All news
പാന്‍ കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; അസം സ്വദേശി പിടിയില്‍
പെരുമ്പാവൂര്‍: പാന്‍ കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിവന്ന അന്തര്‍ സംസ്ഥാന സ്വദേശി പിടിയിലായി. അസം നാഗോണ്‍ സ്വദേശി ജാക്കിര്‍ ഹുസൈനെയാണ് (47) എക്സൈസ് സംഘം പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് 3.157 കിലോ കഞ്ചാവുമായി ഒക്കലില്‍ വച്ചാണ് പിടിയിലായത്. പെരുമ്പാവൂര്‍ മാര്‍ക്കറ്റില്‍ പ്രതിക്ക് സ്വന്തമായുള്ള പാന്‍ ഷോപ്പിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. അസമില്‍ നിന്ന് കൊണ്ടുവരുന്ന മുന്തിയ ഇനത്തില്‍പെട്ട കഞ്ചാവാണ് പ്രതി വില്‍ക്കുന്നത്. അതിനാൽ ആവശ്യക്കാര്‍ ഏറെയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസിന്റെയും പൊലീസിന്റെയും കണ്ണില്‍ പെടാതിരിക്കാന്‍…
കൊച്ചി കായലിനെ തൊട്ട് സീപ്ലെയിൻ; പരീക്ഷണപ്പറക്കൽ നാളെ മാട്ടുപ്പെട്ടിയിലേക്ക്
കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് പുതുചിറകുകളേകി കൊച്ചിയുടെ കായൽപരപ്പിൽ ജലവിമാനം (സീപ്ലെയിൻ) പറന്നിറങ്ങി. ആകാശത്തുനിന്ന് കൊച്ചിയുടെ ഓളങ്ങളിലേക്ക് ഇറങ്ങുന്നത് വിസ്മയത്തോടെ നഗരം നോക്കിക്കണ്ടു. ഇനി ഒരൊറ്റ യാത്രയിൽ കേരളത്തിന്റെ വനങ്ങളും പശ്ചിമഘട്ട മലനിരകളും നിറയുന്ന ആകാശക്കാഴ്ചയും ശാന്തമായി ഒഴുകുന്ന കായൽ, തടാക സൗന്ദര്യവും ഇതിലൂടെ അടുത്തറിയാം. ആന്ധ്രയിലെ വിജയവാഡയിൽനിന്ന് ഞായറാഴ്ച രാവിലെ 11ന് പുറപ്പെട്ട് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് വിമാനമെത്തി. വാട്ടർ സല്യൂട്ട് നൽകിയായിരുന്നു സ്വീകരണം. അവിടെനിന്ന് പറന്നുയർന്ന് 3.30ഓടെ ബോൾഗാട്ടിയിലെ കായൽപരപ്പിലിറങ്ങി. ആകാശത്ത്…
മഴക്കാലത്തും വെങ്ങോലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം
പെരുമ്പാവൂർ: ജലവിതരണ രംഗത്തെ കെടുകാര്യസ്ഥതയും ജല മലിനീകരണവും പാടം നികത്തലും മണ്ണെടുപ്പും വ്യാപകമായതോടെ പെരുമഴക്കാലത്തും വെങ്ങോലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി. കുടിവെള്ള ലഭ്യത ഉറപ്പുവരുത്തേണ്ട പഞ്ചായത്ത് അധികൃതർ ഉത്തരവാദിത്തം ജല അതോറിറ്റിയിൽ ചാരിയും ഉദ്യോഗസ്ഥരെ പഴിച്ചും പ്രശ്നങ്ങൾ വിസ്മരിക്കുകയാണെന്ന് കേന്ദ്ര കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. വ്യവസായ വികസനത്തിന്റെ പേരിൽ നടന്ന പ്രകൃതി നശീകരണമാണ് ദുരവസ്ഥക്ക് കാരണമെന്ന് യോഗം വിലയിരുത്തി. ജലസ്രോതസ്സുകളുടെ മലിനീകരണവും പാടം നികത്തലും മണ്ണെടുപ്പും തടയാനുള്ള നടപടി സ്വീകരിക്കുകയും കുടിവെള്ള പ്രതിസന്ധി…
കാഴ്ചപരിമിതിയുള്ള വീട്ടമ്മയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചത് വിവാദമായി
