റോഡ് കൈയേറ്റം വ്യാപകം; നടപടി​യെടുക്കാതെ അധികൃതർ

Estimated read time 1 min read

മൂ​വാ​റ്റു​പു​ഴ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലെ പാ​യി​പ്ര ക​വ​ല-​നെ​ല്ലി​ക്കു​ഴി റോ​ഡി​ലെ പാ​യി​പ്ര മേ​ഖ​ല​യി​ൽ കൈ​യേ​റ്റം വ്യാ​പ​ക​മാ​യി. ഇ​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കു​ള്ള ന​ട​പ്പാ​ത പോ​ലും ഇ​ല്ലാ​താ​യി. കൈ​യേ​റ്റം നി​ർ​ബാ​ധം ന​ട​ക്കു​മ്പോ​ഴും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ ക​ണ്ട​ഭാ​വം ന​ടി​ക്കു​ന്നി​ല്ല. പാ​യി​പ്ര ക​വ​ല​യി​ൽ നി​ന്ന് തു​ട​ങ്ങി ചെ​റു​വ​ട്ടൂ​ർ വ​ഴി നെ​ല്ലി​ക്കു​ഴി​യി​ൽ എ​ത്തു​ന്ന റോ​ഡ് 12 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള​താ​ണ്. പാ​യി​പ്ര ക​വ​ല​യി​ൽ നി​ന്ന്​ തു​ട​ങ്ങു​ന്ന റോ​ഡി​ലെ കൈ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് എ​തി​ർ​വ​ശം മു​ത​ൽ പാ​യി​പ്ര ഷാ​പ്പും​പ​ടി ഭാ​ഗ​ത്ത് വ​രെ ഇ​രു​ഭാ​ഗ​ത്തും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡു​ക​ൾ കൈ​യേ​റി​യി​രി​ക്കു​ക​യാ​ണ്.

ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ന്ന് പോ​കു​ന്ന​തി​ന് ഇ​ട​മി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്. ആ​റ് സ്വ​കാ​ര്യ ബ​സു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന റോ​ഡി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ​സ​മ​യം ക​ട​ന്നു​പോ​കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. കൈ​യേ​റ്റം മൂ​ലം റോ​ഡ് വീ​തി​യി​ല്ലാ​ത്ത​തി​നാ​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ത​ടി​ക​യ​റ്റി വ​ന്ന ലോ​റി മ​റി​ഞ്ഞ​തോ​ടെ ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രു​ന്നു. ഇ​തൊ​ക്കെ അ​റി​ഞ്ഞി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്. വാ​ഹ​ന​ഗ​താ​ഗ​ത​വും കാ​ൽ​ന​ട​യാ​ത്ര​യും സു​ഗ​മ​മാ​ക്കാ​ൻ കൈ​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ച്ച് റോ​ഡി​ന്റെ വീ​തി കൂ​ട്ട​ണം. അ​ന​ധി​കൃ​മാ​യി റോ​ഡ് കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തു​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണം. പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ റോ​ഡ് കൈ​യേ​റ്റം പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ജൂ​ലി​ൻ ജോ​സ് പ​റ​ഞ്ഞു.

You May Also Like

More From Author