറവൂർ: സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തി സ്മാർട്ട് വില്ലേജായി അവതരിപ്പിച്ച കോട്ടുവള്ളി വില്ലേജ് ഓഫിസ് ഒട്ടും സ്മാർട്ട് അല്ലെന്ന് നാട്ടുകാർ. ഓഫിസറടക്കം ജീവനക്കാരുടെ പിന്തിരിപ്പൻ മനോഭാവം വിവിധ സർട്ടിഫിക്കറ്റുകൾക്കായി കയറിയിറങ്ങുന്നവരുടെ മനം മടുപ്പിക്കുന്നതാണ്. ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷകൾ നൽകി ദിവസങ്ങളേറെ കാത്തിരിന്നിട്ടും വില്ലേജിൽനിന്ന് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിന് കാരണം തിരക്കി എത്തുന്നവർ വില്ലേജ് ഓഫിസറെ കാണണമെങ്കിൽ ഏറെനേരം വരി നിൽക്കണം. എന്നാലും വ്യക്തതയില്ലാത്ത മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മടക്കി അയക്കാറാണ് പതിവ്.…
ചൂർണിക്കര പഞ്ചായത്തിൽ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം
ചൂർണിക്കര: ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പളളിക്കേരി പാടത്ത് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും വൻ കൃഷിനാശം. വിവിധ കർഷകരുടെ രണ്ട് ഏക്കറോളം വാഴകൃഷിയാണ് നശിച്ചത്. കുലച്ച വാഴകളാണ് കൂടുതലും ഒടിഞ്ഞുവീണത്. കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മുണ്ടേത്ത് ഹമീദ്, പുത്തൻപുരയിൽ അബ്ദുൽ ഖാദർ, മുണ്ടേത്ത് വീരാൻ, മുണ്ടേത്ത് നിഷാദ്, സി.എ. ഹമീദ്, ജലീൽ പുത്തൻപുരയിൽ, കോട്ടേപ്പിള്ളി സുബൈർ, പുത്തൻപുരയിൽ അബൂബക്കർ, കോട്ടേപ്പിള്ളി അഷ്റഫ്, കുഴിക്കാട്ടിൽ അബൂബക്കർ എന്നീ കർഷകർക്കാണ് കനത്ത നഷ്ടമുണ്ടായത്. വാർഡ് അംഗം…
തകർന്ന സ്ലാബുകൾ അപകട ഭീഷണിയാകുന്നു
പെരുമ്പാവൂര്‍: നഗരത്തില്‍ പല സ്ഥലങ്ങളിലും സ്ലാബ് തകര്‍ന്നു കിടക്കുന്നത് അപകട ഭീഷണി സൃഷ്ടിക്കുന്നു. എ.എം റോഡ്, പി.പി റോഡ്, എം.സി റോഡ് എന്നിവിടങ്ങളിലെല്ലാം കാനകളുടെ മുകളില്‍ കിടക്കുന്ന സ്ലാബുകളില്‍ പലതും തകര്‍ന്ന നിലയിലാണ്. ചിലത് ദ്രവിച്ച് ചെറിയ വിടവുകള്‍ രൂപപ്പെട്ടും ചിലത് ക്രമംതെറ്റിയും പായല്‍ പിടിച്ചും കിടക്കുകയാണ്. കാനകള്‍ക്ക് മുകളില്‍ സ്ഥാപിച്ച സ്ലാബുകളെല്ലാം കാലപ്പഴക്കം ചെന്നവയാണ്. ഇവ മാറ്റി സ്ഥാപിക്കുമെന്ന് നഗരസഭ പ്രഖ്യാപിക്കുന്നതല്ലാതെ നടപടിയില്ലെന്നാണ് ആക്ഷേപം. കാനകളുടെ മുകളില്‍ സ്ഥാപിക്കാന്‍ നിര്‍മിച്ച സ്ലാബുകള്‍ ടൗണിലെ ഇ.എം.എസ് ഹാളിന്റെ…