പറവൂർ: വെള്ളക്കരം അടച്ചില്ലെന്ന കാരണത്താൽ ജല അതോറിറ്റി ജീവനക്കാർ കാഴ്ചപരിമിതയായ വീട്ടമ്മയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചത് വിവാദമായി. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടു. അതോടെ കണക്ഷനും പുനഃസ്ഥാപിച്ചു. ജല അതോറിറ്റി വടക്കേക്കര സെക്ഷന്റെ പരിധിയിലുള്ള ഒറവൻതുരുത്ത് കൂവപ്പറമ്പിൽ സുബ്രഹ്മണ്യന്റെ വീട്ടിലെ കണക്ഷനാണ് വിച്ഛേദിച്ചത്. സുബ്രഹ്മണ്യന്റെ ഭാര്യ ഇന്ദിര കാഴ്ചപരിമിതയാണ്. ഭർത്താവ് ലോട്ടറി വിൽപനക്ക് പോയ സമയത്താണ് ഉദ്യോഗസ്ഥരെത്തി കണക്ഷൻ വിച്ഛേദിച്ചത്. മൂന്ന് ദിവസമായി ശുദ്ധജലം ലഭിച്ചിരുന്നില്ല.അതേസമയം, മടപ്ലാതുരുത്ത് പുത്തൻവീട്ടിൽ സാജുവിന്റെ കണക്ഷൻ കഴിഞ്ഞദിവസം…
വിമാനത്താവള പരിസരം ലഹരി ഇടപാടുകാരുടെ കേന്ദ്രമാകുന്നു
നെടുമ്പാശ്ശേരി: വിമാനത്താവള പരിസരം വീണ്ടും മയക്കുമരുന്ന്-ഹവാല ഇടപാടുകാരുടെ കേന്ദ്രമാകുന്നു. മാസങ്ങളായി വിമാനത്താവള പരിസരത്തെ വിവിധ ഹോട്ടലുകളിൽ താമസിച്ച് മയക്കുമരുന്ന് വിപണനത്തിലേർപ്പെട്ട മണ്ണാർക്കാട് സ്വദേശിനി സോണ പോൾ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലാകുന്നത്. ദൂരെ ദിക്കുകളിൽനിന്നുവരെ ആളുകൾ സോണയിൽനിന്ന് കഞ്ചാവും എം.ഡി.എം.എയും വാങ്ങാൻ നെടുമ്പാശ്ശേരിയിലെത്തിയിരുന്നു. മയക്കുമരുന്ന് വാങ്ങിയ ഒരാളുമായുണ്ടായ സാമ്പത്തിക തർക്കത്തെതുടർന്ന് എക്സൈസിന് രഹസ്യവിവരം നൽകിയതിനെത്തുടർന്നാണ് ഇവരെ പിടികൂടാനായത്. സംശയം തോന്നാതിരിക്കാനാണ് ഹോട്ടലുകളിൽ മാറിമാറി തങ്ങിയിരുന്നത്. വാട്സ്ആപ്പിൽ ബന്ധപ്പെടുന്നവരോട് നെടുമ്പാശ്ശേരിയിലെ ഏതെങ്കിലും ഭാഗത്ത് നിൽക്കാൻ പറയും. തുടർന്ന് കൂട്ടാളിയുമായി…
ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി പിടിയിൽ
കൊച്ചി: ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി എക്സൈസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ-മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കൊച്ചി ഗാന്ധി നഗർ സ്വദേശിയായ സുരേഷ് ബാലനെ(38)യാണ് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.സജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 40 നൈട്രോസെപാം (22.405 ഗ്രാം) ഗുളികകളും കണ്ടെടുത്തു. പിടിയിലാകുന്ന സമയം അമിതമായി ലഹരി ഗുളികകള്‍ കഴിച്ചതു മൂലം അലറി വിളിച്ച് അക്രമം അഴിച്ചു വിട്ട ഇയാളെ സാഹസികമായാണ് എക്സൈസ് സംഘം…
ടവർ ലൈൻ വീടിന് മുകളിൽ പൊട്ടിവീണു; കുട്ടികളടക്കം അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് അദ്ഭുതകരമായി
