എറണാകുളം ജനറൽ ആശുപത്രിക്ക്മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്കാരം

Estimated read time 1 min read

​കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​ക്ക് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് പു​ര​സ്കാ​രം. മി​ക​ച്ച മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​തി​നാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്വ​കാ​ര്യ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, ഫാ​ക്ട​റി​ക​ൾ, ക​മ്പ​നി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ ഇ​വ​യി​ൽ നി​ന്ന്​ പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വാ​ർ​ഡ്. ചൊ​വ്വാ​ഴ്ച കോ​വ​ളം ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ൽ ന​ട​ക്കു​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണ ഭാ​ഗ​മാ​യു​ള്ള ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നി​ൽ നി​ന്ന്​ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷാ​ഹി​ർ​ഷാ​യും ജീ​വ​ന​ക്കാ​രും ഒ​രു ല​ക്ഷം രൂ​പ കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങും.

ആ​ശു​പ​ത്രി വി​ഭാ​ഗ​ത്തി​ൽ 500 കി​ട​ക്ക​ക​ൾ​ക്ക് മു​ക​ളി​ലു​ള്ള ആ​ശു​പ​ത്രി എ​ന്ന ഇ​ന​ത്തി​ൽ വേ​സ്റ്റ് മാ​നേ​ജ്മെൻറ്, മാ​ലി​ന്യ നി​ർ​മാ​ർ​ജ്ജ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം, നൂ​ത​ന ആ​ശ​യ​ങ്ങ​ൾ സാ​ധ്യ​മാ​ക്കാ​ൻ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​വും സം​സ്ക​ര​ണ​വും പു​നഃ​രു​പ​യോ​ഗ​വും, ഇ-​വേ​സ്റ്റ് മാ​നേ​ജ്മെൻറ് തു​ട​ങ്ങി മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന്​ ആ​ധാ​രം. നേ​ര​ത്തെ അ​ഞ്ചു ത​വ​ണ സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ പു​ര​സ്‌​കാ​രം ആ​ശു​പ​​ത്രി​ക്ക്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ഏ​ഴു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വീ​ണ്ടും നേ​ട്ട​മെ​ത്തു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ലെ ജൈ​വ​മാ​ലി​ന്യ​ങ്ങ​ളെ എ​യ്റോ​ബി​ക് ക​മ്പോ​സ്റ്റി​ലൂ​ടെ​യും വി​ൻ​ഡ്രോ ക​മ്പോ​സ്റ്റി​ലൂ​ടെ​യും ബ​യോ​ഗ്യാ​സ് പ്ലാ​ൻ​റി​ലൂ​ടെ​യും വ​ള​മാ​ക്കി​മാ​റ്റാ​നും ആ​ശു​പ​ത്രി​ക​ളി​ലെ പ​ച്ച​ക്ക​റി​ത്തോ​ട്ട​ങ്ങ​ൾ​ക്കും, ഔ​ഷ​ധോ​ദ്യാ​ന​ത്തി​നും, പൂ​ന്തോ​ട്ട​ത്തി​നും കോ​ർ​പ്പ​റേ​ഷ​ന്​ കീ​ഴി​ലെ സു​ഭാ​ഷ് പാ​ർ​ക്കി​ലെ ചെ​ടി​ക​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കും വ​ള​മാ​ക്കു​ന്ന പ്ര​ക്രി​യ ഇ​വി​ടെ​യു​ണ്ട്. കൂ​ടാ​തെ പ്ലാ​സ്റ്റി​ക് അ​​ഞ്ചോ​ളം വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി തി​രി​ച്ച് അം​ഗീ​കൃ​ത ഏ​ജ​ൻ​സി മു​ഖാ​ന്ത​രം പു​നഃ​രു​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ആ​ശു​പ​ത്രി ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ രീ​തി​യി​ൽ സം​സ്ക​രി​ക്കു​ക, ആ​ശു​പ​ത്രി ജ​ന്യ​രോ​ഗ​ങ്ങ​ളി​ൽ നി​ന്ന്​ രോ​ഗി​ക​ളെ​യും കൂ​ട്ടി​രു​പ്പു​കാ​രെ​യും സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​നാ​യി മ​ലി​നീ​ക​ര​ണ ബോ​ർ​ഡ് വി​ല​യി​രു​ത്തി​യ​ത്.

You May Also Like

More From Author