ചെങ്ങമനാട്: വീടിന് മുകളിലേക്ക് 110 കെ.വിയുടെ ടവർ ലൈൻ പൊട്ടിവീണു വീടിന് തീപിടിച്ചു. അപകടത്തിൽ വീടിന് നാശനഷ്ടമുണ്ടായെങ്കിലും അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുമ്പാശ്ശേരി പഞ്ചായത്തിൽ കുറുപ്പനയം റോഡിലെ ഹരിത നഗറിൽ ഒഴിപ്പറമ്പിൽ വീട്ടിൽ നാസറിന്റെ വീടിന് മുകളിലൂടെ വലിച്ച ടവർ ലൈനാണ് പൊട്ടി വീണത്. വീടിനകവും, പുറവും തീപിടിച്ച് കോൺക്രീറ്റ് പല ഭാഗത്തും അടർന്ന് വീണ് കിടക്കുകയാണ്. കോൺക്രീറ്റ് കമ്പികൾ പുറത്ത് വന്ന നിലയിലാണ്. വൈദ്യുതീകരണ ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ശനിയാഴ്ച ഉച്ചക്ക് 12.45ഓടെയാണ് സംഭവം.…
വൃക്കകൾ തകരാറിലായ യുവഗായകൻ ചികിത്സസഹായം തേടുന്നു
കാക്കനാട്: ഇരുവൃക്കകളും തകരാറിലായ യുവ ഗായകൻ ചികിത്സസഹായം തേടുന്നു. തെങ്ങോട് പള്ളത്തുഞാലില് പി.വി. അഖിലാണ് (30) കാരുണ്യം തേടുന്നത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മുതലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവെക്കല്‍ ഉൾപ്പെടെയുള്ള ചികിത്സക്ക് 50 ലക്ഷമാണ് വേണ്ടത്. ഗാനമേളകളിൽ ഗായകനായി പോയിരുന്ന അഖിലിന്റെ രോഗാവസ്ഥയെത്തുടർന്ന് ആകെയുണ്ടായിരുന്ന ഉപജീവന മാർഗം നിലച്ചതോടെ വലിയ ദുരിതമാണ് കുടുംബം നേരിടുന്നത്. വിവാഹം കഴിഞ്ഞിട്ട് ഏഴുമാസമേ ആയിട്ടുള്ളൂ. നാട്ടുകാരുടെ…
കാൻസർ സെന്റർ; വേഗത്തിൽ പൂർത്തിയാക്കണമെന്ന ഹരജിയിൽ വിശദീകരണംതേടി
കൊച്ചി: കൊച്ചിൻ കാൻസർ റിസർച് സെന്റർ (സി.സി.ആർ.സി) നിർമാണം എത്രയുംവേഗം പൂർത്തീകരിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറടക്കം എതിർകക്ഷികളുടെ വിശദീകരണം തേടി. കരാർപ്രകാരം 2020ൽ പൂർത്തീകരിക്കേണ്ട സി.സി.ആർ.സി നിർമാണം ഇന്നേവരെ പൂർത്തീകരിച്ചിട്ടില്ലെന്നും നിർമാണത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ കിഫ്ബി, ഇൻകെൽ എന്നീ എതിർകക്ഷികളോട് നിർദേശിക്കണമെന്നടക്കം ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി ആറ്റുകാൽ സുരേന്ദ്രൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ആറുലക്ഷം ചതുരശ്ര അടിയുള്ള ആധുനിക കാൻസർ ചികിത്സ ആശുപത്രി കെട്ടിടത്തിന്റെ നിർമാണത്തിനുള്ള 355 കോടിയുടെ…
പിതാവിന്റെ ‘സൈക്കിളോടിക്കൽ’ മൂവ്; ജയം മക്കൾക്ക്
കൊച്ചി: ഒരു രസത്തിന് പിതാവിന്റെ വഴിയേ സൈക്കിൾ ചവിട്ടിത്തുടങ്ങി, പിന്നെയത് കാര്യമാക്കി ഒടുവിൽ സംസ്ഥാന സ്കൂൾ കായികമേളയിലെ മത്സരത്തിൽ സ്വർണമെഡൽ നേടിയ കഥയാണ് സീനിയർ ടൈംട്രയൽ വിഭാഗം മത്സരങ്ങളിലെ വിജയികൾക്ക് പറയാനുള്ളത്. ആൺകുട്ടികളിൽ എറണാകുളം പെരുമാനൂർ സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസിലെ പത്താംക്ലാസുകാരൻ അസീം റഹ്മാനും പെൺകുട്ടികളിൽ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലെ പി. ദേവമിത്രയുമാണ് സൈക്ലിങിൽ ഒന്നാമതെത്തിയത്. കലൂർ ആർ.ബി.ഇസഡ് സൈക്കിൾ ക്ലബിലെ താരമായ അസീമിനെ സൈക്ലിസ്റ്റായിരുന്ന പിതാവ് അസീം റഹ്മാനാണ് ഈ പാതയിൽ നയിച്ചത്. കണ്ടെയ്നർ റോഡിൽ…

